നിക്കോണ്‍ സെഡ് 7 മിറര്‍ലെസ്സ് ക്യാമറയില്‍ സോണി സെന്‍സര്‍!

നിക്കോണ്‍, കാനോണ്‍, സോണി എന്നിവയുള്‍പ്പെടെയുള്ള ക്യാമറ നിര്‍മ്മാതാക്കള്‍ പ്രൊഫഷണല്‍ ക്യാമറകള്‍ പുറത്തിറക്കുമ്പോള്‍, അതിലെല്ലാം തന്നെ തങ്ങളുടെ സ്വന്തം ഘടകങ്ങളാണ് ഉപയോഗിക്കുന്നതെന്നായിരുന്നു ഉപോയക്താക്കള്‍ ഇത്രയും കാലം കരുതി പോന്നത്. 

Nikon Z7 mirrorless camera uses Sony sensor Report

സോണി ഇഷ്ടമില്ലാത്തവരാണ് നിക്കോണിനു പിന്നാലെ പോയിരുന്നത്. എന്നാല്‍ നിക്കോണിന്റെ ക്യാമറയിലുള്ളത് സോണിയുടെ സെന്‍സര്‍ ആണെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തെത്തി കഴിഞ്ഞു. ഈ വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെങ്കിലും സംഗതി ഏതാണ്ട് സത്യമാണ്. ഇതിനോട് രണ്ടു കമ്പനികളും ഇതുവരെ പ്രതികരിച്ചിട്ടില്ല. മാര്‍ക്കറ്റില്‍ രണ്ടു ബദ്ധശത്രുക്കളായ കമ്പനികളില്‍ നിന്നും ഇത്തരമൊരു കൊലചതി പ്രതീക്ഷിച്ചില്ലെന്ന് ഉപയോക്താക്കള്‍ പറയുന്നു. പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം. 

നിക്കോണ്‍, കാനോണ്‍, സോണി എന്നിവയുള്‍പ്പെടെയുള്ള ക്യാമറ നിര്‍മ്മാതാക്കള്‍ പ്രൊഫഷണല്‍ ക്യാമറകള്‍ പുറത്തിറക്കുമ്പോള്‍, അതിലെല്ലാം തന്നെ തങ്ങളുടെ സ്വന്തം ഘടകങ്ങളാണ് ഉപയോഗിക്കുന്നതെന്നായിരുന്നു ഉപോയക്താക്കള്‍ ഇത്രയും കാലം കരുതി പോന്നത്. അതിനാല്‍ ഈ ക്യാമറകളെക്കുറിച്ചോ അതിന്റെ സവിശേഷതകളെക്കുറിച്ചോ ആര്‍ക്കും വലിയ പരാതിയുമുണ്ടായിരുന്നില്ല. ഇമേജ് സെന്‍സറുകള്‍, ഷൂട്ടിംഗ് മോഡുകള്‍, വയര്‍ലെസ് സവിശേഷതകള്‍ എന്നിവയുടെ കാര്യത്തില്‍ പോലും ഉപയോക്താക്കള്‍ക്ക് നല്ല അഭിപ്രായമായിരുന്നു. 

ഇപ്പോള്‍ സെന്‍സറുകളാണ് പണി പറ്റിച്ചിരിക്കുന്നത്. ക്യാമറ നിര്‍മ്മാതാക്കള്‍ ചിലപ്പോള്‍ ഇന്‍ഹൗസ് സെന്‍സറുകള്‍ നിര്‍മ്മിക്കുകയും മറ്റ് സമയങ്ങളില്‍ അത് കടമെടുക്കുകയും ചെയ്യുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഉദാഹരണത്തിന്, 2018 ല്‍, നിക്കോണ്‍ ക്യാമറകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇമേജ് സെന്‍സറുകളുടെ ഗുണനിലവാരത്തിനായി സോണി ധാരാളം ക്രെഡിറ്റ് എടുത്തിരുന്നുവത്രേ. സോണി നിര്‍മ്മിച്ചിട്ടും സെന്‍സറുകള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ നിക്കോണ്‍ ഗണ്യമായ സമയം ചെലവഴിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തുടക്കം മുതല്‍ തന്നെ ഇമേജ് സെന്‍സറുകളില്‍ പ്രവര്‍ത്തിക്കുന്ന സെന്‍സര്‍ എഞ്ചിനീയര്‍മാരുടെ ഒരു ഡെഡിക്കേറ്റഡ് ടീം ഉണ്ട്. നിക്കോണ്‍ ഡി 4, ഡി 5, ഡി 700 എന്നിവയുള്‍പ്പെടെയുള്ള ക്യാമറകളില്‍ ഇന്‍ഹൗസ് നിക്കോണ്‍ സെന്‍സറുകളാണ് ഉപയോഗിച്ചിരുന്നത്.

എന്നാല്‍ സ്വന്തം സെന്‍സര്‍ ഉണ്ടായിരുന്നിട്ടും ചില കട്ടിംഗ് എഡ്ജ് സെന്‍സറുകള്‍ നിക്കോണ്‍ സോണിയോട് ആവശ്യപ്പെടുന്നുവെന്നതാണ് വലിയ വാര്‍ത്ത. നിക്കോണ്‍ കമ്പനി രൂപകല്‍പ്പനയില്‍ പ്രവര്‍ത്തിക്കുന്നു, തുടര്‍ന്ന് സോണി ഇത് നിര്‍മ്മിക്കുന്നു. നിക്കോണ്‍ സെഡ് 7 മിറര്‍ലെസ്സ് ക്യാമറ അത്തരം സോണി നിര്‍മ്മിത സെന്‍സറാണ് ഉപയോഗിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വാര്‍ത്ത. ഇമേജ് സെന്‍സറിന്റെ കോഡ് നാമം Sony IMX309BQJ എന്നാണ്.
2018 ല്‍ പുറത്തിറങ്ങിയ ഒരു ഫുള്‍ ഫ്രെയിം മിറര്‍ലെസ്സ് ക്യാമറയാണ് നിക്കോണ്‍ സെഡ് 7. 45.7 മെഗാപിക്‌സല്‍ ബിഎസ്‌ഐ സിഎംഒഎസ് സെന്‍സറാണ് ക്യാമറയുടെ സവിശേഷത. എക്‌സ്‌പോണ്‍ 6 പ്രോസസറുമായി നിക്കോണ്‍ സെഡ് 7 വരുന്നു. 5 ആക്‌സിസ് ഇന്‍ബോഡി ഇമേജ് സ്‌റ്റെബിലൈസേഷന്‍, ഹൈബ്രിഡ് ഫേസ്ഡിറ്റക്ഷന്‍ എ.എഫ്, 4 കെ വീഡിയോ റെക്കോര്‍ഡിംഗ് കഴിവുകള്‍ എന്നിവയും മറ്റ് സവിശേഷതകളും ഉള്‍പ്പെടുന്നുവെങ്കിലും ഉള്ളിലുള്ള പ്രധാന ഘടകം നിര്‍മ്മിച്ചിരിക്കുന്നത് സോണിയാണ്.

ഇപ്പോള്‍ കമ്പനി അതിന്റെ പിന്‍ഗാമിയെയും അവതരിപ്പിച്ചു. ഇതിനെ നിക്കോണ്‍ സെഡ് 7 II എന്ന് വിളിക്കുന്നു. 30 എഫ്പിഎസിനേക്കാള്‍ 60 എഫ്പിഎസ് വരെ 4 കെ വീഡിയോ ക്യാപ്ചര്‍ പോലുള്ള നിക്കോണ്‍ സെഡ് 7 നെ അപേക്ഷിച്ച് ഇത് ഗണ്യമായ മെച്ചപ്പെടുത്തലുകള്‍ നല്‍കുന്നു. പുതിയ സെഡ് 7 രണ്ട് ഡ്യുവല്‍ മെമ്മറി കാര്‍ഡ് സ്ലോട്ടുകളും അവതരിപ്പിക്കുന്നു. സെന്‍സറിനായി, ക്യാമറ അതേ 45.7 മെഗാപിക്‌സല്‍ ബിഎസ്‌ഐ സിഎംഒഎസ് സെന്‍സറിനെ സജ്ജമാക്കുന്നു. ഇതില്‍ വരുന്നതും സോണിയുടെ സെന്‍സര്‍ തന്നെ. അപ്പോള്‍ ഇതുവരെ ക്യാമറ ഉപയോഗിച്ചിരുന്ന ഉപയോക്താക്കള്‍ ആരായി?

Latest Videos
Follow Us:
Download App:
  • android
  • ios