Moto G51 5G in India : മോട്ടോ ജി51 ഇന്ത്യന്‍ വിപണിയിലേക്ക്; ഏറ്റവും വിലകുറഞ്ഞ 5ജി ഫോണ്‍?

5ജി ഫോണ്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി ഒരു ടീസര്‍ വീഡിയോ മോട്ടോ പുറത്തുവിട്ടിട്ടുണ്ട്. ഇത് പ്രകാരം 12 5ജി ബാൻഡുകളും മുൻവശത്ത് ഒരു പഞ്ച്-ഹോൾ കട്ട്ഔട്ടുമായിട്ടായിരിക്കും മോട്ടോ ജി51 5ജി എത്തുക എന്നാണ് സൂചന. 

Moto G51 5G India Launch Set for December 10; Could Feature Snapdragon 480+

മോട്ടറോള  മോട്ടോ ജി51 സ്മാർട്ട്ഫോൺ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. ഡിസംബർ 10നാണ് ഈ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നതെന്നാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെ മോട്ടറോള അറിയിച്ചത്. ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ട് വഴിയായിരിക്കും രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുന്നത്. മികച്ച സവിശേഷതകളുമായി എത്തുന്ന മോട്ടോ ജി51 5ജി വലിയ പ്രതീക്ഷയാണ് ഇന്ത്യന്‍ വിപണിയില്‍ മോട്ടോയ്ക്ക് നല്‍കുന്നത്.

ഈ 5ജി ഫോണ്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി ഒരു ടീസര്‍ വീഡിയോ മോട്ടോ പുറത്തുവിട്ടിട്ടുണ്ട്. ഇത് പ്രകാരം 12 5ജി ബാൻഡുകളും മുൻവശത്ത് ഒരു പഞ്ച്-ഹോൾ കട്ട്ഔട്ടുമായിട്ടായിരിക്കും മോട്ടോ ജി51 5ജി എത്തുക എന്നാണ് സൂചന. മോട്ടോ ജി200, ജി71, ജി41, മോട്ടോ ജി31 എന്നിവയ്‌ക്കൊപ്പമാണ് ആഗോള വിപണിയില്‍ മോട്ടറോള മോട്ടോ ജി51 സ്മാർട്ട്ഫോൺ ഇറക്കിയത്. അതിനാല്‍ തന്നെ മോട്ടോ 51 5ജിക്ക് പിന്നാലെ ഈ ഗാഡ്ജറ്റുകളും ഇന്ത്യയില്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗോളതലത്തില്‍ ലോഞ്ച് ചെയ്ത പ്രത്യേകതകളോടെ തന്നെയായിരിക്കും മോട്ടോ ജി51ന്‍റെ ഇന്ത്യന്‍ അരങ്ങേറ്റവും എന്നാണ് റിപ്പോര്‍ട്ട്. 
മോട്ടോ ജി51 120Hz റിഫ്രഷ് റേറ്റും 20:9 അസ്പാക്ട് റേഷിയോവും ഉള്ള 6.8-ഇഞ്ച് എഫ്എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് എത്തുന്നത്. അഡ്രിനോ 619 ജിപിയുവുള്ള ഈ സ്മാര്‍ട്ട് ഫോണിന് കരുത്താകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480+ പ്രോസസർ ആയിരിക്കും. ഈ പ്രോസസറുമായി ഇന്ത്യയിലെത്തുന്ന ആദ്യത്തെ ഡിവൈസ് ആയിരിക്കും മോട്ടോ ജി51 5ജി എന്നതും പ്രധാന പ്രത്യേകതയാണ്. 

8 ജിബി റാം, 128 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിവയും മോട്ടോ ജി51 5ജി സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. സ്റ്റോറേജ് സംവിധാനം വര്‍ദ്ധിപ്പിക്കാനും സാഹചര്യം ഈ ഫോണിലുണ്ട്. ആൻഡ്രോയിഡ് 11 ഒഎസിൽ പ്രവർത്തിക്കുന്ന ഫോണിൽ 10വാട്സ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററി ഈ സ്മാര്‍ട്ട് ഫോണിനുണ്ട്. 50എംപി പ്രൈമറി സെൻസർ, 8എംപി അൾട്രാ വൈഡ്, 2എംപി മാക്രോ ഷൂട്ടർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഫോണിൽ പിന്നില്‍ ഉണ്ടാകുക. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 എംപി സെൽഫി ക്യാമറ സെൻസര്‍ മുന്നിലുണ്ടാകും.

ഇന്ത്യയില്‍ ഈ ഫോണിന് പ്രതീക്ഷിക്കുന്ന വിലയിലേക്ക് വന്നാല്‍ മോട്ടോ ജി51 5ജി സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 20,000 രൂപയിൽ താഴെയായിരിക്കും വില എന്നാണ് ടെക് സൈറ്റുകള്‍ നല്‍കുന്ന സൂചന. ഇന്ത്യയിൽ ഇൻഡിഗോ ബ്ലൂ, ബ്രൈറ്റ് സിൽവർ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാകും. 

Latest Videos
Follow Us:
Download App:
  • android
  • ios