ചാർജ് ചെയ്യാൻവെച്ച മൊബൈൽ ഫോണിന് തീപിടിച്ച് ഉഗ്രസ്ഫോടനം; കുടുംബത്തിലെ മൂന്ന് പേർക്ക് ഗുരുതര പൊള്ളൽ
സ്‌ഫോടനത്തിൽ വീടിനുള്ളിലെ ഗ്ലാസുകളും ജനലുകളും സമീപത്തെ വാഹനങ്ങളുടെ ചില്ലുകളും തകർന്നു. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
മുംബൈ: ചാർജ് ചെയ്യവേ മൊബൈൽ ഫോണിന് തീപിടിച്ച് ഉഗ്രസ്ഫോടനം. സംഭവത്തിൽ വീട് ഭാഗികമായി തകരുകയും മൂന്ന് പേർക്ക് ഗുരുതര പൊള്ളലേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ നാസിക്കിലെ സിഡ്‌കോ ഉത്തംനഗർ പ്രദേശത്താണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. വീട്ടിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ തീപിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ഫോണിനോട് ചേർന്ന് ഒരു ഡിയോഡറന്റ് കുപ്പി വെച്ചിരുന്നു. ഇതായിരിക്കാം വലിയ പൊട്ടിത്തെറിക്ക് കാരണയതെന്നാണ് നിഗമനം.
സ്‌ഫോടനത്തിൽ വീടിനുള്ളിലെ ഗ്ലാസുകളും ജനലുകളും സമീപത്തെ വാഹനങ്ങളുടെ ചില്ലുകളും തകർന്നു. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. വീട്ടിലെ അംഗങ്ങളായ മൂന്ന് പേർ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാറ്ററി തകരാറാണ് സാധാരണയായി സ്‌മാർട്ട്‌ഫോണിൽ തീപിടുത്തത്തിനും സ്‌ഫോടനത്തിനും കാരണം. ബാറ്ററികൾ പഴയതോ കേടായതോ ആണെങ്കിൽ, അമിതമായ ചൂട് പൊട്ടിത്തെറിക്ക് കാരണമാകും.
Read More... വരാനിരിക്കുന്നത് വില കുറഞ്ഞ എസ്‌യുവികളും എംപിവികളും, ഇന്ത്യൻ വാഹനലോകത്ത് വിപ്ലവം!