4ജി ഫോണിന് 2799 രൂപ മാത്രം; ഞെട്ടിച്ച് ജിയോ! എവിടെ നിന്ന് വാങ്ങാം, ഫീച്ചറുകളുടെ പ്രളയം, ആപ്ലിക്കേഷനുകള്‍ ഏറെ
മറ്റ് തേഡ്-പാര്‍ട്ടി ആപ്പുകളൊന്നുമില്ലാതെ ജിയോകോള്‍ വഴി വീഡിയോ കോള്‍ ചെയ്യാം, സോഷ്യല്‍ മീഡിയ, യുപിഐ ആപ്പുകളും ലഭ്യം
മുംബൈ: റിലയന്‍സ് ജിയോ നവീന സൗകര്യങ്ങളുള്ള 4ജി കീപാഡ് ഫോണായ ജിയോഫോണ്‍ പ്രൈമ 2 4ജി അവതരിപ്പിച്ചു. ഫേസ്‌ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ ലഭിക്കുന്ന തരത്തില്‍ ക്വാല്‍കോം പ്രൊസസറിലുള്ള ഫോണാണ് ഇത്. 2023ല്‍ പുറത്തിറങ്ങിയ പ്രൈമ 4ജിയുടെ പിന്‍ഗാമിയാണ് പ്രൈമ 2 4ജി. ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റില്‍ ഫോണ്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജിയോയുടെ വെബ്‌സൈറ്റിലും ഈ ഫോണിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ വന്നുകഴിഞ്ഞു.
4-കോര്‍ ക്വാല്‍കോം ചിപ്പില്‍ നിര്‍മിച്ചിരിക്കുന്ന ഫോണാണ് ജിയോഫോണ്‍ പ്രൈമ 2 4ജി. 512 എംബി റാമും 4 ജിബി ഇന്‍റേണല്‍ സ്റ്റോറേജും ഫോണ്‍ ഓഫര്‍ ചെയ്യുന്നു. മൈക്രോ എസ്‌ഡി കാര്‍ഡിലൂടെ സ്റ്റോറേജ് 128 ജിബിയായി ഉയര്‍ത്താം. ജിയോ നെറ്റ്‌വര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഒറ്റ സിം ഫോണാണിത്. 2.4 ഇഞ്ച് ടിഎഫ്‌ടി എല്‍ഇഡി ഡിസ്പ്ലെ, 2,000 എംഎച്ച് ബാറ്ററി, 0.3 മെഗാപിക്‌സല്‍ പിന്‍ക്യാമറ, മുന്‍ക്യാമറ എന്നിവ ഫോണിലുണ്ട്. മറ്റ് തേഡ്-പാര്‍ട്ടി ആപ്പുകളൊന്നുമില്ലാതെ ജിയോകോള്‍ വഴി വീഡിയോ കോള്‍ ചെയ്യാം. ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവന്‍ തുടങ്ങിയ ഇന്‍-ബിള്‍ട്ട് ആപ്പുകള്‍ ഫോണിനുണ്ട്. വാര്‍ത്തകള്‍ക്കായി ജിയോ ന്യൂസ്, യുപിഐ വഴി പണമടയ്ക്കാന്‍ ജിയോപേ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളായ യൂട്യൂബും ഫേസ്‌ബുക്കും ജിയോഫോണ്‍ പ്രൈമ 2 4ജിയില്‍ ലഭ്യം. ഗൂഗിള്‍ അസിസ്റ്റന്‍റില്‍ 23 ഭാഷകള്‍ പിന്തുണയ്ക്കുന്നു.
4ജി എല്‍ടിഇ, ബ്ലൂടൂത്ത് 4.2, ഹെഡ്‌ഫോണ്‍ ജാക്ക്, എല്‍ഇഡി ടോര്‍ച്ച് എന്നിവയുമുള്ള ജിയോഫോണ്‍ പ്രൈമ 2 4ജി നീല നിറത്തിലുള്ള മോഡലില്‍ മാത്രമാണ് ലഭ്യമാകുന്നത്. ആമസോണിലും ജിയോമാര്‍ട്ടിലും വെറും 2,799 രൂപയ്ക്ക് ജിയോഫോണ്‍ പ്രൈമ 2 4ജി ലഭ്യമാണ് എന്നതാണ് പ്രധാന പ്രത്യേകത. ആദ്യ മോഡലായ പ്രൈമ 2 വെറും 2,599 രൂപയ്ക്ക് തുടര്‍ന്നും ലഭ്യമായിരിക്കും.
Read more: ക്യാമറയാണ് മെയിന്‍; ഐഫോണിനെ അടിക്കാന്‍ പുത്തന്‍ 5ജി ഫോണുമായി ഹോണര്‍, സവിശേഷതകള്‍ വിശദമായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം