Asianet News MalayalamAsianet News Malayalam

രണ്ട് ദിവസം കൊണ്ട് 28 ലക്ഷം പ്രീ-ഓര്‍ഡര്‍; ആപ്പിളിനെ ഞെട്ടിച്ച് വാവെയ്‌ ട്രൈ-ഫോള്‍ഡ് ഫോണ്‍

ആപ്പിളും വാവെയ്‌യും മുഖാമുഖം, ചരിത്രത്തിലെ ഏറ്റവും വലിയ സ്‌മാര്‍ട്ട്ഫോണുകളുമായി ഇരു കമ്പനികളും ഇന്ന് ലോഞ്ച് യുദ്ധത്തില്‍
 

Huawei first tri fold foldable phone gets 28 lakh pre orders ahead of Apple iPhone 16 launch
Author
First Published Sep 9, 2024, 11:30 AM IST | Last Updated Sep 9, 2024, 11:34 AM IST

ബെയ്‌ജിങ്ങ്‌: ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വാവെയ് ഇന്ന് പുറത്തിറക്കാനിരിക്കുന്ന ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിള്‍ ഫോണിന് (മേറ്റ് എക്‌സ്‌ടി) വന്‍ ഡിമാന്‍ഡ്. പുറത്തിറങ്ങും മുമ്പേ 28 ലക്ഷം പ്രീ-ഓര്‍ഡറുകളാണ് വാവായ്‌യുടെ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിളിന് വെറും രണ്ട് ദിവസത്തിനകം ലഭിച്ചിരിക്കുന്നത് എന്നാണ് അവരുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്നുതന്നെ നടക്കുന്ന ആപ്പിളിന്‍റെ ഐഫോണ്‍ 16 ലോഞ്ചില്‍ നിന്ന് ശ്രദ്ധതിരിക്കുന്ന വാര്‍ത്ത കൂടിയാണിത്. 

പ്രതീക്ഷകളെക്കാള്‍ വലുത് സംഭവിച്ചിരിക്കുന്നു. ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വാവെയ്‌യുടെ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിളിന്‍റെ പ്രീ-ഓര്‍ഡര്‍ കുതിച്ചുയര്‍ന്നിരിക്കുകയാണ്. കമ്പനിയുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 2.8 മില്യണ്‍ പ്രീ-ഓര്‍ഡറാണ് ഈ ഫോണിന് ഇതിനകം ലഭിച്ചിരിക്കുന്നത്. ഐഫോണ്‍ 16 ലോഞ്ചിന് രണ്ട് ദിവസം മാത്രം മുമ്പായി കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു പുത്തന്‍ സ്‌മാര്‍ട്ട് ഫോണ്‍ മോഡലിന്‍റെ പ്രീ-ഓര്‍ഡര്‍ വാവെയ് സ്വീകരിച്ച് തുടങ്ങിയത്. 

Read more: ഐഫോണ്‍ 16: കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; മെഗാ ലോ‌‌ഞ്ച് ഇന്ന്, കാത്തിരിക്കുന്നത് എന്തെല്ലാം?

ഇന്ന് ഏതാണ് ഒരേസമയം തന്നെയാണ് വാവെയ് മേറ്റ് എക്‌സ്‌ടിയും ആപ്പിള്‍ ഐഫോണ്‍ 16 സിരീസും പുറത്തിറക്കാനിരിക്കുന്നത്. ലോഞ്ചിന് മുന്നോടിയായി ടീസര്‍ വീഡിയോ വാവെയ് അവതരിപ്പിച്ചിട്ടുണ്ട്. മൂന്നായി മടക്കിക്കൂട്ടി കീശയില്‍ വെക്കാവുന്ന ലോകത്തെ ആദ്യ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിളുമായാണ് വാവെ‌യ്‌യുടെ വരവ്. രണ്ട് തവണ മടക്കി സൂക്ഷിക്കാവുന്ന തരത്തില്‍ മൂന്ന് സ്ക്രീനുകളാണ് ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിളിനുണ്ടാവുക. ഫോണിന്‍റെ കനത്തില്‍ മുന്‍ ഫോള്‍ഡബിളുകളില്‍ നിന്ന് വ്യത്യാസം പ്രതീക്ഷിക്കാം.  

ആപ്പിള്‍ ഇന്ന് ഐഫോണ്‍ 16 സിരീസാണ് അവതരിപ്പിക്കുന്നത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളാണ് ഈ ഐഫോണ്‍ സിരീസില്‍ വരിക. 

Read more: മൂന്നായി മടക്കി പോക്കറ്റില്‍ വെക്കാം; ലോകത്തെ ആദ്യ ട്രൈ-ഫോള്‍ഡ് ഫോണ്‍ ഉടന്‍ വരുന്നു- റിപ്പോര്‍ട്ട്

Latest Videos
Follow Us:
Download App:
  • android
  • ios