പുതിയ ഐപാഡും ആപ്പിള്‍ വാച്ചും വിപണിയില്‍, ഏറ്റവും പുതിയ ഗാഡ്ജറ്റ് പ്രത്യേകതകളിങ്ങനെ
ആപ്പിള്‍ വാച്ച് സീരീസിലെ ഏറ്റവും പുതിയ മോഡലും ഐപാഡ് മിനി 6 മോഡലും കാലിഫോര്‍ണിയയില്‍ നടന്ന സ്ട്രീമിംഗ് ഇവന്റില്‍ ആപ്പിള്‍ അവതരിപ്പിച്ചു.
ആപ്പിള്‍ വാച്ച് സീരീസിലെ ഏറ്റവും പുതിയ മോഡലും ഐപാഡ് മിനി 6 മോഡലും കാലിഫോര്‍ണിയയില്‍ നടന്ന സ്ട്രീമിംഗ് ഇവന്റില്‍ ആപ്പിള്‍ അവതരിപ്പിച്ചു. ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ചുകള്‍ സമാനമായ ഡിസൈനുകളും സവിശേഷതകളും നിലനിര്‍ത്തുന്നു. പക്ഷേ മിതമായ മാറ്റങ്ങള്‍ ഇതിലുണ്ടെന്ന കാര്യം ഉറപ്പ്. ഇപ്പോള്‍ 5G പിന്തുണയും പുതിയ രൂപവും ഉള്ള ഐപാഡ് മിനി 2021 ആയിരുന്നു ഇവന്റിലെ പ്രധാന ഹൈലൈറ്റ്.
ഐപാഡ് മിനി 6 അല്ലെങ്കില്‍ ഐപാഡ് 2021:
ഐപാഡ് മിനി 6 അല്ലെങ്കില്‍ ഐപാഡ് മിനി 2021 കോംപാക്റ്റ് ടാബ്ലെറ്റാണ്. ഐഫോണ്‍ 12 സീരീസിന് സമാനമായ ഫ്‌ലാറ്റ് എഡ്ജുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ രൂപകല്‍പ്പനയുമായാണ് ഇത് വരുന്നത്. സ്ലിം ബെസലുകളുള്ള 8.3 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ, 500 നൈറ്റ് ബ്രൈറ്റ്‌നസ്, ആന്റി റിഫ്‌ലക്റ്റീവ് കോട്ടിംഗ് എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍. നാല് കളര്‍ ഓപ്ഷനുകളുണ്ട്. സ്‌ക്രീന്‍ ഹോം ബട്ടണ്‍ ഇതില്‍ ഒഴിവാക്കിയിരിക്കുന്നു. മുകളില്‍ ഒരു പവര്‍ ബട്ടണ്‍ ഉപയോഗിച്ച് ആപ്പിള്‍ ടച്ച് ഐഡിയും സംയോജിപ്പിച്ചു. പ്രോസസര്‍ വിവരങ്ങള്‍ ഇപ്പോള്‍ വ്യക്തമല്ലെങ്കിലും ഐപാഡ് മിനി 6 അതിന്റെ മുന്‍ഗാമിയേക്കാള്‍ 40 ശതമാനം വേഗതയുള്ളതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഒപ്റ്റിക്സിനെ സംബന്ധിച്ചിടത്തോളം, എഫ്/1.8 അപ്പേര്‍ച്ചറും 4 കെ റെക്കോര്‍ഡിംഗ് പിന്തുണയുമുള്ള 12 മെഗാപിക്‌സല്‍ പിന്‍ ക്യാമറയുണ്ട്. മുന്‍വശത്ത്, 12 മെഗാപിക്‌സല്‍ ക്യാമറയുണ്ട്, വീഡിയോ കോളുകള്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന സെന്റര്‍ സ്റ്റേജ് സപ്പോര്‍ട്ട് ഉണ്ട്. മെച്ചപ്പെടുത്തിയ സ്പീക്കര്‍ സിസ്റ്റം, രണ്ടാം തലമുറ ആപ്പിള്‍ പെന്‍സില്‍ സപ്പോര്‍ട്ട്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, 5 ജി, വൈ-ഫൈ 6 എന്നിവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ഐപാഡ് മിനിയുടെ വൈഫൈ മോഡലുകള്‍ 46,900 രൂപ ആരംഭ വിലയില്‍ ലഭ്യമാണ്. ഫൈ + സെല്ലുലാര്‍ മോഡലുകള്‍ക്ക് 60,900 രൂപയില്‍ തുടങ്ങുന്നു. 64 ജിബി, 256 ജിബി കോണ്‍ഫിഗറേഷനുകളില്‍ പുതിയ ഐപാഡ് മിനി പിങ്ക്, സ്റ്റാര്‍ലൈറ്റ്, പര്‍പ്പിള്‍, സ്‌പേസ് ഗ്രേ ഫിനിഷുകളില്‍ വരുന്നു. ഇത് ഇപ്പോള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ലഭ്യമാണ്.
ആപ്പിള്‍ ഐപാഡ് 2021:
ആപ്പിള്‍ ഐപാഡ് സീരീസ് പുതുക്കി, ഇപ്പോള്‍ 10.2 ഇഞ്ച് ട്രൂ ടോണ്‍ ഡിസ്‌പ്ലേയില്‍ വരുന്നു. ഹുഡിന് കീഴില്‍, ഇത് A13 ബയോണിക് ചിപ്സെറ്റ് വഹിക്കുന്നു, ഇത് മുഴുവന്‍ ഐഫോണ്‍ 11 ലൈനപ്പിനും ശക്തി നല്‍കുന്നു. പുതിയ ഐപാഡ് 2021 അതിന്റെ മുന്‍ഗാമിയേക്കാള്‍ 20 ശതമാനം വേഗതയുള്ളതാണെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. മുന്‍വശത്ത്, 122-മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറയും 122-ഡിഗ്രി ഫീല്‍ഡ് വ്യുവും മികച്ച വീഡിയോ കോളിംഗ് അനുഭവത്തിനായി സെന്റര്‍ സ്റ്റേജ് പിന്തുണയും ഉണ്ട്. ടാബ്ലെറ്റ് ആദ്യ തലമുറ ആപ്പിള്‍ പെന്‍സിലും സ്മാര്‍ട്ട് കീബോര്‍ഡും പിന്തുണയ്ക്കുന്നു. ഇത് ഐഒഎസ് 15 -ല്‍ പ്രവര്‍ത്തിക്കുന്നു.
ഐപാഡിന്റെ വൈഫൈ മോഡലുകള്‍ 30900 രൂപ പ്രാരംഭ വിലയില്‍ ലഭ്യമാണ്, വൈഫൈ + സെല്ലുലാര്‍ മോഡലുകള്‍ സില്‍വര്‍, സ്‌പേസ് ഗ്രേ ഫിനിഷുകളില്‍ 42,900 രൂപയില്‍ ആരംഭിക്കുന്നു. പുതിയ ഐപാഡ് 64 ജിബി സ്റ്റോറേജില്‍ ആരംഭിക്കുന്നു, കൂടാതെ 256 ജിബി ഓപ്ഷനും ലഭ്യമാണ്. സെപ്റ്റംബര്‍ 24 മുതല്‍ ഇതിന്റെ വില്‍പ്പന ആരംഭിക്കും.
ആപ്പിള്‍ വാച്ച് സീരീസ് 7:
ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ച് അലുമിനിയം, സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ടൈറ്റാനിയം എന്നിങ്ങനെയുള്ള ഡയല്‍ മൂന്ന് ഫിനിഷുകളില്‍ വരുന്നു. വലിയ സ്‌ക്രീനില്‍ ഉപയോക്താക്കള്‍ക്ക് ഒരു പുതിയ യൂസര്‍ ഇന്റര്‍ഫേസും മികച്ച വായനയും ആസ്വദിക്കാനാകും. ഫ്‌ലാറ്റ് ഡിസ്‌പ്ലേ മുന്‍ഗാമിയേക്കാള്‍ 70 ശതമാനം തിളക്കമുള്ളതാണെന്നും ഉപയോക്താക്കള്‍ക്ക് 18 മണിക്കൂര്‍ ഉപയോഗ സമയം ലഭിക്കുമെന്നും ആപ്പിള്‍ പറയുന്നു. ആപ്പിള്‍ വാച്ച് സീരീസ് 7, ഇസിജി, ബ്ലഡ് ഓക്‌സിജന്‍ മോണിറ്റര്‍ തുടങ്ങിയ പുതിയ സവിശേഷതകളും യുഎസ്ബി ടൈപ്പ്-സി ഉപയോഗിച്ച് പുതിയ വാച്ച് ഫെയ്സുകളും വേഗത്തിലുള്ള ചാര്‍ജിംഗ് സാങ്കേതികവിദ്യയും നിലനിര്‍ത്തുന്നു. ഇതിന്റെ വില 399 ഡോളറാണ്. ഏകദേശം 29,400 രൂപയില്‍ ഇന്ത്യയില്‍ ഇത് ലഭിച്ചേക്കാം. ഈ വര്‍ഷം അവസാനം വില്‍പ്പന ആരംഭിക്കും. ആപ്പിള്‍ വാച്ച് സീരീസ് 7, എയര്‍പോഡ്‌സ് 3 എന്നിവയ്ക്ക് പുറമേ, ആപ്പിള്‍ ഇവന്റ് 2021 ല്‍ കമ്പനി ഐഫോണ്‍ 13 സീരീസും പുറത്തിറക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona