5000 എംഎഎച്ച് ബാറ്ററി, 6.5 ഇഞ്ച് ഡിസ്പ്ലേ, ലാവാ എക്‌സ്2 ഇന്ത്യയില്‍ അവതരിപ്പിച്ചു, വില വെറും 6999 രൂപ!

മാര്‍ച്ച് 11 വരെ ആമസോണില്‍ പ്രീ-ഓര്‍ഡറിന് സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുകയാണെങ്കില്‍, 6599 രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ ലഭിക്കും

LAVA x2 presented in India

ദില്ലി: ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ (Smart Phone) നിര്‍മ്മാതാക്കളായ ലാവ (LAVA) പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ലാവാ എക്‌സ് 2 എന്നാണ് ഇതിന്റെ പേര്. ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവരെ ലക്ഷ്യം വച്ചുള്ളതാണിത്, മാത്രമല്ല ഇത് ഓണ്‍ലൈനില്‍ മാത്രം ലോഞ്ച് ചെയ്തിരിക്കുന്നു. 6.5 ഇഞ്ച് HD+ IPS ഡിസ്പ്ലേ, 2GB റാം, MediaTek Helio SoC, 5000mAh ബാറ്ററി, കൂടാതെ ഒരു ഡസന്‍ മറ്റ് ഫീച്ചറുകള്‍ എന്നിവയുമായാണ് ഈ ഫോണ്‍ എത്തുന്നത്.

2 ജിബി, 32 ജിബി റാമിന് 6999 രൂപ എന്ന ആകര്‍ഷകമായ വിലയിലാണ് ഈ ഫോണ്‍ വില്‍ക്കുന്നത്. മാര്‍ച്ച് 11 വരെ ആമസോണില്‍ പ്രീ-ഓര്‍ഡറിന് സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുകയാണെങ്കില്‍, 6599 രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ ലഭിക്കും. എന്നാല്‍ മാര്‍ച്ച് 12 ന് സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയ്ക്കെത്തുമ്പോള്‍, യഥാര്‍ത്ഥ വിലയായ 6999 രൂപ നല്‍കേണ്ടി വരും.

ബ്ലൂ, സിയാന്‍ എന്നിവയുള്‍പ്പെടെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ വരുന്നത്. ആമസോണിലും ലാവ ഇ-സ്റ്റോറിലും ഈ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ ലഭ്യമാകും. 6.5 ഇഞ്ച് HD+ IPS ഡിസ്പ്ലേയാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. സെല്‍ഫി ക്യാമറ സ്ഥാപിക്കാന്‍ സ്മാര്‍ട്ട്ഫോണിന് മുന്‍വശത്ത് വാട്ടര്‍ഡ്രോപ്പ് ശൈലിയിലുള്ള നോച്ച് ഉണ്ട്. 2 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജും സഹിതം ഒക്ടാ കോര്‍ മീഡിയടെക് ഹീലിയോ SoC ആണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. ലാവ X2 ആന്‍ഡ്രോയിഡ് വണ്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്ഫോണിലുള്ളത്. ബണ്ടില്‍ ചെയ്ത അഡാപ്റ്റര്‍ ഉപയോഗിച്ച് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ 3.45 മണിക്കൂര്‍ എടുക്കുമെന്ന് കമ്പനി അവകാശപ്പെട്ടു. ലാവ പറയുന്നതനുസരിച്ച്, ഒറ്റ ചാര്‍ജില്‍ 4ജി നെറ്റ്വര്‍ക്കുകളില്‍ 38 മണിക്കൂര്‍ സംസാര സമയവും 10.5 മണിക്കൂര്‍ യൂട്യൂബ് പ്ലേബാക്കും ഫുള്‍ ഡിസ്പ്ലേ തെളിച്ചത്തില്‍ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

പിന്‍ഭാഗത്ത് ഫിംഗര്‍പ്രിന്റ് സ്‌കാനറും മുഖം തിരിച്ചറിയലും ഈ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകളാണ്. ക്യാമറയുടെ കാര്യത്തില്‍, പിന്നില്‍ ഡ്യുവല്‍ ക്യാമറ സജ്ജീകരണം അവതരിപ്പിക്കുന്നു, അതില്‍ പേരിടാത്ത ക്യാമറയുമായി ജോടിയാക്കിയ 8 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്നു. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 5 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios