ഫ്ലിപ്പ്കാര്‍ട്ടില്‍ സ്മാര്‍ട്ട് ടിവി, വാഷിങ് മെഷീനുകള്‍ക്ക് വന്‍ വിലക്കുറവ്; ഓഫറുകള്‍ ഇങ്ങനെ
ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ബ്ലൂപങ്ക്റ്റ് സ്മാർട്ട് ടിവികൾ വാങ്ങുമ്പോൾ 10 ശതമാനം അധിക ക്യാഷ്ബാക്ക് ലഭിക്കും.
ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്സ് ഡേ (Flipkart Electronics Day) വിൽപ്പന ഫെബ്രുവരി 23 ന് ആരംഭിക്കുന്നു. ഈ വില്‍പ്പന സമയത്ത് ബ്ലൂപങ്ക്റ്റ്, തോംസൺ എന്നിവയുടെ സ്മാര്‍ട്ട് ടിവി (smart tv), വാഷിംഗ് മെഷീന്‍ (Washing Machines) എന്നിവയ്ക്ക് വലിയ വിലക്കുറവാണ് നല്‍കുന്നത്. വിൽപ്പനയുടെ ഭാഗമായി തോംസൺ വാഷിംഗ് മെഷീനുകൾക്ക് വലിയ വിലക്കുറവാണ് നല്‍കുന്നത്.
ഫ്ലിപ്പ്കാർട്ട് ഇലക്‌ട്രോണിക്‌സ് ഡേ സെയിൽ ഫെബ്രുവരി 23 ബുധനാഴ്ച മുതൽ ഫെബ്രുവരി 28 തിങ്കള്‍ വരെയാണ് ഉണ്ടാകുക. വിൽപ്പനയിൽ ടിവികൾ, വാഷിംഗ് മെഷീനുകൾ, മറ്റ് ഇലക്‌ട്രോണിക്‌സ് സാധനങ്ങൾ എന്നിവ വലിയ വിലക്കിഴിവോടെ ലഭിക്കും.
ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ബ്ലൂപങ്ക്റ്റ് സ്മാർട്ട് ടിവികൾ വാങ്ങുമ്പോൾ 10 ശതമാനം അധിക ക്യാഷ്ബാക്ക് ലഭിക്കും. കഴിഞ്ഞ ആഴ്ച, ഫ്ലിപ്പ്കാർട്ട് ഒരു പുതിയ സെൽ ബാക്ക് പ്രോഗ്രാം അവതരിപ്പിച്ചു, അത് ഉപഭോക്താക്കളെ അവരുടെ പ്ലാറ്റ്‌ഫോമിൽ അവരുടെ ഉപയോഗിച്ച സ്മാർട്ട്‌ഫോണുകൾ വില്‍ക്കാന്‍ അവസരം നല്‍കുന്നുണ്ട്.
ബ്ലൂപങ്ക്റ്റ് ടിവി ഓഫറുകള്‍
ഫ്ലിപ്കാർട് വഴി തോംസണിന്‍റെ സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളും ലഭിക്കും. സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകൾ 6.5, 7, 7.5, 8.5 കിലോഗ്രാം എന്നിങ്ങനെ 4 വ്യത്യസ്ത പതിപ്പുകളില്‍ ലഭ്യമാണ്. 6.5 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷിങ് മെഷീന് 7,099 രൂപയ്ക്കാണ് വിൽക്കുക. 10.5 കിലോഗ്രാം ഫുൾ ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് 26,499 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്ന വില.
തോംസണ്‍ വാഷിംഗ് മീഷെന്‍ ഓഫറുകള്‍
ഇന്ത്യയിൽ തോംസൺ ആദ്യമായി അവതരിപ്പിച്ചത് സ്മാർട് ടിവിയാണ്. തോംസൺ സ്മാർട് ടിവി 2018 ലാണ് ഇന്ത്യൻ വിപണിയിലെത്തിയത്. പിന്നീട് വാഷിങ് മെഷീനുകൾ, എയർ-കൂളറുകൾ തുടങ്ങിയവയും അവതരിപ്പിച്ച് രാജ്യത്തെ ഓൺലൈൻ ഷോപ്പിങ്ങിൽ സജീവമായി.
തോംസണ്‍ ടിവി ഓഫറുകള്‍
120 വർഷത്തിലേറെ പാരമ്പര്യമുള്ള ഇലക്ട്രോണിക് രംഗത്തെ ആഗോള ഭീമനാണ് തോംസൺ. ഈ വിഭാഗത്തിലെ ഒരു തുടക്കക്കാരനായ തോംസൺ 1963 ൽ ജിറാത്തോമിക് ടെക്നോളജി ഉപയോഗിച്ചാണ് ആദ്യത്തെ വാഷിങ് മെഷീനുകൾ പുറത്തിറക്കിയത്.