വാങ്ങണേല്‍ രണ്ടരലക്ഷത്തോളം രൂപ മുടക്കണം; ലോകത്തിലെ ആദ്യ ട്രൈ-ഫോള്‍ഡ് ഫോണ്‍ ആഗോള വിപണിയില്‍ ഉടന്‍

ലോകത്തിലെ ആദ്യ ട്രിപ്പിള്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണായ വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ് ഡിസൈന്‍ ആഗോള വിപണിയില്‍ ഫെബ്രുവരി 18ന് അവതരിപ്പിക്കും

Huawei Mate XT Ultimate Design Global Launch Date Revealed

ക്വലാലംപൂര്‍: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വാവെയ് ട്രിപ്പിള്‍-സ്ക്രീന്‍ ഫോള്‍ഡബിളായ മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ് ഡിസൈന്‍ ആഗോള വിപണിയിലേക്ക് അവതരിപ്പിക്കുന്നു. 2024 സെപ്റ്റംബറില്‍ ലോകത്തിലെ ആദ്യ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിള്‍ ഫോണ്‍ എന്ന വിശേഷണത്തോടെ അവതരിപ്പിക്കപ്പെട്ട Huawei Mate XT Ultimate Design ഫെബ്രുവരി 18ന് ക്വലാലംപൂരില്‍ ഗ്ലോബല്‍ ലോഞ്ച് ചെയ്യും. 

മൂന്ന് സ്ക്രീനുകളുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ രംഗത്തേക്ക് സാംസങും ഒപ്പോയും ഇറങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ് ആഗോള വിപണിയില്‍ എത്തുന്നത്. ഇതുവരെ ചൈനയില്‍ മാത്രമായിരുന്നു മൂന്ന് സ്ക്രീനുകളുള്ള ഈ മൊബൈല്‍ ഫോണ്‍ ലഭ്യമായിരുന്നത്. ക്വലാലംപൂരില്‍ വച്ചാണ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ് വാവെയ് ആഗോള വിപണിക്കായി അവതരിപ്പിക്കുക. ചൈനയില്‍ നിലവില്‍ ലഭ്യമായ ഫോണിന് സമാനമായ ഫീച്ചറുകളായിരിക്കും വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ് ഗ്ലോബല്‍ വേരിയന്‍റിനും ഉണ്ടാവുക എന്നാണ് സൂചന. 

പൂര്‍ണമായും തുറന്നുവെക്കുമ്പോള്‍ 10.2 ഇ‌ഞ്ച് LTPO OLED സ്ക്രീനും ഒരുതവണ മടക്കിയാല്‍ 7.9 ഇഞ്ച് സ്ക്രീനും രണ്ടാമതും മടക്കിയാല്‍ 6.4 ഇഞ്ച് സ്ക്രീനുമായിരിക്കും വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റിനുണ്ടാവുക. കിരിന്‍ 9010 ചിപ്സെറ്റിന്‍റെ കരുത്തില്‍ വരുന്ന ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഹാര്‍മണി ഒഎസ് ആയിരിക്കും. 16 ജിബി കരുത്തുള്ള റാം, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് വേരിയന്‍റുകള്‍ എന്നിവയും വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റിന് പ്രതീക്ഷിക്കുന്നു. OIS സൗകര്യത്തോടെ 50 എംപി പ്രധാന ക്യാമറ, 12 എംപി അള്‍ട്രാ-വൈഡ് ക്യാമറ, 5.5x ഒപ്റ്റിക്കല്‍ സൂമും OIS-ഓടെയും 12 എംപി പെരിസ്കോപ് ടെലിഫോട്ടോ ക്യാമറ, 8 എംപി സെല്‍ഫി ക്യാമറ എന്നിവയും പ്രതീക്ഷിക്കാം. 

ചൈനീസ് വേരിയന്‍റുമായി പരിഗണിക്കുമ്പോള്‍ 66 വാട്സ് വയേര്‍ഡ്, 50 വാട്സ് വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യത്തോടെ 5,600 എംഎഎച്ച് ബാറ്ററി, 5ജി, 4ജി, എല്‍ടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.2, ജിപിഎസ്, എന്‍എഫ്‌സി, യുഎസ്‌ബി 3.1 ടൈപ്പ്-സി പോര്‍ട്ട്, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ എന്നിവയും മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ് ഡിസൈന് പ്രതീക്ഷിക്കാം. പൂര്‍ണമായും തുറന്നിരിക്കുമ്പോള്‍ 156.7x219x3.6 എംഎം കനം വരുന്ന മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റിന് 298 ഗ്രാമാണ് ഭാരം. ചൈനയില്‍ 2,35,900 രൂപ വിലയില്‍ ആരംഭിക്കുന്ന Huawei Mate XT-ന് ആഗോള വിപണിയില്‍ എന്തായിരിക്കും പ്രതികരണം എന്ന് കണ്ടറിയാം. 

Read more: മൂന്ന് മടക്കിന് പോക്കറ്റില്‍, നിവര്‍ത്തിയാല്‍ കയ്യിലെ തിയറ്റര്‍; ആപ്പിളിന് ചെക്ക് വച്ച് വാവെയ് ട്രൈ-ഫോള്‍ഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios