എഐ ഫീച്ചറുകളില്‍ ഒരു ആറാട്ടായിരിക്കും; ഐഫോൺ 16 പ്രത്യേകതകള്‍
ഇതിനിടെ ഫോണുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്. പുതിയ ഫോണിൽ എഐ ഫീച്ചറുകൾ പ്രവർത്തിക്കുന്നതിനാൽ കൂടുതൽ റാൻഡം ആക്‌സസ് മെമ്മറിയും (റാം) സ്റ്റോറേജും നൽകിയാണ് ഐഫോൺ 16 മോഡലുകൾ എത്തുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ന്യൂയോര്‍ക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ഫീച്ചറുകൾ ഉൾപ്പെടുത്തിയാകും ഐഫോൺ 16 ഉപഭോക്താക്കളിലേക്ക് എത്തുകയെന്ന് സൂചന.
ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഫോൺ 16 പുറത്തിറങ്ങാൻ ഇനി മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കമ്പനി 256 ജിബി സ്റ്റോറേജ് ഓപ്ഷനോടുകൂടിയ ഐഫോൺ 16 സീരീസാണ് പുറത്തിറങ്ങുന്നത്. ഈ വർഷത്തെ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ വെച്ചാണ് ആപ്പിൾ പുതിയ ഐഒഎസ് 18 അവതരിപ്പിക്കുക. എഐ ഫീച്ചറുകൾ ഉൾപ്പടെയുള്ളവ ഈ പരിപാടിയിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഇതിനിടെ ഫോണുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്. പുതിയ ഫോണിൽ എഐ ഫീച്ചറുകൾ പ്രവർത്തിക്കുന്നതിനാൽ കൂടുതൽ റാൻഡം ആക്‌സസ് മെമ്മറിയും (റാം) സ്റ്റോറേജും നൽകിയാണ് ഐഫോൺ 16 മോഡലുകൾ എത്തുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ഇപ്പോൾ ഐഫോൺ15 പ്രോയിൽ എട്ട് ജിബി റാമാണ് ആപ്പിൾ നൽകുന്നത്. ഐഫോൺ 15 ലും 15 പ്ലസിലും 6 ജിബി റാമുണ്ട്. ഐഫോൺ 16ൽ കൂടുതൽ റാം, സ്റ്റോറേജ് എന്നിവ ഉണ്ടാകുമെന്നാണ് എക്സ് ഉപഭോക്താവായ ടെക്ക് റീവ് പറയുന്നത്. പിക്‌സൽ 8 പ്രോ, ഗാലക്‌സി എസ്24 എന്നിവയ്ക്ക് സമാനമായി ഐഫോണിൽ എഐ അനുഭവം ഒരുക്കുന്നതിന് വേണ്ടിയാണ് അധിക മെമ്മറിയെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
നാന്റ് ഫ്‌ളാഷ് അധിഷ്ഠിത സ്റ്റോറേജ് ഉപയോഗിക്കുന്ന ഏക സ്മാർട്‌ഫോൺ ബ്രാന്റാണ് ഐഫോൺ. അതുകൊണ്ട് സ്റ്റോറേജിന്റെ സ്പീഡ് ഒരു പ്രശ്നമാവില്ലെന്നാണ് കണക്കുകൂട്ടൽ. ഒരേ പ്രൊസസർ ആയിരുന്നിട്ടും പിക്‌സൽ 8 ൽ ജെമിനി നാനോ ഓൺ ഡിവൈസ് സേവനങ്ങൾ ലഭിക്കാത്തത് പിക്‌സൽ 8 പ്രോ, പിക്‌സൽ 8 ഫോണുകളിൽ മെമ്മറി ഇല്ലാത്തത് കൊണ്ടാണ് . ഇക്കാരണങ്ങൾ കണക്കിലെടുത്ത് എഐ ഫീച്ചറുകൾക്ക് വേണ്ടി കൂടുതൽ മെമ്മറി ആപ്പിൾ അനുവദിച്ചേക്കുമെന്ന് സൂചന. ജെമിനി എഐ ഐഫോണിൽ കൊണ്ടുവരാനുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളും ഉണ്ട്.
ടെലഗ്രാമിന്റെ ആ പരിപാടി വെറുതെയല്ല; പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്.!
വിഐ പ്രീപെയ്ഡ് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത.!