ഫ്ലിപ്പ്കാര്‍ട്ട് സെയിലിലെ കിടിലന്‍ ഓഫറുകള്‍ ഇങ്ങനെ; ഐഫോണിനടക്കം വന്‍ വിലക്കുറവ്
പ്രൈം ഡേ വില്‍പ്പനയില്‍ നിന്ന് വ്യത്യസ്തമായി, ഫ്‌ലിപ്പ്കാര്‍ട്ട് വില്‍പ്പന എല്ലാവര്‍ക്കും ലഭ്യമാണ്. അതിനാല്‍ പ്രൈം ഡീലുകള്‍ ആക്‌സസ് ചെയ്യാന്‍ കഴിയാത്ത ആളുകള്‍ക്ക് ഡീലുകള്‍ക്കും ഡിസ്‌കൗണ്ടുകള്‍ക്കുമായി ഫ്‌ലിപ്കാര്‍ട്ടിലേക്ക് സന്ദര്‍ശിക്കാം.
ഫ്‌ലിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്കായി ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പന ആരംഭിച്ചു. പ്ലസ് ഇതര അംഗങ്ങള്‍ക്ക്, വില്‍പ്പന ജൂലൈ 25 ന് ആരംഭിക്കും. ഇത് ജൂലൈ 29 വരെ നീണ്ടുനില്‍ക്കും. ജൂലൈ 26 ന് ആമസോണും ഇതേ വില്‍പ്പന പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൈം അംഗങ്ങള്‍ക്കായി പ്രൈം ഡേ വില്‍പ്പന നടത്തും. പക്ഷേ അത് രണ്ട് ദിവസത്തേക്കാണ്. എന്നാല്‍, ഫ്‌ലിപ്പ്കാര്‍ട്ട് വില്‍പ്പന അഞ്ച് ദിവസത്തേക്കാണ്. അതിനാല്‍ ഉപയോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ സമയം ലഭിക്കും. വില്‍പ്പന സമയത്ത് സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഓഡിയോ ഉല്‍പ്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയില്‍ ഡീലുകളും ഡിസ്‌കൗണ്ടുകളും ഫ്‌ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു.
പ്രൈം ഡേ വില്‍പ്പനയില്‍ നിന്ന് വ്യത്യസ്തമായി, ഫ്‌ലിപ്പ്കാര്‍ട്ട് വില്‍പ്പന എല്ലാവര്‍ക്കും ലഭ്യമാണ്. അതിനാല്‍ പ്രൈം ഡീലുകള്‍ ആക്‌സസ് ചെയ്യാന്‍ കഴിയാത്ത ആളുകള്‍ക്ക് ഡീലുകള്‍ക്കും ഡിസ്‌കൗണ്ടുകള്‍ക്കുമായി ഫ്‌ലിപ്കാര്‍ട്ടിലേക്ക് സന്ദര്‍ശിക്കാം. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ബാങ്ക് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ഓഫറുകള്‍, വില്‍പ്പന ഡിസ്‌കൗണ്ടുകള്‍, നോകോസ്റ്റ് ഇഎംഐ എന്നിവയും വാഗ്ദാനം ചെയ്യുന്നു. ഒരു ഐസിഐസിഐ ബാങ്ക് അക്കൗണ്ട് ഉടമയാണെങ്കില്‍, 10 ശതമാനം ലൈവ് ഡിസ്‌കൗണ്ട് ലഭിക്കും. ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുകയാണെങ്കില്‍, 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ആമസോണ്‍ പ്രൈം ഡേ വില്‍പ്പന എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് പ്രയോജനകരമാകുമ്പോള്‍, ഫ്‌ലിപ്പ്കാര്‍ട്ട് വില്‍പ്പന ഐസിഐസിഐ അക്കൗണ്ട് ഉടമകള്‍ക്കാണ് ഗുണകരനാവുക.
ഐഫോണ്‍ 12 64ജിബി ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പനയില്‍ 67,999 രൂപയ്ക്ക് വാങ്ങാം. കൂടാതെ, പഴയ ഫോണില്‍ ട്രേഡ് ചെയ്യാനും പുതിയ ഐഫോണ്‍ 12 ല്‍ 19,250 രൂപ വരെ ഡിസ്‌കൗണ്ട് നേടാനും കഴിയും. മാത്രമല്ല, ഐസിഐസിഐ ബാങ്ക് ഉടമകള്‍ക്ക് ഐഫോണ്‍ 12 ന് 10 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. നെക്സ്റ്റ്ജനറേഷന്‍ ന്യൂറല്‍ എഞ്ചിന്‍ പ്രോസസറുള്ള എ14 ബയോണിക് ചിപ്പ, ഡ്യുവല്‍ 12 മെഗാപിക്‌സല്‍ ക്യാമറകളും മുന്‍വശത്ത് 12 മെഗാപിക്‌സല്‍ ക്യാമറയും ഇതിലുണ്ട്. ഐഫോണ്‍ 12 ഒഎല്‍ഇഡി ഡിസ്‌പ്ലേയുമായാണ് വരുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മോട്ടോ റേസര്‍ 5 ജി ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പനയ്ക്കിടെ 1,09,900 രൂപയില്‍ നിന്ന് 89,999 രൂപയായി കുറഞ്ഞു. ഇതില്‍ ഒരു എക്‌സ്‌ചേഞ്ച് ഓഫറും ഉള്‍പ്പെടുന്നു, ഐസിഐസിഐ ബാങ്ക് ഉടമകള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. മടക്കാവുന്ന ഈ ഫോണ്‍ 5 ജി പിന്തുണയും 48 മെഗാപിക്‌സല്‍ ക്യാമറയും ഇരട്ട ഡിസ്‌പ്ലേകളുമായാണ് വരുന്നത്.
ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 സീരീസിലെ ഏറ്റവും ചെറിയ ഐഫോണ്‍ ആണ്. ഇവിടെ നിന്ന് വില്‍പ്പന സമയത്ത് 57,999 രൂപയ്ക്ക് ഇതു വാങ്ങാം. 64 ജിബി വേരിയന്റിന് 69,900 രൂപയാണ് യഥാര്‍ത്ഥ വില. കൂടാതെ, പഴയ ഫോണ്‍ വിറ്റ് ഡീലിനെ കൂടുതല്‍ മധുരമാക്കാം. ഇങ്ങനെ 19,250 രൂപ വരെ ഡിസ്‌കൗണ്ട് നേടാനും കഴിയും. ഐസിഐസിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് മൊത്തം തുകയില്‍ 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. നെക്സ്റ്റ്ജനറേഷന്‍ ന്യൂറല്‍ എഞ്ചിന്‍ പ്രോസസറുള്ള എ 14 ബയോണിക് ചിപ്പും ഈ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona