ഐഫോണ്‍ 15 പ്ലസ് വാങ്ങാന്‍ ഇതാണ് മികച്ച സമയം; ഓഫറുകളിലെ കിംഗ് എത്തി, വന്‍ വിലക്കുറവ്
ഐഫോണ്‍ 15 പ്ലസിന്‍റെ 128 ജിബി, 256 ജിബി, 512 ജിബി വേരിയന്‍റുകള്‍ക്കെല്ലാം വിലക്കുറവ്
ദില്ലി: ഐഫോണ്‍ 16 സിരീസ് ലോഞ്ചിന് മുന്നോടിയായി ഐഫോണ്‍ 15 പ്ലസ് കുറഞ്ഞ വിലയില്‍ വാങ്ങാന്‍ അവസരമൊരുക്കി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ട്. ആപ്പിളിന്‍റെ മികച്ച ക്യാമറ അടക്കമുള്ള ഫീച്ചറുകളുള്ള മോഡലുകളിലൊന്നാണ് ഐഫോണ്‍ 15 പ്ലസ്.
ഐഫോണ്‍ 16 സിരീസ് വരുന്നതോടെ പ്രാധാന്യം കുറഞ്ഞേക്കാം എന്ന കണക്കുകൂട്ടലില്‍ ഐഫോണിന്‍റെ മുന്‍ മോഡലുകള്‍ക്ക് വന്‍ വിലക്കുറവാണ് അടുത്തിടെ ഓണ്‍ലൈന്‍ വില്‍പന പ്ലാറ്റ്ഫോമുകളില്‍ ദൃശ്യമാകുന്നത്. ഇത്തരത്തില്‍ ഐഫോണ്‍ 15 പ്ലസിന്‍റെ വില ഇന്ത്യയില്‍ ഫ്ലിപ്‌കാര്‍ട്ട് കുറച്ചിരിക്കുകയാണ്. ആപ്പിള്‍ ഇന്ത്യ വെബ്സൈറ്റില്‍ 89,600 രൂപയാണ് ഐഫോണ്‍ 15 പ്ലസിന്‍റെ 128 ജിബി അടിസ്ഥാന വേരിയന്‍റിന്‍റെ യഥാര്‍ഥ വില. എന്നാല്‍ 13,601 രൂപ വിലക്കിഴിവോടെ 75,999 രൂപയാണ് ഫ്ലിപ്‌കാര്‍ട്ട് ഇതിന് വിലയിട്ടിരിക്കുന്നത്. ഇതിനൊപ്പമുള്ള എക്‌സ്‌ചേഞ്ച് ഓഫറുകളും ഉപയോഗിച്ചാല്‍ വന്‍ വിലക്കുറവില്‍ ഐഫോണ്‍ 15 പ്ലസ് കീശയിലെത്തും.
Read more: കീശ കാലിയാക്കാതെ സന്തോഷിപ്പിക്കാന്‍ ആപ്പിൾ; ഐഫോൺ 16 സിരീസ് വില സൂചനകള്‍ പുറത്ത്
ഇതിനൊപ്പം ഐഫോണ്‍ 15 പ്ലസിന്‍റെ 256 ജിബി, 512 ജിബി വേരിയന്‍റുകള്‍ക്കും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 85,999 രൂപ, 1,05,999 രൂപയാണ് എന്നിങ്ങനെയാണ് യഥാക്രമം വിലയാവുക. ഇവയ്ക്ക് ആപ്പിള്‍ ഇന്ത്യ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന യഥാര്‍ഥ വില 99,600, 1,19,600 എന്നിങ്ങനെയാണ്.
6.7 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഒഎല്‍ഇഡി ഡിസ്‌പ്ലെ വരുന്ന ഐഫോണ്‍ 15 പ്ലസ്, എ16 ചിപ്പിലുള്ളതാണ്. ഐഒഎസ് 17 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. യുഎസ്‌ബി ടൈപ്പ്-സി ചാര്‍ചര്‍, ഡുവല്‍ റീയര്‍ ക്യാമറ (48 മെഗാപിക്‌സല്‍ സെന്‍സര്‍, 12 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ്), 12 മെഗാപിക്‌സല്‍ ട്രൂഡെപ്‌ത് സെല്‍ഫി ക്യാമറ എന്നിവയാണ് ഈ മോഡലിന്‍റെ മറ്റ് പ്രത്യേകതകള്‍. 128 ജിബി, 256 ജിബി, 512 ജിബി എന്നീ മൂന്ന് വേരിയന്‍റുകളില്‍ ഐഫോണ്‍ 15 പ്ലസ് ലഭ്യമാണ്.
Read more: കാതലായ മാറ്റം അവതരിപ്പിക്കാന്‍ ജിപേ; പുതിയ ഫീച്ചറുകൾ ഈ വർഷമെത്തും, എന്താണ് സെക്കന്‍ഡറി യൂസര്‍?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം