ദാണ്ടേ മോട്ടോറോളയുടെ അടുത്ത ഫോണ്‍; അവതരണത്തിന് മുമ്പേ ഫീച്ചറുകള്‍ ചോര്‍ന്നു

മോട്ടോറോള എഡ്‌ജ് 50 നിയോ ഇന്ത്യയില്‍ പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി

Motorola Edge 50 Neo full specifications leaked ahead India launch

ദില്ലി: മോട്ടോറോളയുടെ മറ്റൊരു സ്‌മാര്‍ട്ട്ഫോണ്‍ കൂടി ഇന്ത്യയിലേക്ക്. മോട്ടോ എഡ്‌ജ് 50 നിയോയാണ് ഇന്ത്യന്‍ വിപണിയിലേക്ക് ഉടനെത്തുക. ഇതിന് മുമ്പായി ഫോണിന്‍റെ ക്യാമറയും ബാറ്ററിയും ചിപ്സെറ്റും അടക്കമുള്ള നിര്‍ണായക സവിശേഷതകള്‍ ലീക്കായി.

മോട്ടോറോള എഡ്‌ജ് 50 നിയോ ഇന്ത്യയില്‍ പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോട്ടോ എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമിയാണ് പുതിയ മോഡല്‍. 6.4 ഇഞ്ചില്‍ വരുന്ന പിഒഎല്‍ഇഡി ഡിസ്‌പ്ലെയാണ് എഡ്‌ജ് 50 നിയോ മോഡലിന് വരിക. മീഡിയടെക് ഡൈമന്‍സിറ്റി 7300 ചിപ്‌സെറ്റില്‍ വരുന്ന ഫോണില്‍ ഹലോ യുഐയിലുള്ള ആന്‍ഡ്രോയ്‌ഡ് 14 യൂസര്‍ ഇന്‍റര്‍ഫൈസ് തന്നെയാണുണ്ടാവുക. ഈ മാസം ഇറങ്ങിയ സിഎംഎഫ് ഫോണ്‍ 1ലെ അതേ പ്രൊസസര്‍ തന്നെയാണ് മോട്ടോറോള എഡ്‌ജ് 50 നിയോയിലും വരിക. 

Read more: താരത്തിളക്കത്തില്‍ മോട്ടോ ജി85 5ജി എത്തി; ക്യാമറയും ബാറ്ററിയും ഗംഭീരം, കുറഞ്ഞ വില, ഒപ്പം ഓഫറുകളും

വെള്ളത്തിലും പൊടിയിലും നിന്ന് ഐപി 68 സുരക്ഷയാണ് മറ്റൊരു പ്രത്യേകത. 50 എംപി, 13 എംപി, 10 എംപി എന്നിങ്ങനെ ട്രിപ്പിള്‍ റീയര്‍ ക്യാമറ യൂണിറ്റും 32 മെഗാപിക്‌സലിന്‍റെ സെല്‍ഫി ക്യാമറയുമാണ് മോട്ടോയുടെ പുതിയ മോഡലിനുണ്ടാവുക എന്നാണ് സൂചന. 256 ജിബിയായിരിക്കും ഇന്‍റേണല്‍ സ്റ്റോറേജ് കപ്പാസിറ്റി. 4,312 എംഎഎച്ചിന്‍റെ ബാറ്ററിയായിരിക്കും വരിക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബ്ലൂടൂത്ത് 5.3, എന്‍എഫ്‌സി എന്നിവയും ഫീച്ചറുകളില്‍പ്പെടും. 

നാല് കളര്‍ വേരിയന്‍റുകളില്‍ മോട്ടോറോള എഡ്‌ജ് 50 നിയോ ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തും. എഡ്‌ജ് 40 നിയോയുടെ 8 ജിബി റാം, 128 ജിബി സ്റ്റോറേജിന് 22,999 ഉം, 12 ജിബി റാം മോഡലിന് 24,999 രൂപയുമായിരുന്നു വില. എന്നാല്‍ എഡ്‌ജ് 50 നിയോയ്ക്ക് എത്ര രൂപയാകും എന്ന് സൂചനകളില്ല. 

Read more: ആപ്പിളിന് വെല്ലുവിളിയായി സാംസങ് ഗ്യാലക്‌സി ഇറക്കിയ ബഡ്‌സ് കുളമായെന്ന് വാങ്ങിയവര്‍; വില്‍പന നിര്‍ത്തിവച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios