വണ്‍പ്ലസ് നോര്‍ഡ് 4 എടുക്കുന്നവര്‍ക്ക് ലോട്ടറി; സംഭവം ചരിത്രത്തിലാദ്യം

നാല് വര്‍ഷത്തെ ഒഎസ് അപ്‌‍ഡേറ്റും ആറ് വര്‍ഷത്തെ സെക്യൂരിറ്റി പാച്ചും വണ്‍പ്ലസ് നോര്‍ഡ് 4ന് ലഭിക്കും

Happy news oneplus nord 4 will get four years of os update

ദില്ലി: ജൂലൈ 16ന് പുറത്തിറങ്ങുന്ന വണ്‍പ്ലസ് നോര്‍ഡ് 4നെ കുറിച്ചുള്ള ആകാംക്ഷ മുറുകുകയാണ്. സ്നാപ്‌ഡ്രാഗണ്‍ 7 പ്ലസ് ജെനറേഷന്‍ ത്രീ പ്രൊസസറില്‍ വരുന്ന ഫോണ്‍ ഏറെ പുതുമകള്‍ അവതരിപ്പിക്കും എന്നാണ് കരുതുന്നത്. ഫോണ്‍ വാങ്ങാനായി കാത്തിരിക്കുന്നവരെ ആകാംക്ഷയിലാക്കുന്ന ഒരു വിവരം ഇതിനിടെ പുറത്തുവന്നിരിക്കുകയാണ്. 

വണ്‍പ്ലസ് ബ്രാന്‍ഡിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കാലയളവിലുള്ള സെക്യൂരിറ്റി പിന്തുണയാണ് നോര്‍ഡ് 4ന് വണ്‍പ്ലസ് വാഗ്ദാനം ചെയ്യുന്നത്. നാല് വര്‍ഷത്തെ ഒഎസ് അപ്‌‍ഡേറ്റും ആറ് വര്‍ഷത്തെ സെക്യൂരിറ്റി അപ്‌‌ഡേറ്റുകളും വണ്‍പ്ലസ് നോര്‍ഡ് 4ന് ലഭിക്കും. ഇതോടെ ഫോണ്‍ കൂടുതല്‍ കാലം പ്രശ്നങ്ങളില്ലാതെ ഉപയോഗിക്കാനാകും എന്ന് കരുതാം. 

മെറ്റല്‍ ബോഡിയില്‍ വരുന്ന വണ്‍പ്ലസ് നോര്‍ഡ് 4ല്‍ 5ജി സപ്പോര്‍ട്ട് ചെയ്യും. 16 ജിബി വരെയുള്ള ഇന്‍റേണല്‍ മെമ്മറിയും 512 ജിബി വരെ സ്റ്റോറേജും ഫോണ്‍ ഓഫര്‍ ചെയ്യും എന്നാണ് കരുതപ്പെടുന്നത്. 6.74 ഇഞ്ച് അമോല്‍ഡ് ഡിസ്പ്ലെയായിരിക്കുമുണ്ടാവുക. ക്യാമറകളാണ് നോര്‍ഡ് 4ന്‍റെ ഏറ്റവും വലിയ സവിശേഷതകളിലൊന്നാവാന്‍ സാധ്യത. ആന്‍ഡ്രോയ്‌ഡ് 14 ഒഎസില്‍ വരുന്ന ഫോണില്‍ ഡുവല്‍ പിന്‍ക്യാമറയായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം എട്ട് എംപിയുടെ അള്‍ട്രാ-വൈഡ് ക്യാമറയും സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 32 എംപിയുടെ മുന്‍ക്യാമറയും പ്രതീക്ഷിക്കുന്നു. 

ബാറ്ററിയും ചാര്‍ജറുമാണ് മറ്റൊരു പ്രധാന പ്രത്യേകത. 100 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യം വരുന്ന ഫോണിന് 5,500 എംഎഎച്ചിന്‍റെ ബാറ്ററിയായിരിക്കും ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വണ്‍പ്ലസ് നോര്‍ഡ‍് 4നൊപ്പം വണ്‍പ്ലസ് ബഡ്‌സ് 3 പ്രോ, വണ്‍പ്ലസ് വാച്ച് 2 ആര്‍ എന്നിവയും ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷ. 

Read more: വെറും 20,150 രൂപയ്‌ക്ക് ഐഫോണ്‍ 15 വാങ്ങാം! തകര്‍പ്പന്‍ ഓഫര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios