ഇന്ത്യക്കാരുടെ കൈയ്യില്‍ ഐഫോണ്‍ 13 എത്താന്‍ വൈകും; കാരണം ഇങ്ങനെ.!
ഏറ്റവും പുതിയ ഐഫോണ്‍ 13 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ക്കായി ആപ്പിള്‍ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചുവെങ്കിലും സംഗതി കൈയില്‍ കിട്ടാന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്.
ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ്, ഐഫോണ്‍ 13 പ്രോ മാക്സ് (Apple IPhone 13 Pro Max) എന്നിവ ഉള്‍പ്പെടുന്ന ഏറ്റവും പുതിയ ഐഫോണ്‍ 13 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ക്കായി ആപ്പിള്‍ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചുവെങ്കിലും സംഗതി കൈയില്‍ കിട്ടാന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 24-ന് ഇതു ലഭിക്കുമെന്നായിരുന്നു വിവരമെങ്കിലും, ആപ്പിള്‍ ഇപ്പോള്‍ ഇന്ത്യയുള്‍പ്പെടെ തിരഞ്ഞെടുത്ത വിപണികളില്‍ പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ക്കുള്ള ഷിപ്പിംഗ് തീയതികള്‍ മുന്നോട്ട് നീട്ടി.
ആപ്പിളിന്റെ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇപ്പോള്‍ ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്സ് എന്നിവ അടുത്ത മാസം ഒക്ടോബര്‍ 25 മുതല്‍ 30 വരെയാണ് ലഭിക്കുകയെന്ന് അറിയിക്കുന്നു. ഷിപ്പിംഗ് തീയതികളിലെ ഈ വലിയ മാറ്റത്തോട് ഇതുവരെയും ആപ്പിള്‍ പ്രതികരിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധിയാണോ കാലതാമസത്തിനു കാരണമെന്നും വ്യക്തമല്ല.
ഏറ്റവും പുതിയ ഐഫോണ്‍ 13 സീരീസില്‍ വൈഡ് നോച്ച്, ഐപി 68 റേറ്റിംഗ്, മെറ്റല്‍ ഗ്ലാസ് ബോഡി, ഫെയ്‌സ് ഐഡി ബയോമെട്രിക് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു. മിനി വേരിയന്റില്‍ 5.4 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1080x2340 പിക്സല്‍സ്) ഒഎല്‍ഇഡി സ്‌ക്രീന്‍, ഐഫോണ്‍ 13, 13 പ്രോ എന്നിവയ്ക്ക് 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1170x2532 പിക്സല്‍സ്) ഒഎല്‍ഇഡി ഡിസ്‌പ്ലേ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്. പ്രോ മാക്‌സ് മോഡലിന് 120 ഹെര്‍ട്‌സ്, 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1284x2778 പിക്‌സല്‍) OLED പാനല്‍ ഉണ്ട്.
ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 എന്നിവയ്ക്ക് പിന്നില്‍ 12 എംപി പ്രൈമറി സെന്‍സറും 12 എംപി അള്‍ട്രാ വൈഡ് ലെന്‍സുമുണ്ട്. പ്രോ മോഡലുകള്‍ക്ക് ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം ലഭിക്കുന്നു, ഇതില്‍ 12 എംപി പ്രധാന ഷൂട്ടര്‍, 12 എംപി അള്‍ട്രാ വൈഡ് സെന്‍സര്‍, 12 എംപി ടെലിഫോട്ടോ ക്യാമറ, ഒരു ToF 3D LiDAR സ്‌കാനര്‍ എന്നിവയുണ്ട്. പുതുതായി പുറത്തിറക്കിയ ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയ്ക്ക് യഥാക്രമം 79,900 രൂപയും 69,900 രൂപയുമാണ് വില. അടിസ്ഥാന വില 128ജിബി സ്റ്റോറേജ് മോഡലിനാണ്. ഐഫോണ്‍ 13 പ്രോ, iPhone 13 പ്രോ മാക്സ് എന്നിവ യഥാക്രമം 1,19,900 രൂപയ്ക്കും 1,29,900 രൂപയ്ക്കും ലഭിക്കും.
Read More: ഒടുവില്‍, ഐഫോണ്‍ 13 ബാറ്ററി സവിശേഷതകള്‍ വെളിപ്പെടുത്തി, 13 പ്രോ മാക്‌സിന് ഏറ്റവും വലിയ ബാറ്ററി
Read More: 'ഐഫോണ്‍ വാങ്ങാന്‍ പറ്റിയ ടൈം': ഐഫോണ്‍ 12 ന് വന്‍ വിലക്കുറവ്, ഓഫറിന്റെ വിശദാംശങ്ങളിങ്ങനെ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona