Apple IPhone 13 : ആമസോണിന്‍റെ 2021ലെ 'ജനപ്രിയ ഫോണ്‍' അവാര്‍ഡ് നേടി ആപ്പിള്‍ ഐഫോണ്‍ 13

ഈ വർഷത്തെ അൾട്രാ പ്രീമിയം സ്മാർട് ഫോൺ, മികച്ച ക്യാമറ സ്മാർട് ഫോൺ അവാർഡുകൾ ഐഫോൺ 13 പ്രോയ്ക്ക്

iPhone 13 Named Best Phone at Amazon Customer's Choice Awards 2021

2021 ലെ മികച്ച ഫോണിനുള്ള ആമസോൺ കസ്റ്റമേഴ്‌സ് ചോയ്‌സ് അവാർഡ് ആപ്പിളിന്റെ (Apple)  ഐഫോൺ 13ന്  (Apple iphone 13) . ഈ വർഷം അവതരിപ്പിച്ച ഐഫോണ്‍ 13 ഇന്ത്യ ഉൾപ്പെടുയള്ള വിപണികളിൽ വൻ മുന്നേറ്റമാണ് നടത്തിയത്. ഈ വർഷത്തെ പ്രീമിയം സ്മാർട് ഫോണായി ഐഫോൺ 13 മിനിയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഈ വർഷത്തെ അൾട്രാ പ്രീമിയം സ്മാർട് ഫോൺ, മികച്ച ക്യാമറ സ്മാർട് ഫോൺ അവാർഡുകൾ ഐഫോൺ 13 പ്രോയും സ്വന്തമാക്കി. മികച്ച ഡിസൈൻ, ഗെയിമിങ് സ്മാർട് ഫോൺ എന്നിവയാണ് ഐഫോൺ 13ന് അവാര്‍ഡ് കിട്ടിയത്.

അവാര്‍ഡിന്റെ ഫുള്‍ ലിസ്റ്റ് ഇങ്ങനെ

iPhone 13 Named Best Phone at Amazon Customer's Choice Awards 2021

ഏറ്റവും പുതിയ ഐഫോണ്‍ 13 ഇനി 'മെയ്ക്ക് ഇന്‍ ഇന്ത്യ'

ഇന്ത്യയിലെ ഐഫോണ്‍ നിര്‍മ്മാണ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍, ആപ്പിള്‍ അതിന്റെ ഏറ്റവും പുതിയ മുന്‍നിര ഐഫോണ്‍ 13ന്റെ ട്രയല്‍ നിര്‍മ്മാണം ചെന്നൈയ്ക്ക് സമീപമുള്ള ഫോക്സ്‌കോണ്‍ പ്ലാന്റില്‍ ആരംഭിച്ചു. ആഭ്യന്തര വിപണികള്‍ക്കും കയറ്റുമതിക്കും പറ്റാവുന്ന വിധത്തില്‍ അതേ സൗകര്യത്തിലുള്ള സ്മാര്‍ട്ട്ഫോണിന്റെ വാണിജ്യ ഉല്‍പ്പാദനം 2022 ഫെബ്രുവരിയില്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആപ്പിളിന്റെ ആഗോള വിപണി സപ്ലൈ മെച്ചപ്പെടുത്താന്‍ ഈ ശ്രമം സഹായിക്കും. ഇന്ത്യയുടെ ഉല്‍പ്പാദനത്തിന്റെ 20-30 ശതമാനവും സാധാരണയായി കയറ്റുമതിക്കായി നീക്കിവച്ചിരിക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എല്ലാ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളും രാജ്യത്തിനകത്ത് നിര്‍മ്മിക്കാനാണ് പദ്ധതി. നിലവില്‍ അര്‍ദ്ധചാലക ചിപ്പുകള്‍ക്ക് ലോകമെമ്പാടും വലിയ ക്ഷാമം നേരിടുന്നത് ആപ്പിളിനെയും ബാധിച്ചിട്ടുണ്ട്.

ഐഫോണിന്റെ താരതമ്യേന കുറഞ്ഞ വിലയുള്ള മോഡലുകള്‍, അതായത് ഐഫോണ്‍ 11, 12 എന്നിവയാണ് കാര്യമായി ഇന്ത്യന്‍ വിപണിയില്‍ വിറ്റുപോകുന്നത്. രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ 70 ശതമാനവും ആപ്പിള്‍ നിര്‍മ്മിക്കുന്നു. ചെന്നൈയ്ക്ക് സമീപമുള്ള ഫോക്സ്‌കോണ്‍ പ്ലാന്റ് ഇതിനകം ഐഫോണ്‍ 11, ഐഫോണ്‍ 12 എന്നിവയുടെ ഉല്‍പ്പാദനത്തിന്റെ കേന്ദ്രമാണ്. 

കൂടാതെ, ഐഫോണ്‍ എസ്ഇയുടെ നിര്‍മ്മാണം ബെംഗളൂരുവിലെ വിസ്ട്രോണ്‍ പ്ലാന്റിലാണ് നടക്കുന്നത്. ഐഫോണ്‍ 13 ഇന്ത്യയുടെ ഉല്‍പ്പാദന ശേഖരത്തിലേക്ക് ചേര്‍ക്കുന്നത് ആപ്പിളിന് വളരെയധികം ഗുണം ചെയ്യും, ഇത് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ്. എന്നാല്‍ ഐഫോണ്‍ 13 ന്റെ മറ്റ് വേരിയന്റുകള്‍ നിര്‍മ്മിക്കാന്‍ തത്കാലം ആപ്പിളിന് പദ്ധതിയില്ല.

ആപ്പിളിന്‍റെ ഈ വര്‍ഷം ഇറങ്ങിയ ഫോണാണ് ഐഫോണ്‍ 13. ഐഫോണ്‍ 13ന് 6.1 ഇഞ്ച് വലിപ്പമുള്ള സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഡിസ്പ്ലേയാണ് ഉള്ളത്. എ15 ബയോണിക് ചിപ്പാണ് ഈ ഫോണിന്റെ കരുത്ത്. 12 എംപി ഡ്യൂവല്‍ പിന്‍ ക്യാമറയാണ് ഇതിനുള്ളത്. മുന്‍ ക്യാമറയും 12എംപിയാണ്. 128 ജിബി ഡ്യൂവല്‍ സിംപതിപ്പാണ് ഇത്. 5ജി സപ്പോര്‍ട്ട് നല്‍കും. ഐഒഎസ് 15 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 3450എംഎഎച്ച് ബാറ്ററി 18 മണിക്കൂര്‍ പ്ലേബാക്ക് സമയം നല്‍കും എന്നാണ് ആപ്പിള്‍ അവകാശവാദം.

Latest Videos
Follow Us:
Download App:
  • android
  • ios