ഈ ആന്‍ഡ്രോയിഡ് ടിവിക്ക് ഫ്‌ലിപ്കാര്‍ട്ടില്‍ 8000 രൂപ ഡിസ്‌ക്കൗണ്ട്; ഓഫര്‍ ഇങ്ങനെ.!
ബ്ലാപങ്ക്റ്റ് 32 ഇഞ്ച് എച്ച്ഡി റെഡി സൈബര്‍ സൗണ്ട് ആന്‍ഡ്രോയിഡ് ടിവി ആന്‍ഡ്രോയിഡ് 9-ലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് സുഗമമായ കാഴ്ചാനുഭവം നല്‍കും.
ഒരു സ്മാര്‍ട്ട് ആന്‍ഡ്രോയിഡ് ടിവി വാങ്ങാന്‍ പദ്ധതിയിടുന്നുവെങ്കില്‍ ഇതാണ് പറ്റിയ സമയം. ബ്ലാപ്പങ്ക്റ്റ് അതിന്റെ രണ്ട് സ്മാര്‍ട്ട് ടിവികളുടെ വില കുറച്ചിരിക്കുന്നു. 32 ഇഞ്ച് എച്ച്ഡി റെഡി സൈബര്‍ സൗണ്ട് ആന്‍ഡ്രോയിഡ് ടിവിയും 42 ഇഞ്ച് എഫ്എച്ച്ഡി ആന്‍ഡ്രോയിഡ് ടിവിയും ഉള്‍പ്പെടെയുള്ള രണ്ട് സൈബര്‍ സൗണ്ട് ബജറ്റ് ടിവികള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ വില്‍ക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. 2021 സെപ്റ്റംബര്‍ 7 മുതല്‍ സെപ്റ്റംബര്‍ 11 വരെ ഫ്‌ലിപ്കാര്‍ട്ടിന്റെ ഗ്രാന്‍ഡ് ഹോം അപ്ലയന്‍സ് സെയില്‍ സമയത്ത് മാത്രമേ ഈ ഓഫര്‍ ഉള്ളൂ. ഓഡിയോ, വീഡിയോ, ടിവി, കാര്‍ മള്‍ട്ടിമീഡിയ, മൊബൈല്‍ ടെലിഫോണി, ഇമൊബിലിറ്റി, ഗാര്‍ഹിക ഉപകരണങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍, ക്ലീനിംഗ് റോബോട്ടുകള്‍, എയര്‍ കണ്ടീഷനിംഗ്, ഇമൊബിലിറ്റി, കൂടാതെ മറ്റു പലതും ഈ സമയത്ത് ഓഫറില്‍ വില്‍പ്പനക്കുണ്ട്.
32 ഇഞ്ച് എച്ച്ഡി റെഡി സൈബര്‍ സൗണ്ട് ആന്‍ഡ്രോയിഡ് ടിവിയുടെ വില 19,499 രൂപയാണ്, എന്നാല്‍ വില കുറച്ചതിന് ശേഷം സ്മാര്‍ട്ട് ടിവി 14,999 രൂപയ്ക്ക് ലഭ്യമാണ്. 42 ഇഞ്ചിന്റെ വില 29,999 രൂപയില്‍ നിന്ന് 21,999 ആയി കുറഞ്ഞു. ഫ്‌ലിപ്കാര്‍ട്ട് ഗ്രാന്‍ഡ് ഹോം അപ്ലയന്‍സ് സെയില്‍ സെപ്റ്റംബര്‍ 7 മുതല്‍ 2021 സെപ്റ്റംബര്‍ 11 വരെ മാത്രമേ ടിവികളില്‍ പ്രത്യേക ഡീല്‍ ലഭ്യമാകൂ. എല്ലാ ബ്ലാപങ്ക്റ്റ് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ടുകളിലും ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍ക്കും ഇഎംഐ ഇടപാടുകള്‍ക്കും 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും ഉണ്ട്.
ബ്ലാപങ്ക്റ്റ് 32 ഇഞ്ച് എച്ച്ഡി റെഡി സൈബര്‍ സൗണ്ട് ആന്‍ഡ്രോയിഡ് ടിവി ആന്‍ഡ്രോയിഡ് 9-ലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് സുഗമമായ കാഴ്ചാനുഭവം നല്‍കും. ബ്ലാപുങ്ക്റ്റ് 42 ഇഞ്ച് അള്‍ട്രാതിന്‍ ബെസലിനൊപ്പം ഒരു എഫ്എച്ച്ഡി ഡിസ്‌പ്ലേ ഫീച്ചര്‍ ചെയ്യുന്നു. ഇതിന് ആന്‍ഡ്രോയിഡ് 10 യാണ് കരുത്ത് പകരുന്നത്. ഡോള്‍ബി അറ്റ്‌മോസ്, ഡോള്‍ബി ഡിജിറ്റല്‍ പ്ലസ് എന്നിവ ഡീകോഡ് ചെയ്യാനും മെച്ചപ്പെടുത്താനും കമ്പനി അവകാശപ്പെടുന്ന സാങ്കേതികവിദ്യ ഇതിലുണ്ട്. 2 ജിബി റാമും 8 ജിബി റോമുമാണ് ഇതിലുള്ളത്.
സ്മാര്‍ട്ട് ആന്‍ഡ്രോയിഡ് ടിവികള്‍ക്ക് ഇന്റേണല്‍ നിര്‍മ്മിത ഗൂഗിള്‍ അസിസ്റ്റന്റ് വോയ്‌സ് കമാന്‍ഡ് ആക്‌സസും ഉണ്ട്. ടിവികളില്‍ 5.0 ബ്ലൂടൂത്ത്, 2 യുഎസ്ബി പോര്‍ട്ടുകള്‍, 3 എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, വോയ്‌സ്എനേബിള്‍ഡ് റിമോട്ട്, എആര്‍എം കോര്‍ട്ടെക്‌സ് എ 53 പ്രോസസര്‍, 6000 ലധികം പ്ലസ് ആപ്പുകള്‍, പ്രൈം വീഡിയോ, ഹോട്ട്സ്റ്റാര്‍, സീ 5, സോണി എല്‍ഐവി, ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, 500,000 പ്ലസ് ടിവി എന്നിവയും ഉള്‍പ്പെടുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona