ഇത് പവര്‍ബാങ്കോ ഫോണോ! 6400 എംഎഎച്ച് ബാറ്ററിയുമായി ഐക്യൂ00 സ്‌മാര്‍ട്ട്‌ഫോണ്‍ വരുന്നു
ആദ്യമിറങ്ങിയ ഐക്യൂ00 സ്സെഡ്9 ടര്‍ബോ ഫോണില്‍ 6,000 എംഎഎച്ചിന്‍റെ ബാറ്ററിയാണ് ഉണ്ടായിരുന്നതെങ്കില്‍ പരിഷ്‌കരിച്ച പതിപ്പില്‍ 6,400 എംഎഎച്ചാണ് ബാറ്ററി
ബെയ്‌ജിങ്ങ്: ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഐക്യൂ00 6,400 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയോടെ സ്‌മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കുന്നു. ഐക്യൂ00യുടെ നിലവിലുള്ള ഐക്യൂ00 സ്സെഡ്9 ടര്‍ബോ എന്ന ഫോണിന്‍റെ പരിഷ്‌കരിച്ച പതിപ്പാണ് 6,400 എംഎഎച്ച് ബാറ്ററിയോടെ കമ്പനി പുറത്തിറക്കുന്നത്. ഐക്യൂ00 സ്സെഡ്9 ടര്‍ബോ ലോങ് ബാറ്ററി ലൈഫ് വേര്‍ഷന്‍ (iQOO Z9 Turbo Long Battery Life Version) എന്നാണ് പുതിയ ഫോണ്‍ മോഡല്‍ വിശേഷിപ്പിക്കപ്പെടുന്നത്.
2024 ഏപ്രിലില്‍ ഐക്യൂ00 സ്സെഡ്9, ഐക്യൂ00 സ്സെഡ്9എക്സ് എന്നീ സ്‌മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം ചൈനയില്‍ പുറത്തിറങ്ങിയ സ്‌മാര്‍ട്ട്ഫോണാണ് ഐക്യൂ00 സ്സെഡ്9 ടര്‍ബോ. ഇതിന്‍റെ പരിഷ്‌കരിച്ച പതിപ്പ് (ഐക്യൂ00 സ്സെഡ്9 ടര്‍ബോ ലോങ് ബാറ്ററി ലൈഫ് വേര്‍ഷന്‍) 2025 ജനുവരിയില്‍ ചൈനയില്‍ പുറത്തിറങ്ങും. 6,000 എംഎഎച്ച് ബാറ്ററിക്ക് പകരം 6,400 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള വേരിയന്‍റാണ് ഐക്യൂ00 ഇറക്കാനൊരുങ്ങുന്നത്. ബാറ്ററി ഒഴിച്ചുനിര്‍ത്തിയാല്‍ നിലവിലുള്ള ഐക്യൂ00 സ്സെഡ്9 ടര്‍ബോ ഫോണില്‍ നിന്ന് മറ്റ് മാറ്റങ്ങളൊന്നും ലോങ് ബാറ്ററി ലൈഫ് വേര്‍ഷനിലുണ്ടാവില്ല.
Read more: ഐഫോണ്‍ 14 ഇന്ത്യക്കാര്‍ക്കും നഷ്‌ടമാകുമോ? മൂന്ന് ഫോണുകള്‍ വിപണിയിൽ നിന്ന് ആപ്പിൾ പിൻവലിക്കുന്നു
നിലവിലുള്ള ഫോണ്‍ മോഡലിലുള്ള അതേ സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെനറേഷന്‍ 3 സോക് ചിപ്പില്‍ വരുന്ന പുതിയ വേരിയന്‍റില്‍ 16 ജിബി വരെ റാമും 512 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജും ലഭ്യമാകും എന്നാണ് സൂചന. ആന്‍ഡ്രോയ്ഡ് 14 അടിസ്ഥാനത്തിലുള്ള ഒറിജിന്‍ഒഎസ് 4ലാവും ഐക്യൂ00 സ്സെഡ്9 ടര്‍ബോ ലോങ് ബാറ്ററി വേര്‍ഷന്‍റെ പ്രവര്‍ത്തനം. 144Hz റിഫ്രഷ് റേറ്റോടെ 6.78 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ അമോല്‍ഡ് ഡിസ്‌പ്ലെ, 50 സോണി എല്‍വൈറ്റി-600 പ്രൈമറി റീയര്‍ ക്യാമറ സെന്‍സര്‍, 8 എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍ സെന്‍സര്‍, 16 എംപി സെല്‍ഫി ക്യാമറ, ഇന്‍-ഡിസ്പ്ലെ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ എന്നിവ ഫോണിലുണ്ടാവും. 80 വാട്‌സിന്‍റെ ഫാസ്റ്റ് വയേര്‍ഡ് ചാര്‍ജറും ഐക്യൂ00 സ്സെഡ്9 ടര്‍ബോ ലോങ് ബാറ്ററി ലൈഫ് വേര്‍ഷനിലുണ്ടാവും.
ജനുവരി 3 മുതല്‍ ഐക്യൂ00 സ്സെഡ്9 ടര്‍ബോയുടെ പരിഷ്‌കരിച്ച ബാറ്ററി ഫോണ്‍ പതിപ്പ് ചൈനയില്‍ ലഭ്യമാകും. ഫോണിന്‍റെ പ്രീ ബുക്കിംഗ് ഇതിനകം ആരംഭിച്ചു. മൂന്ന് നിറങ്ങളിലാവും ഫോണ്‍ വിപണിയിലെത്തുക.
Read more: ആ ഐഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ പാടുപെടും; വില കൂടുമെന്ന് സൂചന
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം