വെറും 14,999 രൂപയ്‌ക്ക് 50 എംപി ക്യാമറയുള്ള സ്‌മാര്‍ട്ട്ഫോണ്‍; സിഎംഎഫ് ഫോണ്‍ 1 വാങ്ങാനുള്ള വഴികള്‍

സിഎംഎഫ് ഫോണ്‍ 1 എന്നാണ് സിഎംഎഫിന്‍റെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ മോഡലിന്‍റെ പേര്

CMF Phone 1 available to buy at Rs 14999

ദില്ലി: നത്തിങ് കമ്പനിയുടെ സബ്-ബ്രാന്‍ഡായ സിഎംഎഫിന്‍റെ ആദ്യത്തെ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തി. ബേസിക് മോഡലിന് ഇന്ത്യയില്‍ 15,999 രൂപയാണ് വില. എന്നാല്‍ ഫോണ്‍ ഇതിനേക്കാള്‍ വിലക്കുറവില്‍ ലഭിക്കാന്‍ വഴിയുണ്ട്. പ്രത്യേക ബാങ്ക് ഓഫറാണ് ഫോണിന് ഓണ്‍ലൈന്‍ വില്‍പനകേന്ദ്രത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്

സിഎംഎഫ് ഫോണ്‍ 1 എന്നാണ് സിഎംഎഫിന്‍റെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ മോഡലിന്‍റെ പേര്. ഏറ്റവും പുതിയ മീഡിയടെക് 7300 ചിപ്‌സെറ്റിലാണ് ഫോണിന്‍റെ വരവ്. ഫോണിന് കുറഞ്ഞ വിലയെങ്കിലും 50 എംപി പ്രധാന സെന്‍സര്‍ ക്യാമറയാണ് പ്രധാന സവിശേഷത. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ. ഇന്‍റര്‍ചേഞ്ചബിള്‍ ബാക്ക്‌കെയ്‌സ്, കാര്‍ഡ് ഹോള്‍ഡര്‍, നെക്ക് സ്ട്രാപ്പ്, ഫോണ്‍ സ്റ്റാന്‍ഡ് എന്നിവ സിഎംഎഫ് ഫോണ്‍ 1നൊപ്പം ലഭിക്കുന്നതാണ്. ഇക്കാര്യം നേരത്തെ പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. 

ആറ് ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന അടിസ്ഥാന വേരിയന്‍റ് സിഎംഎഫ് ഫോണ്‍ 1ന് 15,999 രൂപയാണ് വില. അതേസമയം എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന വേരിയന്‍റിന്‍റെ വില 17,999 രൂപയാണ്. ഫ്ലിപ്‌കാര്‍ട്ട്, സിഎംഎഫ് ഇന്ത്യ വെബ്‌സൈറ്റ്, കമ്പനിയുടെ റീടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവ വഴി ഫോണ്‍ വാങ്ങാം. എച്ച്‌ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് കാര്‍ഡുള്ളവര്‍ക്ക് ആദ്യ സെയില്‍വേളയില്‍ 1,000 രൂപ ഡിസ്‌കൗണ്ടുണ്ട്. ഇതോടെ യഥാക്രമം 14,999, 16,999 രൂപയ്‌ക്ക് സിഎംഎഫ് ഫോണ്‍ വണ്‍ നിങ്ങള്‍ക്ക് ഫസ്റ്റ് സെയിലില്‍ വാങ്ങാം. 

6.67 ഇഞ്ച് ഫുള്‍ എച്ച്‌ഡി+അമോല്‍ഡ് ഡിസ്‌പ്ലെ, 5000 എംഎഎച്ച് ബാറ്ററി, മൈക്രോ എസ്‌ഡി സ്ലോട്ട് എന്നിവയും സിഎംഎഫ് ഫോണ്‍ 1ന്‍റെ സവിശേഷതകളാണ്. 

Read more: മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധിയെ ജനം തടഞ്ഞോ? വീഡിയോയുടെ സത്യമറിയാം- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios