ആപ്പിള്‍ ഐഫോണ്‍ 13 സീരിസ് പുറത്തിറങ്ങി; ഗംഭീര ഫീച്ചറുകളും വിലയും ഇങ്ങനെ

ഐഫോണ്‍ 13ന്‍റെ ചിപ്പ് എ15 ബയോണിക് ഹെക്സാ കോര്‍ എസ്ഒസിയാണ്. ഏറ്റവും അടുത്ത ഏതിരാളിയെക്കാള്‍ 50 ശതമാനം ശേഷികൂടുതലാണ് എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.

iPhone 13 and 13 Mini, New iPad Mini, 9th Gen iPad, Watch Series 7 Launched

സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ആപ്പിള്‍ ഐഫോണ്‍ 13 അവതരിപ്പിച്ചു. സന്‍ഫ്രാന്‍സിസ്കോയിലെ ആപ്പിള്‍ ആസ്ഥാനത്ത് നിന്നും വെര്‍ച്വലായാണ് ആപ്പിള്‍ ഐഫോണ്‍ 13 അടക്കമുള്ള തങ്ങളുടെ പുതിയ ഉപകരണങ്ങള്‍ പുറത്തിറക്കിയത്. ഐപാഡ് മിനി, ആപ്പിള്‍ വാച്ച് 7 എന്നിവയും ആപ്പിള്‍ ഈ  ചടങ്ങില്‍ പുറത്തിറക്കി.

ഐഫോണ്‍ 13 പുറത്തിറക്കിയിരിക്കുന്നത് അഞ്ച് നിറങ്ങളിലാണ്. ഐപി68 വാട്ടര്‍ റെസിസ്റ്റന്‍റ് സിസ്റ്റത്തോടെയാണ് ഐഫോണ്‍ 13 എത്തുന്നത്. ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയ്ക്ക് കൂടിയ ബാറ്ററി ശേഷിയാണ് ആപ്പിള്‍ ഇത്തവണ വാഗ്ദാനം ചെയ്യുന്നത്. സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ കസ്റ്റം ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഈ ഫോണിന് ഉള്ളത്. ഐഫോണ്‍ 13 സ്ക്രീന്‍ വലിപ്പം 6.1 ഇഞ്ചാണ്. ഐഫോണ്‍ 13 മിനിയുടെ സ്ക്രീന്‍ വലിപ്പം 5.4 ഇഞ്ചാണ്. 

ഐഫോണ്‍ 13ന്‍റെ ചിപ്പ് എ15 ബയോണിക് ഹെക്സാ കോര്‍ എസ്ഒസിയാണ്. ഏറ്റവും അടുത്ത ഏതിരാളിയെക്കാള്‍ 50 ശതമാനം ശേഷികൂടുതലാണ് എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. സെന്‍സര്‍ ഷിഫ്റ്റ് ഒഐസി അടക്കം 12എംപി മെയിന്‍ സെന്‍സറാണ് ഐഫോണ്‍ 13ന്‍റെ ക്യാമറ സെന്‍സര്‍. ഒപ്പം തന്നെ 12എംപി ആള്‍ട്ര വൈഡ് ക്യാമറയും ഉണ്ട്. സിനിമാറ്റിക്ക് മോഡ് പ്രധാന പ്രത്യേകതയാണ്.

iPhone 13 and 13 Mini, New iPad Mini, 9th Gen iPad, Watch Series 7 Launched

ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയുടെ ബേസിക്ക് സ്റ്റോറേജ് മോഡലുകള്‍ 128 ജിബിയില്‍ തുടങ്ങി 512 ജിബി വരെയാണ്. ഐഫോണ്‍ 13 മിനി വില ആരംഭിക്കുന്നത് 699 ഡോളറിലാണ് (എകദേശം 51469 രൂപ). ഐഫോണ്‍ 13ന്‍റെ വില ആരംഭിക്കുന്നത് ഡോളര്‍ 799നാണ് (എകദേശം 58832 രൂപ). 

ഇതിനൊപ്പം തന്നെ ആപ്പിള്‍ ഐഫോണ്‍ 13 പ്രോയും പുറത്തിറക്കിയിട്ടുണ്ട്. സെയ്റ ബ്ലൂ കളറിലാണ് ഈ ഫോണ്‍ ആപ്പിള്‍ ഇറക്കിയിരിക്കുന്നത്. ഐപി68 വാട്ടര്‍ ഡെസ്റ്റ് റെസിസ്റ്റാണ് ഈ ഫോണ്‍. എ15 ബയോണിക് എസ്ഒസിയാണ് ഇതിലെ ചിപ്പ്. ഇതുവരെ ഇറങ്ങിയ ഐഫോണുകളില്‍ ഏറ്റവും മികച്ച ഗ്രാഫിക്ക് സപ്പോര്‍ട്ട് ഈ ഫോണ്‍ നല്‍കും എന്നാണ് ആപ്പിള്‍ അവകാശവാദം. പ്രോമോഷനോടെ സൂപ്പര്‍ റെറ്റീന എക്സ്ഡിആര്‍ ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഈ ഫോണിന് ഉള്ളത്. 10 Hz മുതല്‍ 120 Hz വരെയാണ് സ്ക്രീന്‍ റീഫ്രഷ് റൈറ്റ്. 

6.1 ഇഞ്ചാണ് ആപ്പിള്‍ ഐഫോണ്‍ 13 പ്രോയുടെ സ്ക്രീന്‍ വലിപ്പം. അതേ സമയം ആപ്പിള്‍ ഐഫോണ്‍ 13 പ്രോ മാക്സ് 6.7 ഇഞ്ചാണ് സ്ക്രീന്‍ വലിപ്പം. പിന്നില്‍ മൂന്ന് ക്യാമറകളാണ് ഐഫോണ്‍ 13 പ്രോയ്ക്ക് ഉള്ളത്. 77 എംഎം ടെലിഫോട്ടോ യൂണിറ്റ്, അള്‍ട്രാ വൈഡ് യൂണിറ്റ്, മാക്രോ ഫോട്ടോ ഗ്രാഫി യൂണിറ്റ് എന്നിവയുണ്ട്. ഐഫോണ്‍ 13 പ്രോ ക്യാമറ യൂണിറ്റുകള്‍ നൈറ്റ് മോഡ് ഫോട്ടോഗ്രാഫി സാധ്യമാക്കാന്‍ സാധിക്കും. ഇവയ്ക്കെല്ലാം ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ വിഡിയോ ഗ്രാഫിയും ലഭ്യമാണ്. സിനിമാറ്റിക്ക് മോഡ് ഒരു പ്രധാന പ്രത്യേകതയാണ്.

iPhone 13 and 13 Mini, New iPad Mini, 9th Gen iPad, Watch Series 7 Launched

ഐഫോണ്‍ 13 പ്രോയുടെ വില 999 ഡോളറാണ് (എകദേശം 73559 രൂപ). ഐഫോണ്‍ 13 പ്രോ മാക്സിന്‍റെ വില 1,099 ഡോളറാണ് (80922 രൂപ). എന്നാല്‍ ഈ വിലയില്‍ എല്ലാം വലിയ മാറ്റം ഈ ഫോണുകള്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ സംഭവിച്ചേക്കാം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios