മോട്ടോ ജി 30, മോട്ടോ ജി 10 എന്നിവ എത്തി; വിലയും വിവരങ്ങളും

മോട്ടോ ജി 30 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 662 പ്രോസസറുമായും മോട്ടോ ജി 10 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 462 ലും വരുന്നു. അതു കൊണ്ട് തന്നെ വേഗതയുടെ കാര്യത്തില്‍ മറ്റ് കമ്പനികളെ മോട്ടോ വെല്ലുവിളിക്കുന്നു. മോട്ടോ ജി 30, ജി 10 എന്നിവയില്‍ ഐപി 52 റേറ്റിംഗുള്ള വാട്ടര്‍ റെസിസ്റ്റന്റ് ഡിസൈന്‍ ഉള്ള പ്ലാസ്റ്റിക് ബോഡി ഉണ്ട്. പിന്‍വശത്ത് ഫിംഗര്‍പ്രിന്റ് സ്‌കാനറായി മോട്ടറോള ലോഗോയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 

Moto G30, Moto G10 launched Price, key specs, and all other details you must know

മോട്ടറോള മോട്ടോ ജി 30, മോട്ടോ ജി 10 എന്നിവ ബജറ്റ് ശ്രേണിയിലേക്ക് വരുന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോഴിതാ അത് ഔദ്യോഗികമായി തന്നെ വിപണി പ്രവേശം നടത്തിയിരിക്കുന്നു. പ്രീമിയം ഫീച്ചേഴ്‌സും എന്നാല്‍ ബജറ്റ് വിലയുമാണ് ഇതിന്റെ പ്രത്യേകത എന്നു പറയേണ്ടിയിരിക്കുന്നു. ഉപയോക്താക്കളുടെ മനസ്സറിഞ്ഞ് നിര്‍മ്മിച്ച ഈ സ്മാര്‍ട്ട്‌ഫോണിലെ ക്യാമറ സ്‌പെക്ക് ഗംഭീരമാണ്. മോട്ടോ ജി 30 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 662 പ്രോസസറുമായും മോട്ടോ ജി 10 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 462 ലും വരുന്നു. അതു കൊണ്ട് തന്നെ വേഗതയുടെ കാര്യത്തില്‍ മറ്റ് കമ്പനികളെ മോട്ടോ വെല്ലുവിളിക്കുന്നു. മോട്ടോ ജി 30, ജി 10 എന്നിവയില്‍ ഐപി 52 റേറ്റിംഗുള്ള വാട്ടര്‍ റെസിസ്റ്റന്റ് ഡിസൈന്‍ ഉള്ള പ്ലാസ്റ്റിക് ബോഡി ഉണ്ട്. പിന്‍വശത്ത് ഫിംഗര്‍പ്രിന്റ് സ്‌കാനറായി മോട്ടറോള ലോഗോയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അതു കൊണ്ടു തന്നെ പിന്‍ഭാഗം കാണാനേറെ ഭംഗിയുണ്ട്. ജി 30 പ്ലെയിന്‍ ബോഡിയും ജി 10 അലകളുടെ പാറ്റേണുമാണ് പിന്നില്‍ അവതരിപ്പിക്കുന്നത്. ഇത് കാണാനേറെ ഭംഗി നല്‍കുന്നു.

മോട്ടോ ജി 30, മോട്ടോ ജി 10: വിലയും ലഭ്യതയും

മോട്ടോ ജി 30-ന് ഏകദേശം 15,900 രൂപയോളം വില വരും. ലോഞ്ച് ചെയ്തപ്പോള്‍ മോട്ടോ ജി 10 ആരംഭിക്കുന്നത് ഏകദേശം 13,300 രൂപയ്ക്കാണ്. ജി 30 പാസ്റ്റല്‍ സ്‌കൈ, ഫാന്റം ബ്ലാക്ക് എന്നിവയുള്‍പ്പെടെയുള്ള നിറങ്ങളില്‍ ലഭ്യമാകുമ്പോള്‍ അറോറ ഗ്രേ, ഇറിഡെസെന്റ് പേള്‍ എന്നിവയുള്‍പ്പെടെ നിറങ്ങളില്‍ ജി 10 പുറത്തിറക്കും. ഈ മാസം അവസാനത്തോടെ യൂറോപ്യന്‍ വിപണികളില്‍ ആദ്യവും പിന്നീട് ഇന്ത്യയിലും സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍പ്പനയ്‌ക്കെത്തും.

മോട്ടോ ജി 30, മോട്ടോ ജി 10: സവിശേഷതകള്‍

മോട്ടോ ജി 30 ന് 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, 720-1,600 പിക്‌സല്‍, ഉയര്‍ന്ന റിഫ്രെഷ് റേറ്റ് 90 ഹെര്‍ട്‌സ് എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സെല്‍ഫി ക്യാമറയ്ക്കായി മുന്‍വശത്ത് വാട്ടര്‍ ഡ്രോപ്പ് നോച്ച് ഉണ്ട്. സ്‌നാപ്ഡ്രാഗണ്‍ 662 ടീഇ, 6 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വിപുലീകരിക്കാന്‍ കഴിയും.

ക്യാമറ ഡിപ്പാര്‍ട്ട്‌മെന്റില്‍, 64 മെഗാപിക്‌സല്‍ ക്യാമറ സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് സെന്‍സര്‍, രണ്ട് 2 മെഗാപിക്‌സല്‍ മാക്രോ ഷോട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്ന പിന്‍ഭാഗത്ത് ക്വാഡ് ക്യാമറ സജ്ജീകരണം മോട്ടോ ജി 30 അവതരിപ്പിക്കുന്നു. മുന്‍വശത്ത് 13 മെഗാപിക്‌സല്‍ സെല്‍ഫി സെന്‍സര്‍ ഉണ്ട്. 20 വാട്‌സ് ചാര്‍ജിംഗിന് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. 

മോട്ടോ ജി 10 ന് 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് എന്നിവ നല്‍കിയിരിക്കുന്നു. സ്‌നാപ്ഡ്രാഗണ്‍ 460 ടീഇ, 4 ജിബി റാം, 128 ജിബി സ്‌റ്റോറേജ് എന്നിവയാണ് സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. ക്യാമറയുടെ കാര്യത്തില്‍, ജി 10 പിന്നില്‍ ഒരു ക്വാഡ് ക്യാമറ സജ്ജീകരണം ഉള്‍ക്കൊള്ളുന്നു, അതില്‍ 48 മെഗാപിക്‌സല്‍ സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ്, രണ്ട് 2 മെഗാപിക്‌സല്‍ സെന്‍സറുകള്‍ ഉള്‍പ്പെടുന്നു. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 8 മെഗാപിക്‌സല്‍ സെന്‍സര്‍ ഉണ്ട്. 10 വാട്‌സ് ചാര്‍ജിംഗിന് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്.
 

Latest Videos
Follow Us:
Download App:
  • android
  • ios