പഴയ ഫോണുകള്‍ മാറ്റാന്‍ ഒരുങ്ങുന്നവര്‍ക്ക് ഇതിലും വലിയ അവസരം വരാനില്ല; വിലക്കുറവും എക്സ്ചേഞ്ച് ഓഫറുകളും

ക്രെഡിറ്റ്, ‍ഡെബിറ്റ് കാര്‍ഡുകളില്‍ ലഭിക്കുന്ന ഓഫറുകള്‍ക്കൊപ്പം അധിക ചാര്‍ജുകളില്ലാതെ നോ കോസ്റ്റ് ഇഎംഐ സൗകര്യം ഉപയോഗപ്പെടുത്താനും സാധിക്കും. ഇതിന് പുറമെയാണ് വലിയ വിലക്കുറവ്.

big deals for upgrading smart phones with attractive offers and exchange options afe

കൊച്ചി: ഫ്ലിപ്‍‍കാര്‍ട്ടിന്റെ വാര്‍ഷിക ഷോപ്പിങ് ഉത്സവമായ ബിഗ് ബില്ല്യന്‍ ഡെയ്‌സ് പുരോഗമിക്കുകയാണ്.  സ്മാര്‍ട്ട്‌ ഫോണുകള്‍ക്ക് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതിനൊപ്പം ഉത്സവകാലം പ്രമാണിച്ച് സ്മാര്‍ട്ട്‌ഫോണുകളും മറ്റു ഗാഡ്ജെറ്റുകളും അപ്‌ഗ്രേഡ് ചെയ്യുന്നതിനായി നിരവധി ഓഫറുകളാണ് ഫ്ലിപ്‍കാര്‍ട്ട് ഒരുക്കിയിരിക്കുന്നത്. 

വൈവിധ്യമാര്‍ന്ന പേയ്മെന്റ് ഓപ്ഷനുകളും ആകര്‍ഷകമായ ഡീലുകളും ഉപകരണങ്ങളുടെ വിപുലമായ ശ്രേണികളും ബിഗ് ബില്യന്‍ ഡേയ്സില്‍ ലഭ്യമാണ്. നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കി ഫ്ലിപ്‍കാര്‍ട്ട് അവതരിപ്പിച്ച  'ഫ്ലിപ്പി'യുടെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് അഭിരുചിക്കിണങ്ങിയ സ്മാര്‍ട്ട് ഫോണുകള്‍ അനായാസം തിരഞ്ഞെടുക്കാനും സാധിക്കും. വിലക്കുറവുകള്‍ക്ക് പുറമെ എക്‌സ്‌ചേഞ്ച് ഓഫറുകളും ഇഎംഐ സൗകര്യങ്ങളുമുണ്ട്.

500 ദശലക്ഷം ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ച് ഫ്ലിപ്‍കാര്‍ട്ട് ഏറ്റവും യോജിച്ച ഓഫറുകള്‍ അവതരിപ്പിക്കുന്നതിന് ബ്രാന്‍ഡുകളെയും വില്‍പനക്കാരെയും പര്യാപ്തമാക്കിയിട്ടുണ്ടെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണുകളും ഗാഡ്ജെറ്റുകളും തെരഞ്ഞെടുക്കാനും  പ്രവര്‍ത്തന രഹിതമായവ ഉള്‍പ്പെടെ പഴയ സ്മാര്‍ട്ടഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യാനും നോ കോസ്റ്റ് ഇ എം ഐ ഉള്‍പ്പെടെയുള്ള ബാങ്ക് ഓഫറുകള്‍ ലഭ്യമാകാനും ഫ്ലിപ്‍കാര്‍ട്ട് അവസരം ഒരുക്കിയിരിക്കുകയാണ്.

Read also: ആമസോണ്‍ പ്രൈമിനെ വെല്ലാന്‍ ഫ്ലിപ്കാര്‍ട്ടിന്റെ തുറുപ്പുചീട്ട്; അതും മൂന്നിലൊന്ന് വിലയില്‍

അതേസമയം ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023ന് എക്കാലത്തെയും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 48 മണിക്കൂർ ഷോപ്പിംഗിനു 9.5കോടി സന്ദർശകരെത്തി. ആദ്യ ദിന ഷോപ്പിംഗിൽ 18 മടങ്ങാണ് വർധന. വിൽപ്പനക്കാർക്ക്  റെക്കോർഡ് ഏകദിന വിൽപ്പന കൈവരിക്കാനായി.

സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, ഫാഷൻ - കോസ്‌മെറ്റിക്‌സ് - ഗൃഹാലങ്കാര സാമഗ്രികൾ, വീട്ടുപകരണങ്ങൾ, ഫർണിച്ചറുകൾ, പലചരക്ക് സാധനങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 5,000-ലധികം പുതിയ ഉത്പന്നങ്ങൾ വിപണിയിൽ എത്തി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 48 മണിക്കൂറിനിടെ ചെറുകിട, ഇടത്തരം ബിസിനസുകളിൽ 35%-ത്തിലധികം റെക്കോർഡ് വർധനയുണ്ടായി.

ആമസോണിനു രാജ്യത്ത് 14 ലക്ഷം വിൽപ്പനക്കാരാണുള്ളത്.  മികച്ച ഡീലുകളും ഓഫറുകളും ഡെലിവറി വേഗതയും വിവിധ പേയ്മെന്റ് ഓപ്ഷനുകളുടെ സൗകര്യവും ഒരുക്കുന്നതിലൂടെ ഒരു മാസം നീളുന്ന ഫെസ്റ്റിവൽ ഗംഭീരമാക്കുമെന്ന് ആമസോൺ  ഇന്ത്യ കൺസ്യൂമർ ബിസിനസ് വൈസ് പ്രസിഡന്റും കൺട്രി മാനേജരുമായ മനീഷ് തിവാരി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios