free AirPods with Mac or iPad : ഐപാഡോ, മാക്കോ വാങ്ങുമ്പോള്‍ എയര്‍പോഡ് ഫ്രീ, ഓഫര്‍ ഇങ്ങനെ

പുതിയ ഡിവൈസ് എടുക്കുന്നവര്‍ക്ക് അതിനൊപ്പം ആപ്പിള്‍ കെയര്‍പ്ലസ് സംരക്ഷണത്തിന് 20 ശതമാനം ഡിസ്ക്കൌണ്ടും ലഭിക്കും. 

apple is offering free AirPods with Mac or iPad purchases

പ്പിള്‍ ഐപാഡ്, മാക്ബുക്ക് എയര്‍, മാക്ക്ബുക്ക് പ്രോ, ഐമാക്, മാക് മിനി, ഐമാക് പ്രോ എന്നിവ വാങ്ങുമ്പോള്‍ രണ്ടാം ജനറേഷന്‍ ഐപോഡോ, എയര്‍പോഡ് പ്രോയോ ഫ്രീയായി നല്‍കുന്ന ഓഫറുമായി ആപ്പിള്‍. തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലാണ് ഈ ഓഫര്‍ ആപ്പിള്‍ സ്റ്റോറുകള്‍ വഴി നല്‍കുന്നത്. അതേ സമയം പുതിയ ഓഡിയോ ഡിവൈസാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ കൂടുതല്‍ വില നല്‍കേണ്ടി വരും.

വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ് ഈ ഓഫര്‍. 'ബാക്ക് ടു യൂണിവേഴ്സിറ്റി' എന്നാണ് ഈ ഓഫറിന്‍റെ പേര്. ഇന്ത്യയില്‍ തല്‍ക്കാലം ഈ ഓഫര്‍ ലഭ്യമല്ല. ഓസ്ട്രേലിയ, ന്യൂസിലാന്‍റ് , ബ്രസീല്‍, ദക്ഷിണ കൊറിയ രാജ്യങ്ങളില്‍ ഈ ഓഫര്‍ ലഭ്യമാണ്. മാര്‍ച്ച് 11 വരെ ഈ ഓഫര്‍ ലഭിക്കും. അതേ സമയം വിദ്യാര്‍ത്ഥികള്‍ക്ക് ആപ്പിള്‍ ഐപാഡ്, മാക് എന്നിവയ്ക്ക് വിലക്കുറവും ആപ്പിള്‍ നല്‍കുന്നു എന്നാണ് സൈറ്റിലെ വിവരങ്ങള്‍ പറയുന്നത്.

പുതിയ ഡിവൈസ് എടുക്കുന്നവര്‍ക്ക് അതിനൊപ്പം ആപ്പിള്‍ കെയര്‍പ്ലസ് സംരക്ഷണത്തിന് 20 ശതമാനം ഡിസ്ക്കൌണ്ടും ലഭിക്കും. ഓണ്‍ലൈനായും ഓഫ് ലൈനായും ഈ ഓഫര്‍ ലഭിക്കും എന്നാണ് വിവരം. പുതിയ യൂണിവേഴ്സിറ്റി പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.

50 ശതകോടി ഡോളറിന്‍റെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' ഉത്പന്നങ്ങള്‍ വേണം; ആപ്പിളിനോട് കേന്ദ്രം

'മെയ്ക്ക് ഇന്‍ ഇന്ത്യ' (Make in India) പദ്ധതി പ്രകാരം അപേക്ഷകളുമായി കേന്ദ്രത്തെ സമീപിച്ച ആപ്പിളിന് (Apple) മുന്നില്‍ പുതിയ നിര്‍ദേശം വച്ച് കേന്ദ്ര സര്‍ക്കാര്‍. അടുത്ത അഞ്ച് മുതല്‍ ആറ് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിന്നും 5000 കോടി ഡോളര്‍ എങ്കിലും വിലമതിക്കുന്ന ആപ്പിള്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ നീക്കം നടത്തണമെന്നാണ് കേന്ദ്രം ടെക് ഭീമനായ ആപ്പിളിനോട് പറഞ്ഞിരിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത പ്രകാരം ആപ്പിള്‍, ഇന്ത്യ ഗവണ്‍മെന്‍റ് ചര്‍ച്ച അടുത്തിടെയാണ് നടന്നത്. പ്രധാന മന്ത്രാലയങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇന്ത്യയില്‍ എമ്പാടും 10 ലക്ഷം തൊഴില്‍ ഉണ്ടാക്കുവാന്‍ ആപ്പിളിന് സാധിക്കുമെന്നാണ് യോഗത്തില്‍ ആപ്പിള്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്.

അതേ സമയം കഴിഞ്ഞ 20 വര്‍ഷത്തോളമായി ആപ്പിളിന്‍റെ സാന്നിധ്യം ഇന്ത്യയിലുണ്ടെന്നും, 2017 ല്‍ ആപ്പിള്‍ ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ബംഗലൂരുവില്‍ ഉണ്ടാക്കിയതിന് ശേഷം ഇത് ശക്തമായി എന്നാണ് ആപ്പിള്‍ വൈസ് പ്രസിഡന്‍റെ പ്രൊഡക്ട് ഓപ്പറേഷന്‍ പ്രിയ ബാലസുബ്രഹ്മണ്യം പറയുന്നത്. പിന്നീട് ചെന്നൈയിലും നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. ഇവിടെ നിര്‍മ്മിക്കുന്ന ഐഫോണ്‍ അടക്കം അന്താരാഷ്ട്ര വിപണിയില്‍ അടക്കം കയറ്റി അയക്കുന്നുണ്ട്- ഇവര്‍ പറയുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios