പുതിയ മൊബൈൽ ഫോണിൽ പരസ്യം ശല്യമായോ ? ഇവനാണ് എല്ലാത്തിനും കാരണം, സിമ്പിളായി ഒഴിവാക്കാം, ഇങ്ങനെ ചെയ്യൂ...!

ചില ബ്ലോട്ട്‌വെയറുകൾ സിസ്റ്റം ആപ്പുകൾ 'ഡിസേബിൾ'ആക്കിയാലും പ്രയോജനമില്ല. ഇത്തരം ആവശ്യമില്ലാത്ത ആപ്പുകൾ നിക്കം ചെയ്യാനുള്ള മാർഗം തേടാത്തവർ ചുരുക്കമായിരിക്കും, വഴിയുണ്ട്. ബ്ലോട്ട്‌വെയർ അൺഇൻസ്റ്റാൾ ചെയ്യാനോ പ്രവർത്തനരഹിതമാക്കാനോ, ഫോണിലെ സെറ്റിങ്ങ്സിലേക്ക് പോകണം.

How to remove bloatware apps from new smartphones vkv

മുംബൈ: പുതിയ ഫോൺ വാങ്ങുമ്പോൾ പലപ്പോഴും അതിൽ അനാവശ്യ ആപ്പുകൾ സ്പേസ് കയ്യേറുന്നത് ശ്രദ്ധിച്ചിട്ടില്ലേ. പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടാകില്ല ഇവയെക്കൊണ്ട്. അൺഇൻസ്റ്റാൾ ചെയ്യാനും പലപ്പോഴും കഴിയില്ല. ഫീച്ചറിനും പെർഫോമൻസിനും പുറമേ പരസ്യമില്ലാത്ത ബ്രാൻഡുകൾ കൂടി സ്മാർട്ട്ഫോണിന്റെ കൂട്ടത്തിൽ തിരയുന്ന കൂട്ടർ ഒരുപാടുണ്ട്. സ്മാർട്ട്ഫോണിൽ ആവശ്യമില്ലാതെ കുത്തിനിറയ്ക്കുന്ന ആപ്പുകൾ അറിയപ്പെടുന്നത് 'ബ്ലോട്ട്‌വെയർ' എന്നാണ്. കമ്പനിയുടെ പ്രത്യേക താല്പര്യങ്ങൾ അനുസരിച്ചാണ് ഇവ ഉപയോക്താക്കളിലേക്ക് എത്തുന്നത്. 

ചില ബ്ലോട്ട്‌വെയറുകൾ സിസ്റ്റം ആപ്പുകൾ 'ഡിസേബിൾ'ആക്കിയാലും പ്രയോജനമില്ല. ഇത്തരം ആവശ്യമില്ലാത്ത ആപ്പുകൾ നിക്കം ചെയ്യാനുള്ള മാർഗം തേടാത്തവർ ചുരുക്കമായിരിക്കും, വഴിയുണ്ട്. ബ്ലോട്ട്‌വെയർ അൺഇൻസ്റ്റാൾ ചെയ്യാനോ പ്രവർത്തനരഹിതമാക്കാനോ, ഫോണിലെ സെറ്റിങ്ങ്സിലേക്ക് പോകണം. ഫോണിലെ സെറ്റിംഗ്സിൽ  ‘ആപ്പ്സ്’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ഇവിടെ  ‘ഷോ സിസ്റ്റം ആപ്പ്സ്’ തെരഞ്ഞെടുക്കുക. ഈ മെനുവിൽ ഫോണിലുള്ള എല്ലാ ആപ്പുകളും കാണാൻ സാധിക്കും, ഇതിൽ ആവശ്യമില്ലാത്ത എല്ലാ ആപ്പുകളും അൺ ഇൻസ്റ്റാൾ ചെയ്യുക. അൺഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാത്ത ആപ്പുകൾ ഡിസേബിൾ ചെയ്ത് ബാക്ക്ഗ്രൗണ്ടിലെ ആക്ടിവിറ്റികൾ അവസാനിപ്പിക്കാം. 

ഡിവൈസിൽ നിന്ന് ഒരു ആപ്പ് പ്രവർത്തനരഹിതമാക്കാനോ നീക്കം ചെയ്യാനോ കഴിയുന്ന എന്നിരിക്കട്ടെ, പ്രൊഡക്ഷൻ ടീം ഇത് ഒരു സിസ്റ്റം ആപ്പ് എന്ന നിലയിൽ ആയിരിക്കാം ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത് എന്ന് മനസിലാക്കണം. ഇത് ഒഴിവാക്കുക എന്നത് പ്രയാസകരമാണ് എന്ന് സാരം. എന്നാൽ തേർഡ് പാർട്ടി ടൂളുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് അൺഇൻസ്റ്റാൾ ചെയ്യാനാകും. അതേ സമയം തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ച് സിസ്റ്റം ആപ്പുകൾ നീക്കം ചെയ്യുന്നതിന് മുമ്പ്, അത് ഡിവൈസിന് തന്നെ വിനയാകുമെന്നും ഓർക്കണം.

Read More : ഇതൊക്കെ എന്ത്...! നല്ല പ്രോത്സാഹനമല്ലേ; നൂറ് മില്യണും കടന്ന് കുതിച്ച് യൂട്യൂബിന്റെ ചങ്കും കരളുമായ അവതാരങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios