മോട്ടോ ജി51 ഇറങ്ങി; ചിപ്പ് സെറ്റിലും ക്യാമറയില്‍ വന്‍ പുതുമ; വിലയും മറ്റുപ്രത്യേകതകളും

മോട്ടോ ജി51യുടെ പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറാ സജ്ജീകരണമാണ് ഉള്ളത്. ഇതിൽ 50 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 8 മെഗാപിക്സൽ, 2 മെഗാപിക്സലിന്റെ സെൻസറും ഉൾപ്പെടുന്നു.

Moto G51 with Qualcomm Snapdragon 480 SoC launched Price specifications

ബെയിജിംഗ്: മോട്ടറോളയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ അന്താരാഷ്ട്ര വിപണിയില്‍ ഇറങ്ങി. നീണ്ട കാത്തിരിപ്പിനു ശേഷമാണ് മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ മോട്ടോ ജി 51 (Moto G51) പുറത്തിറങ്ങിയത്. ഒരു മിഡ് ലെവല്‍ സ്മാര്‍ട്ട്ഫോണാണ് ഇതെന്നാണ് മോട്ടോ തന്നെ വിശേഷിപ്പിക്കുന്നത്. ക്വാൽകം സ്നാപ്ഡ്രാഗൺ 480+ എസ്ഒസി ചിപ്പാണ് ഈ ഫോണിന്‍റെ കരുത്ത് 5,000 എംഎഎച്ച് ആണ് ബാറ്ററിശഷി. സെൽഫി ക്യാമറയ്ക്കായി പഞ്ച് ഹോൾ കട്ട്-ഔട്ട് ഡിസ്പ്ലേയാണ് കാണുന്നത്. പിൻഭാഗത്ത് മൂന്ന് സെൻസറുകൾ ഉൾക്കൊള്ളുന്ന ക്യാപ്‌സ്യൂൾ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഈ ഫോണിന് ഉള്ളത്.

മോട്ടോ ജി51യുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യന്‍ രൂപ ഏകദേശം 17,500 രൂപ ആണ് വില. ബ്ലൂ, ഗ്രേ ഗ്രേഡിയന്റ് ഉൾപ്പെടെയുള്ള നിറങ്ങളിലാണ് സ്മാർട് ഫോൺ വരുന്നത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 240ഹെര്‍ട്സ് ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.8 ഇഞ്ച് ഹോൾ-പഞ്ച് എൽസിഡിയാണ് ഈ ഫോണിന്‍റെ സ്ക്രീന്‍.

മോട്ടോ ജി51യുടെ പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറാ സജ്ജീകരണമാണ് ഉള്ളത്. ഇതിൽ 50 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 8 മെഗാപിക്സൽ, 2 മെഗാപിക്സലിന്റെ സെൻസറും ഉൾപ്പെടുന്നു. മുൻവശത്തെ ക്യാമറയുടെ ഫീച്ചറുകൾ വെളിപ്പെടുത്തിയിട്ടില്ല. 10 വാട്സ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000എംഎഎച്ച് ആണ് ബാറ്ററി. ഡോൾബി അറ്റ്‌മോസ് ഫീച്ചറും ലഭ്യമാണ്. 5ജി, വൈ-ഫൈ 5, ബ്ലൂടൂത്ത് വി5.2, ജിപിഎസ്, യുഎസ്ബി ടൈപ്–സി പോർട്ട്, 3.5എംഎം ഓഡിയോ ജാക്ക് എന്നിവയാണ് മോട്ടോ ജി51യിലെ പ്രധാന  കണക്റ്റിവിറ്റികൾ. ഹാൻഡ്സെറ്റിന്റെ പിൻഭാഗത്ത് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

മോട്ടോ ജി51 അവതരിപ്പിക്കുന്നതിനു തൊട്ടു മുൻപ് മോട്ടോ ഇ40, എഡ്ജ് 20 സീരീസുകളും മോട്ടറോള പുറത്തിറക്കിയിരുന്നു. ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോള എഡ്ജ് 20, എഡ്ജ് 20 ഫ്യൂഷൻ, എഡ്ജ് 20 പ്രോ എന്നിവയും വിപണിയിലെത്തിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios