Apple IPhone SE 3 :പുതിയ ഐഫോണ്‍ എസ്ഇ വന്‍ വിലക്കുറവില്‍ വാങ്ങാം; ഓഫര്‍ ഇങ്ങനെ
ഫ്ലിപ്പ്കാർട്ട് നിലവിൽ ഐഫോൺ എസ്ഇ 2022-ന്റെ വിലയില്‍ 2000 രൂപ കുറവ് നല്‍കുന്നു. ഇതിന് പുറമേ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ചാല്‍ ഈ വിലക്കുറവിന് പുറമേ 5% അധിക ക്യാഷ്ബാക്ക് ലഭിക്കും.
ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്പ്കാർട്ടില്‍ ഐഫോൺ എസ്ഇ 2020-ന്റെ വിലയ്ക്ക് ഐഫോൺ എസ്ഇ 2022 (Apple IPhone SE 2022) സ്വന്തമാക്കാന്‍ അവസരം ഒരുക്കുന്നു. 64 ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 43,900 രൂപ പ്രൈസ് ടാഗിലാണ് ഐഫോൺ എസ്ഇ 2022 ആപ്പിള്‍ പുറത്തിറക്കിയത്. എന്നാല്‍ ഈ ഫോണിന് ഇപ്പോള്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ 2,000 രൂപ കിഴിവ് നേരിട്ട് ലഭിക്കും.
ഐഫോൺ എസ്ഇ 3 പുതിയ എ15 ബയോണിക് ചിപ്‌സെറ്റിനൊപ്പം മികച്ച ക്യാമറയും നല്‍കുന്നു. ഐഫോൺ എസ്ഇ 43,900 രൂപയ്ക്കാണ് ആപ്പിള്‍ പുറത്തിറക്കിയത്. ഇത് പഴയ ഐഫോണ്‍ എസ്ഇയുടെ വിലയ്ക്ക് എങ്ങനെ വാങ്ങാം എന്ന് അറിയാം.
ഫ്ലിപ്പ്കാർട്ട് നിലവിൽ ഐഫോൺ എസ്ഇ 2022-ന്റെ വിലയില്‍ 2000 രൂപ കുറവ് നല്‍കുന്നു. ഇതിന് പുറമേ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ചാല്‍ ഈ വിലക്കുറവിന് പുറമേ 5% അധിക ക്യാഷ്ബാക്ക് ലഭിക്കും.
ഇതിനൊപ്പം എക്സേഞ്ച് ഓഫര്‍ കൂടി ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് പഴയ ഐഫോണ്‍ എസ്ഇ വിലയില്‍ പുതിയ ഐഫോണ്‍ ലഭിക്കും. നിങ്ങളുടെ പഴയ ഐഫോണുകൾ എക്‌സ്‌ചേഞ്ച് ചെയ്താല്‍ ഈ ഡീല്‍പ്രകാരം ഐഫോണ്‍ എസ്ഇ 2022 യ്ക്ക് 16,000 രൂപ വരെ കിഴിവ് നേടാനും കഴിയും.
ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു പഴയ 64 ജിബി ഐഫോണ്‍ 11 ഉണ്ടെങ്കിൽ, നിങ്ങൾക്ക് എക്‌സ്‌ചേഞ്ച് ചെയ്‌ത് 13,800 രൂപ നേടാം. ഇതോടെ ഐഫോണ്‍ എസ്ഇ 2022ക്ക് വലിയ കിഴിവ് ലഭിക്കും. വാങ്ങുന്നതിന് മുമ്പ് ഫ്ലിപ്പ്കാർട്ടിലെ എക്സ്ചേഞ്ച് ഓഫറുകളുടെ നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കണമെന്ന് നിർദ്ദേശമുണ്ട്.
ഐഫോണ്‍ എസ്ഇ 3 ഐഫോണ്‍ 8 സീരീസിന്റെ അതേ ഡിസൈനിലാണ് എത്തുന്നത്. A15 ബയോണിക് ചിപ്പിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 5ജി പിന്തുണയ്ക്കുന്ന ഫോണാണ് ഇത്. ഐഫോൺ എസ്ഇ 3 ചിപ്‌സെറ്റ് കാരണം മെച്ചപ്പെട്ട ഫോട്ടോഗ്രാഫി അനുഭവം ഈ ഫോണ്‍ നല്‍കുന്നു. പിന്നിൽ ഒരൊറ്റ 12 എംപി പ്രൈമറി സെൻസറാണ് ഈ ഫോണിന് ഉള്ളത്.