ഐഒഎസ് 15 പുറത്തിറങ്ങുമ്പോള്‍ കാത്തിരിക്കുന്നത് ഈ പുതിയ സവിശേഷതകള്‍, ആപ്പിള്‍ ഇനി ഡബിള്‍ സ്മാര്‍ട്ട്!

ആപ്പിള്‍ ഈ സെപ്റ്റംബറില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ഐഒഎസ് 15 നൊപ്പം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. ആപ്പിള്‍ പ്രഖ്യാപിച്ച ഏറ്റവും പുതിയ പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റാണിത്. കമ്പനി ഡെവലപ്പര്‍ ബീറ്റ ആരംഭിച്ചത് ഇപ്പോള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാനാവുന്ന ബീറ്റയായി മാറ്റിയിട്ടുണ്ട്. 

new features waiting for iOS 15 to be released for Apple iPhone Users

ആപ്പിള്‍ ഈ സെപ്റ്റംബറില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ഐഒഎസ് 15 നൊപ്പം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. ആപ്പിള്‍ പ്രഖ്യാപിച്ച ഏറ്റവും പുതിയ പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റാണിത്. കമ്പനി ഡെവലപ്പര്‍ ബീറ്റ ആരംഭിച്ചത് ഇപ്പോള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാനാവുന്ന ബീറ്റയായി മാറ്റിയിട്ടുണ്ട്. ഈ വര്‍ഷം സെപ്റ്റംബറില്‍ ഐഫോണ്‍ 13 നൊപ്പം സിസ്റ്റം അപ്‌ഡേറ്റും ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലെ പ്രധാന ഫീച്ചറുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഫെയ്‌സ്‌ടൈം കോളിംഗ്: കോവിഡ് കാരണം വീഡിയോ കോളിങ്ങില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇത് ഫെയ്‌സ്‌ടൈം വീഡിയോ കോളില്‍ പങ്കെടുക്കുന്നവരെ ഗ്രിഡ് വ്യൂവില്‍ അവതരിപ്പിക്കും. ഒരു വീഡിയോ ചാറ്റിലേക്ക് മറ്റുള്ളവരെ ക്ഷണിക്കാനും അത് ഷെയര്‍ ചെയ്യാനും കഴിയും. ഇവിടെ ലിങ്കുകള്‍ സൃഷ്ടിക്കുന്നതിനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. ലിങ്കുള്ളവര്‍ക്ക് ഗൂഗിള്‍ ക്രോം അല്ലെങ്കില്‍ മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൗസര്‍ മുഖേന ഈ കോളുകളില്‍ ചേരാനാകും. കോളുകള്‍ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്യുമെന്ന് ആപ്പിള്‍ ഉറപ്പാക്കുന്നു. ഐഫോണ്‍ ക്യാമറയില്‍ ഉള്ള പോര്‍ട്രെയ്റ്റ് മോഡ് ഉപയോഗിച്ച് ബാക്ക്ഗ്രൗണ്ട് മനോഹരമാക്കാം. സ്‌പേഷ്യല്‍ ഓഡിയോയുടെ സഹായത്തോടെ വീഡിയോ കോളുകളുടെ ശബ്ദ ഗുണനിലവാരവും കൂടുതല്‍ സ്വാഭാവികമായി മെച്ചപ്പെടുത്താനാവും.

ഷെയര്‍പ്ലേ: കൊറോണ വൈറസ് ലോക്ക്ഡൗണ്‍ പലരെയും സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും അകറ്റിനിര്‍ത്തി. ഇതിനെ മറകടക്കാന്‍ ആപ്പിള്‍ അവതരിപ്പിക്കുന്ന പുതിയ സംവിധാനമാണ് ആപ്പിള്‍ ഷെയര്‍പ്ലേ. ആപ്പിള്‍ ടിവി+ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍ ഒരേ സിനിമകളും ടിവി ഷോകളും കാണുന്നതിന് ഇതു സഹായിക്കും.

ആപ്പിള്‍ മാപ്പുകള്‍: ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് വിശാലമായ എലവേഷന്‍ ഡാറ്റ, റോഡിന്റെ വിവിധ നിറങ്ങള്‍, ഡ്രൈവിംഗ് ദിശകള്‍, 3ഡി ലാന്‍ഡ്മാര്‍ക്കുകള്‍, മെച്ചപ്പെട്ട നൈറ്റ് മോഡ് എന്നിവ കാണാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് അവരുടെ ഐഫോണ്‍, ആപ്പിള്‍ വാച്ച് ഉപകരണങ്ങളിലേക്ക് അടുത്തുള്ള പൊതുഗതാഗത സ്‌റ്റോപ്പുകളെക്കുറിച്ചും സ്‌റ്റേഷന്‍ വിവരങ്ങളെക്കുറിച്ചും പിന്‍ ചെയ്യാനാവും. ഇത് യാത്ര ചെയ്യുമ്പോഴും സ്‌റ്റോപ്പിനെ സമീപിക്കുമ്പോഴും ഓട്ടോമാറ്റിക് അപ്‌ഡേറ്റുകളും അറിയിപ്പുകളും നല്‍കും. ആപ്പിള്‍ അതിന്റെ മാപ്പില്‍ ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഫീച്ചറിന്റെ സഹായത്തോടെ, ഐഫോണിന്റെ ക്യാമറയുടെ ഉപയോഗിച്ച് അടുത്തുള്ള പ്രദേശത്തെ കെട്ടിടങ്ങള്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയും.

നോട്ടിഫിക്കേഷനുകള്‍: ചില സമയങ്ങളില്‍ നോട്ടിഫിക്കേഷന്‍ ബാര്‍ ഇല്ലാതാക്കാന്‍ കഴിയും. ഇതിനായി ഐഒഎസ് 15 ഒരു പുതിയ മാനേജിംഗ് ഫീച്ചര്‍ അവതരിപ്പിക്കുന്നു. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ നോട്ടിഫിക്കേഷനുകളുടെ ഒരു ചെറിയ സംഗ്രഹം സൃഷ്ടിക്കാനാവും. ഓരോ ദിവസത്തിലെയും നിര്‍ദ്ദിഷ്ട സമയങ്ങളില്‍ അപ്രധാന അലേര്‍ട്ടുകള്‍ പരിശോധിക്കാന്‍ ഇത് അനുവദിക്കുന്നു. ഫോണ്‍ ഈ ഉപയോഗ പാറ്റേണുകള്‍ തിരിച്ചറിയുകയും ഏത് അറിയിപ്പുകള്‍ സംഗ്രഹത്തിന് കീഴില്‍ വരണമെന്നും അത് എപ്പോള്‍ നല്‍കണമെന്നും തീരുമാനിക്കും. ഇത് ഫോണിലെ മെഷീന്‍ ലേണിംഗ് സംവിധാനം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മിസ്ഡ് കോളുകളും സന്ദേശങ്ങളും ഈ വിഭാഗത്തില്‍ പെടില്ല.

ആപ്പിള്‍ ഐ മെസേജ്: ഒരു കോണ്‍ടാക്റ്റ് വഴി നിങ്ങളുമായി പങ്കിടുന്ന വാര്‍ത്താ ലേഖനങ്ങളോ ചിത്രങ്ങളോ പ്ലേലിസ്റ്റുകളോ ഇപ്പോള്‍ 'ഷെയര്‍ വിത്ത്' ഫോള്‍ഡറില്‍ ശേഖരിക്കും. ഇത് ഐമെസേജ് ഫീച്ചര്‍ എന്ന സംവിധാനത്തിന്റെ പ്രത്യേകതയാണ്. പിന്നീട് ഇത് കണ്ടെത്തുന്നത് ഈ ഫീച്ചര്‍ എളുപ്പമാക്കും.

Latest Videos
Follow Us:
Download App:
  • android
  • ios