Asianet News MalayalamAsianet News Malayalam

79900 മുടക്കണ്ട, വെറും 51000 രൂപയ്ക്ക് ഐഫോണ്‍ 16 നിങ്ങളുടെ പോക്കറ്റില്‍; വഴിയറിയാം

79,900 രൂപയാണ് ഐഫോണ്‍ 16ന്‍റെ ബേസ് മോഡലിന് ഇന്ത്യയിലെ വില, പക്ഷേ വമ്പന്‍ ഓഫറില്‍ വാങ്ങാം 

How can buy Rs 79900 cost iPhone 16 for just 55000 rupees from Flipkart
Author
First Published Sep 23, 2024, 10:44 AM IST | Last Updated Sep 23, 2024, 12:35 PM IST

തിരുവനന്തപുരം: ഐഫോണ്‍ 16 സിരീസിന്‍റെ വില്‍പന ഇന്ത്യയില്‍ തുടങ്ങിക്കഴിഞ്ഞു. ആപ്പിള്‍ സ്റ്റോറും, ഫ്ലിപ്‌കാര്‍ട്ടും ആമസോണും പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളും ബിഗ്‌ബാസ്ക്കറ്റ്, സെപ്റ്റോ, ബ്ലിങ്കറ്റ് തുടങ്ങിയ അതിവേഗ ഡെലിവറി സംവിധാനങ്ങളും വഴിയാണ് ഇന്ത്യയില്‍ ഐഫോണ്‍ 16 സിരീസ് സ്‌മാര്‍ട്ട്ഫോണുകളുടെ വില്‍പന നടക്കുന്നത്. 79,900 രൂപയാണ് ഐഫോണ്‍ 16ന്‍റെ ബേസ് മോഡലിന്‍റെ ഇന്ത്യയിലെ വില. എന്നാല്‍ ഈ ഫോണ്‍ 51,000 രൂപയ്ക്ക് വാങ്ങാന്‍ അവസരമുണ്ട്. 

ഐഫോണ്‍ 16ന്‍റെ 128 ജിബി അടിസ്ഥാന വേരിയന്‍റ് വാങ്ങാനായി പഴയ മോഡലായ ഐഫോണ്‍ 13 എക്‌സ്ചേഞ്ച് ചെയ്‌താല്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാര്‍ട്ട് 28,500 രൂപ കിഴിവ് നല്‍കും. ഫോണ്‍ മികച്ച കണ്ടീഷനിലാണെങ്കില്‍ 3,000 രൂപയുടെ അധിക ബോണസും ലഭിക്കും. ഇതോടെയാണ് ഐഫോണ്‍ 16ന്‍റെ വില 79,900 രൂപയില്‍ നിന്ന് 51,000ത്തിലേക്ക് ഒറ്റയടിക്ക് താഴുന്നത്. ഐഫോണ്‍ 13ന് ആപ്പിള്‍ സ്റ്റോര്‍ 25,000 രൂപയേ എക്സ്‌ചേഞ്ച് ഓഫര്‍ നല്‍കുന്നുള്ളൂ എന്നതിനാല്‍ ഫ്ലിപ്‌കാര്‍ട്ടിന്‍റെ ഓഫറാണ് എന്തുകൊണ്ടും മികച്ചത്. 

Read more: എന്തിനാണ് ക്യൂ നിന്ന് സമയം കളയുന്നത്; വെറും 10 മിനുറ്റില്‍ ഐഫോൺ 16 കയ്യിലെത്തും, 7 മിനുറ്റില്‍ കിട്ടിയവരും!

6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ സ്ക്രീനിലാണ് ഐഫോണ്‍ 16 വരുന്നത്. ആപ്പിളിന്‍റെ സ്വന്തം എ18 പ്രൊസസറാണ് ഫോണിന്‍റെ തലച്ചോര്‍ എന്ന് പറയുന്നത്. അടിസ്ഥാന വേരിയന്‍റില്‍ 8 ജിബി റാം വരുന്നു. 25 വാട്ട്‌സ് വയര്‍ലെസ് ചാര്‍ജര്‍ സപ്പോര്‍ട്ട് ചെയ്യും എന്നതും സവിശേഷത. 48 എംപി പ്രൈമറി ക്യാമറ, 12 എംപി അള്‍ട്രാ-വൈഡ് ക്യാമറ എന്നിങ്ങനെ ഡുവല്‍ റീയര്‍ ക്യാമറ സെറ്റപ്പ് പിന്‍ഭാഗത്ത് വരുന്നു. 12 എംപിയുടേതാണ് സെല്‍ഫി ക്യാമറ. അതിവേഗം ഫോട്ടോകളും ചിത്രങ്ങളും പകര്‍ത്താന്‍ ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 22 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്കാണ് ഈ ഫോണില്‍ ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത്. 

128 ജിബിക്ക് പുറമെ 256 ജിബി, 512 ജിബി വേരിയന്‍റുകളും ഐഫോണ്‍ 16നുണ്ട്. 256 ജിബിക്ക് 89,900 രൂപയും 512 ജിബിക്ക് 109,900 രൂപയുമാണ് വില. 170 ഗ്രാം ഭാരമുള്ള ഫോണ്‍ ഐപി68 സുരക്ഷാ ഫീച്ചറുള്ളതാണ്. ഐഫോണ്‍ 16ലേക്ക് ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ ഉടന്‍ വരും. 

Read more: എന്തിനാണ് ക്യൂ നിന്ന് സമയം കളയുന്നത്; വെറും 10 മിനുറ്റില്‍ ഐഫോൺ 16 കയ്യിലെത്തും, 7 മിനുറ്റില്‍ കിട്ടിയവരും!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios