മോട്ടറോള സ്മാര്‍ട്ട് ടിവി വിപണിയിലേക്ക്; മികച്ച വില
മോട്ടറോള ടിവി ആന്‍ഡ്രോയ്ഡ് ടിവി 9.0 ശക്തീകരണത്തോടെയാണ് എത്തുന്നത്. ഡോള്‍ബി വിഷന്‍ സ്റ്റാന്‍റേര്‍ഡിലുള്ള എച്ച്.ഡി.ആര്‍ സപ്പോര്‍ട്ട് ടിവിക്ക് ലഭ്യമാണ്. ഒപ്പം തന്നെ ഡോള്‍ബി ഓഡിയോ സംവിധാനവും ടിവിക്കുണ്ട്.
ദില്ലി: ലെനോവയുടെ ഉടമസ്ഥതയിലുള്ള മോട്ടറോള ടിവി ബിസിനസിലേക്ക്. പുതിയ രണ്ട് ആന്‍ഡ്രോയ്ഡ് ടിവികളാണ് ഇവര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 32 ഇഞ്ച് ടിവി മുതല്‍ 65 ഇഞ്ച് ടിവിവരെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ വില ടിവിയുടെ വലിപ്പവും റെസല്യൂഷനും അനുസരിച്ച് 13,000 രൂപ മുതല്‍ 64,999 രൂപവരെയാണ്.
മോട്ടറോള ടിവി ആന്‍ഡ്രോയ്ഡ് ടിവി 9.0 ശക്തീകരണത്തോടെയാണ് എത്തുന്നത്. ഡോള്‍ബി വിഷന്‍ സ്റ്റാന്‍റേര്‍ഡിലുള്ള എച്ച്.ഡി.ആര്‍ സപ്പോര്‍ട്ട് ടിവിക്ക് ലഭ്യമാണ്. ഒപ്പം തന്നെ ഡോള്‍ബി ഓഡിയോ സംവിധാനവും ടിവിക്കുണ്ട്.
ഫ്രണ്ട് ഫയറിംഗ് സൗണ്ട് ബാര്‍ മാതൃകയിലുള്ള സ്പീക്കര്‍ സെറ്റപ്പാണ് ടിവിക്കുള്ളത്. വലത് ഭാഗത്ത് താഴെയായാണ് ടിവിയുടെ സ്പീക്കര്‍ ക്രമീകരിച്ചിരിക്കുന്നത്. ടിവിയുടെ സൈസുകളും വിലകളും ഇങ്ങനെയാണ്. 32-ഇഞ്ച് (എച്ച്ഡി720പി, വില. 13,999), 43-ഇഞ്ച് (ഫുള്‍ എച്ച്ഡി 1080പി, വില. 24,999), 43-ഇഞ്ച്(അള്ട്ര-എച്ച്ഡി 2160പി, രൂപ 29,999), 50-ഇഞ്ച് (അള്ട്ര-എച്ച്ഡി 2160പി, വില. 33,999), 55-ഇഞ്ച്(അള്ട്ര എച്ച്ഡി 2160പി, വില. 39,999),65-ഇഞ്ച് (അള്ട്ര എച്ച്ഡി 2160പി, വില. 64,999). ഗെയിം പാഡ് ഉള്‍പ്പടെയാണ് ടിവി എത്തുന്നത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മോട്ടറോള ടിവിയില്‍ ഗെയിമിംഗ് അനുഭവവും ലഭിക്കും.