ക്ലാസിക് ലുക്കിലേക്ക് മടക്കം? ഐഫോണ്‍ 17 ഫോണുകളില്‍ ഡിസൈന്‍ മാറ്റത്തിന് സാധ്യത

ആപ്പിളിന്‍റെ ഐഫോണ്‍ 17 സിരീസിനെ കുറിച്ച് പുതിയ ലീക്ക്, കര്‍വ്‌ഡ് എഡ്‌ജുകളുള്ള പഴയ ഡിസൈന്‍ ആപ്പിള്‍ തിരികെ കൊണ്ടുവരുമെന്ന് ടിപ്‌സ്റ്റര്‍ 

iPhone 17 series could make these design changes claims tipster

കാലിഫോര്‍ണിയ: എലഗന്‍റ് ഡിസൈന്‍ ആപ്പിളിന്‍റെ ഐഫോണുകളുടെ സവിശേഷതയാണ്. ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 17 സിരീസിലും ഇത് ആപ്പിള്‍ തുടരുമെങ്കിലും ഡിസൈന്‍ മാറ്റങ്ങളെ കുറിച്ച് പുതിയ ലീക്ക് പുറത്തുവന്നിരിക്കുകയാണ്. 

2025ന്‍റെ രണ്ടാംപാതിയിലാവും ഐഫോണ്‍ 17 സിരീസ് പുറത്തിറങ്ങുക. ഐഫോണ്‍ 17, ഐഫോണ്‍ 17 സ്ലിം, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നീ നാല് മോഡലുകളാണ് ഈ സിരീസില്‍ പറഞ്ഞുകേള്‍ക്കുന്നത്. പഴയ ഐഫോണ്‍ പ്ലസ് മോഡലിന് പകരമാണ് സ്ലിം വേരിയന്‍റ് വരിക. മുന്‍ഗാമിയായ ഐഫോണ്‍ 16 സിരീസുമായി താരതമ്യം ചെയ്യുമ്പോള്‍ 17ല്‍ ഡിസൈന്‍ മാറ്റങ്ങളുണ്ടാകും എന്നാണ് പുതിയ സൂചന. പുതിയ ഐഫോണ്‍ ലൈനപ്പില്‍ കര്‍വ്‌ഡ് എഡ്‌ജുകളുള്ള പഴയ ഡിസൈന്‍ ആപ്പിള്‍ തിരികെ കൊണ്ടുവന്നേക്കാം. 2014ല്‍ പുറത്തിറക്കിയ ഐഫോണ്‍ 6ല്‍ കര്‍വ്ഡ് എഡ്‌ജുകളായിരുന്നു ഉണ്ടായിരുന്നത്. ഐഫോണ്‍ 17 സിരീസിലെ ഫോണുകളുടെ ഫ്രെയിമിന്‍റെ ഡിസൈന്‍ മാറുമെന്ന് ചൈനീസ് ടിപ്‌സ്റ്ററായ പിക്സഡ് ഫോക്കസ് ഡിജിറ്റല്‍ അവകാശപ്പെട്ടു. എന്നാല്‍ ഈ മാറ്റം ഐഫോണ്‍ 17 സിരീസിലെ സ്റ്റാന്‍ഡേര്‍ഡ്, പ്രോ എന്നിങ്ങനെയുള്ള എല്ലാ ഫോണ്‍ മോഡലുകളിലും വരുമോ എന്ന് വ്യക്തമല്ല. 

Read more: ആപ്പിളിനെ വിറപ്പിക്കാന്‍ എസ്25 സിരീസ്; ഗ്യാലക്സി അണ്‍പാക്‌ഡ് ഇവന്‍റ് ജനുവരി 22ന്, സ്ലിം മോഡലും വരുന്നു?

ഐഫോണ്‍ 17 സിരീസില്‍ ഡിസൈന്‍ മാറ്റങ്ങളുണ്ടാകും എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ ഇതാദ്യമല്ല. ഗൂഗിളില്‍ പിക്സല്‍ ഫോണുകളിലേതിന് സമാനമായ പിക്‌സര്‍-സ്റ്റൈല്‍ ക്യാമറ ലേഔട്ടാണ് ഐഫോണ്‍ 17 സിരീസില്‍ വരിക എന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. ടൈറ്റാനിയം ഫ്രെയിമിന് പകരം അലുമിനിയം ബോഡിയാണ് ഐഫോണ്‍ 17 മോഡലുകളില്‍ വരുമെന്നതായിരുന്നു ചര്‍ച്ചയായ മറ്റൊരു ലീക്ക്. ഫോണുകളുടെ ലോഞ്ചിന് ഇനിയുമേറെ മാസങ്ങളുണ്ടെങ്കിലും ഐഫോണ്‍ 17 സിരീസിനെ കുറിച്ച് വരും ദിവസങ്ങളിലും സൂചനകള്‍ പ്രതീക്ഷിക്കാം. 

Read more: 5200 എംഎഎച്ച് ബാറ്ററി, 50 എംപി ക്യാമറ, മൂന്ന് സിം സ്ലോട്ട്; വെറും 6,999 രൂപയ്ക്ക് മോട്ടോ ജി05 ഇന്ത്യയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios