ഐഫോണ്‍ 17ന് പിക്‌സലിനോട് ചായ്‌വോ? ക്യാമറ ഡിസൈനില്‍ മാറ്റമെന്ന് സൂചന, ചിത്രം പുറത്ത്
ഐഫോണ്‍ 17 സിരീസിന്‍റെ ക്യാമറ ഡിസൈന്‍ അടിമുടി മാറും, സാമ്യം ഗൂഗിള്‍ പിക്‌സല്‍ ഫോണിനോട്
കാലിഫോര്‍ണിയ: ആപ്പിള്‍ അടുത്ത വര്‍ഷം പുറത്തിറക്കുന്ന ഐഫോണ്‍ 17 സിരീസിനെ കുറിച്ച് പുതിയ അഭ്യൂഹം. ഗൂഗിള്‍ പിക്‌സല്‍ ഫോണുകളുടെ മാതൃകയിലാണ് ഐഫോണ്‍ 17 സിരീസ് മോഡലുകളുടെ റീയര്‍ ക്യാമറ ഡിസൈന്‍ വരിക എന്നാണ് പുതിയ ഡിസൈന്‍ ലീക്കുകള്‍ വ്യക്തമാക്കുന്നത്.
ഐഫോണ്‍ 17 സിരീസ് പുറത്തിറങ്ങാന്‍ ഏറെ മാസങ്ങള്‍ അവശേഷിക്കുകയാണെങ്കിലും ഫോണുകളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തം. ഐഫോണ്‍ 17 സിരീസിന്‍റെ ക്യാമറ ഡിസൈനില്‍ മാറ്റം വരും എന്നാണ് ചൈനീസ് ടിപ്സ്റ്റര്‍മാര്‍ പുറത്തുവിട്ട വിവരമെന്ന് ഗാഡ്‌ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്തു. പിക്‌സല്‍ സ്റ്റൈലിലുള്ള ക്യാമറ ഐസ്‌ലന്‍ഡാണ് വരിക എന്നാണ് സൂചന. ക്യാമറ മൊഡ്യൂള്‍ ഹൊറിസോണ്ടല്‍ രീതിയിലാണ് പുറത്തുവന്ന ചിത്രത്തില്‍ കാണാനാകുന്നത്. മുന്‍ മോഡലുകളിലേക്കാള്‍ വലിയ ക്യാമറ യൂണിറ്റാണിത്. ഐഫോണ്‍ 17ന്‍റെ സപ്ലൈചെയിന്‍ വഴിയാണ് ഈ വിവരം ലീക്കായത് എന്ന് ടിപ്‌സ്റ്റെര്‍ അവകാശപ്പെടുന്നു.
2025 സെപ്റ്റംബറിലാവും ഐഫോണ്‍ 17 സിരീസ് ആപ്പിള്‍ പുറത്തിറക്കുക എന്നാണ് സൂചന. ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, പുതിയ സ്ലിം മോഡലായ ഐഫോണ്‍ 17 എയര്‍ എന്നിവയാണ് വരും സിരീസില്‍ പ്രതീക്ഷിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐഫോണാവാനാണ് എയര്‍ തയ്യാറെടുക്കുന്നത്. ഐഫോണ്‍ 17 സിരീസിന്‍റെ കൂടുതല്‍ അപ്‌ഡേറ്റുകള്‍ വരും മാസങ്ങളില്‍ പ്രതീക്ഷിക്കാം.
Read more: 48850 രൂപ ഡിസ്‌കൗണ്ട്, ഐഫോണ്‍ 16 പ്രോ 71050 രൂപയ്ക്ക് വേണോ? വഴിയുണ്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം