ആന്‍ഡ്രോയ്‌ഡ് ഫോണ്‍ രംഗത്ത് ശക്തമായ തിരിച്ചുവരവിന് എച്ച്‌ടിസി; പുതിയ ഫോണിന്‍റെ അവതരണം വരുന്നു

സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുതിയ മോഡല്‍ അവതരിപ്പിക്കുന്ന വിവരം എച്ച്‌ടിസി സാമൂഹ്യമാധ്യമമായ എക്‌സിലൂടെയാണ് അറിയിച്ചത്

HTC is now making a comeback with HTC U24 series report

തായ്‌പെയ്: ആന്‍ഡ്രോയ്‌ഡ് ഫോണ്‍ നിര്‍മാണ രംഗത്ത് മുമ്പ് ശ്രദ്ധേയരായിരുന്ന തായ്‌വാന്‍ കമ്പനിയായ എച്ച്‌ടിസി തിരിച്ചുവരവിനൊരുങ്ങുന്നു. ഒരിടവേളയ്ക്ക് ശേഷം പുതിയ ഫോണ്‍ വിശാലമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് എച്ച്‌ടിസി. ജൂണ്‍ 12ന് എച്ച്‌ടിസിയുടെ പുതിയ ഫോണ്‍ തായ്‌വാനില്‍ ലോഞ്ച് ചെയ്യുമെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 

സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുതിയ മോഡല്‍ അവതരിപ്പിക്കുന്ന വിവരം എച്ച്‌ടിസി സാമൂഹ്യമാധ്യമമായ എക്‌സിലൂടെയാണ് അറിയിച്ചത്. ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും ഫോണിന്‍റെ ചിത്രം സഹിതം എച്ച്‌ടിസിയുടെ അറിയിപ്പുണ്ട്. കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ എച്ച്‌ടിസി യു23 പ്രോ മോഡല്‍ കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ ഫോണ്‍ ചില യൂറോപ്യന്‍ രാജ്യങ്ങളിലും തായ്‌വാനിലും മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാല്‍ വരാനിരിക്കുന്ന പുതിയ ഫോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ ലഭ്യമായേക്കും. ഇന്ത്യയിലേക്ക് ഫോണ്‍ വരുമോ എന്നത് വ്യക്തമല്ല. എച്ച്‌ടിസി യു24 പ്രോ എന്നാണ് മോഡലിന്‍റെ പേര് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്‌നാപ്‌ഡ്രാഗണ്‍ 7 ജനറേഷന്‍ 3 ചിപ്‌സെറ്റില്‍ ആന്‍ഡ്രോയ്‌ഡ് 14, 12 ജിബി റാം എന്നിവയായിരിക്കും എച്ച്‌ടിസി യു24വിന്‍റെ പ്രധാന ഫീച്ചറുകള്‍. അതേസമയം ഫോണിന്‍റെ ഡ‍ിസൈനും സവിശേഷതകളും വേരിയന്‍റുകളും വിലയും അടക്കം യാതൊരു വിവരവും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

മുമ്പ് ആന്‍ഡ്രോയ്‌ഡ് ഫോണ്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമായിരുന്നു എച്ച്ടി‌സി. എന്നാല്‍ പിന്നീട് സാംസങ് അടക്കമുള്ള കമ്പനികളുടെ മത്സരത്തോടെ വിപണിയിലെ സാന്നിധ്യം കുറയുകയായിരുന്നു എന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 

Read more: സിനിമാറ്റിക് അനുഭവം തരുന്ന ക്യാമറ എന്ന് അവകാശവാദം; ഷവോമി 14 സിവിയുടെ വില ലീക്കായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios