ആപ്പിളിനെതിരെ 50 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുമായി യുവാവ്
019 ലാണ് അപകടം സംഭവിച്ചത്. ഐഫോൺ 6 ബാറ്ററി പൊട്ടിത്തെറിച്ച് കണ്ണിനും കൈത്തണ്ടയ്ക്കും പരുക്കേറ്റു. സ്ഫോടനത്തിനു കാരണം ഐഫോൺ 6 ബാറ്ററിയിലെ തകരാറായാതാണെന്നാണ് റോബർട്ട് ഫ്രാങ്ക്‌ലിന്‍റെ ആരോപണം.
ന്യൂയോര്‍ക്ക്: ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിനെതിരെ 50 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുമായി യുവാവ്. 2019ല്‍ ഐഫോണ്‍ 6 പൊട്ടിത്തെറിച്ചുവെന്ന് ആരോപിച്ചാണ് ടെക്സസിലെ ഹോപ്കിൻസ് കൗണ്ടി സ്വദേശിയായ റോബർട്ട് ഫ്രാങ്ക്‌ലിൻ കേസുമായി മുന്നോട്ട് പോകുന്നത്.
2019 ലാണ് അപകടം സംഭവിച്ചത്. ഐഫോൺ 6 ബാറ്ററി പൊട്ടിത്തെറിച്ച് കണ്ണിനും കൈത്തണ്ടയ്ക്കും പരുക്കേറ്റു. സ്ഫോടനത്തിനു കാരണം ഐഫോൺ 6 ബാറ്ററിയിലെ തകരാറായാതാണെന്നാണ് റോബർട്ട് ഫ്രാങ്ക്‌ലിന്‍റെ ആരോപണം. 2019 ഓഗസ്റ്റ് 15 ന് നടന്ന സംഭവം ഫ്രാങ്ക്‌ലിൻ വിശദീകരിക്കുന്നത് ഇങ്ങനെ.
ഒരു വര്‍ഷം മാത്രം പഴക്കമുള്ള ഐഫോൺ 6 ൽ സംഗീതം കേൾക്കുകയായിരുന്നു. പെട്ടെന്ന് ഫോണിൽ നിന്ന് വരുന്ന മ്യൂസിക്കിന് തടസ്സം നേരിടുന്ന ശ്രദ്ധയില്‍ പെട്ടു. ഹാൻഡ്സെറ്റിന് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ ഫോൺ എടുത്തപ്പോൾ അദ്ദേഹത്തിന്റെ മുഖത്തേക്ക് പൊട്ടിത്തെറിച്ചു.
പൊട്ടിത്തെറിയിൽ കണ്ണുകൾക്ക് പരുക്കേൽക്കുകയും താഴെ വീഴുകയും ചെയ്തു. വീഴ്ചയിൽ വലതു കൈത്തണ്ടയിൽ മുറിവേൽക്കുകയും ചെയ്തു. എന്നാൽ, ഈ കേസിൽ ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona