ജിയോയുടെ ആദ്യ 5ജി സ്മാർട്ട്ഫോൺ എത്തുന്നു; അത്ഭുതപ്പെടുത്താന്‍ പോകുന്ന കാര്യങ്ങള്‍ ഇങ്ങനെ

ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ഫോണിനൊപ്പം ഡാറ്റാ പാക്കേജും ജിയോ പ്രഖ്യാപിച്ചേക്കും.ഫോണും ഡാറ്റാ പാക്കേജും ഒരുമിച്ച് സ്വന്തമാക്കിയാൽ ഫോണിന്റെ വില ഏകദേശം 2500 രൂപയിലായിരിക്കും തുടങ്ങുക.

JioPhone 5G to be launched soon 13MP camera  price expectation

മുംബൈ: റിലയൻസിന്റെ പുതിയ സ്മാർട്ട്ഫോൺ ഉടൻ പുറത്തിറങ്ങും. ജിയോയുടെ ആദ്യ 5ജി സ്മാർട്ട്ഫോണാണ് വിപണിയിലെത്താൻ ഒരുങ്ങുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മാസം അവസാനം നടത്തുന്ന കമ്പനിയുടെ എജിഎമ്മിൽ (വാർഷിക പൊതുയോഗം) ഫോൺ അവതരിപ്പിച്ചേക്കും. 

ജിയോഫോൺ നെക്സ്റ്റ് എന്ന പേരിൽ ജിയോയുടെ ആദ്യത്തെ സ്മാർട്ട്ഫോൺ കഴിഞ്ഞ കൊല്ലമാണ് പുറത്തിറക്കിയത്. ഫോണിന് പുറമെ തെരഞ്ഞെടുത്ത നഗരങ്ങളിലും, പ്രദേശങ്ങളിലും ജിയോയുടെ 5ജി സേവനങ്ങൾ അവതരിപ്പിക്കും. ജിയോ 5ജി ഫോണിന്റെ വില 10,000 രൂപയിൽ താഴെയായിരിക്കുമെന്നാണ് സൂചനകൾ.റിലയൻസ് ജിയോ സമ്പൂർണമായി ഇന്ത്യയിൽ നിർമിച്ച ഫോൺ ആണിത് എന്നാണ് പറയപ്പെടുന്നത്. 

ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ഫോണിനൊപ്പം ഡാറ്റാ പാക്കേജും ജിയോ പ്രഖ്യാപിച്ചേക്കും.ഫോണും ഡാറ്റാ പാക്കേജും ഒരുമിച്ച് സ്വന്തമാക്കിയാൽ ഫോണിന്റെ വില ഏകദേശം 2500 രൂപയ്ക്കായിരിക്കും തുടങ്ങുക.

വലിയ പ്രതീക്ഷയാണ് ജിയോയുടെ ഫോണിനുള്ളത്. 6.5-ഇഞ്ച് വലുപ്പമുള്ള എച്ഡിപ്ലസ് ഡിസ്‌പ്ലേയുംനേരത്തെ ഇറക്കിയ സ്‌നാപ്ഡ്രാഗൺ 480 5ജിയും ആയിരിക്കാം പ്രോസസർ എന്നാണ് പ്രതീക്ഷിക്കുന്നത്. 4 ജിബി വരെ റാമും 64 ജിബി വരെ സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള വേരിയന്റുകളും ഉണ്ടാകും. ഫോണിന്റെ പിന്നിൽ ഡബിൾ ക്യാമറാ സെറ്റ്-അപ് പ്രതീക്ഷിക്കുന്നുണ്ട്. 

12 എംപിയുടെ മെയിൻ  ക്യാമറയും 2 എംപി മാക്രോ സെൻസറും ഉണ്ടാകും. സെൽഫി ക്യാമറ 8 എംപി ആയിരിക്കും. ഗൂഗിളിന്‍റെ എൻജീനിയർമാരും റിലയൻസിന്റെ എൻജിനീയർമാരും സംയുക്തമായി വികസിപ്പിച്ചതാണ് പ്രഗതി ഒഎസ്.ആൻഡ്രോയിഡ് ഒഎസ് കരുത്തു കുറഞ്ഞ ഹാർഡ്‌വെയറിൽ പ്രവർത്തിപ്പിക്കാനായി രൂപപ്പെടുത്തിയതാണ് പ്രഗതി ഒഎസ്. 

അതിലായിരിക്കാം പുതിയ ഫോൺ പ്രവർത്തിക്കുന്നത്. ദീപാവലിയ്ക്ക് ഫോൺ വിപണിയിൽ എത്തിയേക്കും. ഫുൾഎച്ഡി പ്ലസ് സ്‌ക്രീനടക്കം നിരവധി ഫീച്ചറുകളുമായാണ് ചൈനീസ് 5ജി ഫോണുകൾ ഇപ്പോൾ വിപണിയിലെത്തുന്നത്. സ്‌പെസിഫിക്കേഷൻ കുറഞ്ഞ ഫോണുകൾ ഇറക്കുന്ന കാര്യത്തിൽ ചൈനീസ് കമ്പനികൾ പിന്നോട്ട് നിൽക്കുന്നതാണ്  ഇന്ത്യൻ കമ്പനികൾക്ക് സഹായകമായിരിക്കുന്നത്.

നേരത്തെ 5ജി ലേലത്തിൽ ഏറ്റവും അധികം സ്പെക്ട്രം സ്വന്തമാക്കിയത് റിലയൻസിന്റെ ജിയോയാണെന്ന റിപ്പോർട്ട് വന്നിരുന്നു. 88,078 കോടി രൂപ ചിലവിട്ടാണ് ജിയോ ഏറ്റവും അധികം സ്‌പെക്ട്രം സ്വന്തമാക്കിയത്. സ്വാതന്ത്ര്യദിനത്തിന് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ 5ജി സേവനത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലായി 5ജി സേവനം രാജ്യത്ത് ആരംഭിച്ചേക്കും. ഘട്ടം ഘട്ടമായാണ് ടെലികോം കമ്പനികൾ രാജ്യത്ത് 5ജി സേവനം ആരംഭിക്കുക.

ഒരു വാട്ട്സാപ്പ് ഗ്രൂപ്പ്, അതിപ്പോള്‍ ലക്ഷങ്ങള്‍ വരുമാനമുള്ള കമ്പനി, അതും നമ്മുടെ നാട്ടില്‍!

5ജി വരുന്നു; സിം മാറ്റേണ്ടി വരുമോ, പുതിയ ഫോണ്‍ വാങ്ങണമോ?; ചോദ്യങ്ങള്‍ക്ക് ഇതാ ഉത്തരം
 

Latest Videos
Follow Us:
Download App:
  • android
  • ios