ഐഫോൺ എസ്ഇ4 സീന്‍ മാറ്റും; മാറ്റമെന്നാല്‍ ഇതാണ്! 48 എംപി ക്യാമറ, പുത്തന്‍ ഡിസൈന്‍, എഐ, ചിപ്പ്

ഐഫോണ്‍ എസ്ഇ4ല്‍ വരിക ചരിത്രത്തിലെ ഏറ്റവും വലിയ അപ്‌ഡേറ്റ്, ഹോം ബട്ടണ്‍ അപ്രത്യക്ഷമാകും 

Apple iPhone SE4 will launch with Face ID 48 MP Camera and no home button in early 2025

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ വരാനിരിക്കുന്ന മിഡ്-റേഞ്ച് സ്‌മാര്‍ട്ട്ഫോണായ ഐഫോണ്‍ എസ്ഇ4നെ കുറിച്ച് പുത്തന്‍ അപ്ഡേറ്റുകളെത്തി. 2025ന്‍റെ തുടക്കത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഈ സ‌്‌മാര്‍ട്ട്ഫോണില്‍ ഹോം ബട്ടണുണ്ടാവില്ല, ഫേസ്ഐഡിയും ആര്‍ട്ടിഫിഷ്യന്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളും പ്രത്യക്ഷപ്പെടും എന്നും രാജ്യാന്തര മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അടിമുടി മാറ്റങ്ങളോടെ പുത്തന്‍ ഐഫോണ്‍ എസ്ഇ 4 അടുത്ത വര്‍ഷം 2025ന്‍റെ തുടക്കത്തില്‍ വിപണിയിലെത്തും. നാലാം തലമുറ ഐഫോണ്‍ എസ്ഇ ഡിസൈനിലും ഫീച്ചറുകളിലും പുതിയ വിപ്ലവത്തിന് തുടക്കമിടും. ഐഫോണ്‍ 14ന് സമാനമായ ഡിസൈനിലാണ് എസ്ഇ4 എത്തുക. എസ്ഇ ഫോണുകളുടെ ഒന്നാം തലമുറ മുതല്‍ സ്വീകരിച്ചിരുന്ന ഹോം ബട്ടണോടെയുള്ള ക്ലാസിക് ലുക്ക് എസ്ഇ4ല്‍ മാറും. പുത്തന്‍ ഡ‍ിസൈനില്‍ എത്തുന്ന ഐഫോണ്‍ എസ്ഇ4 ഫേസ്ഐഡി ഉള്‍പ്പെടുത്തും.  ഫ്ലാറ്റ് എഡ്‌ജുകളോടെയുള്ള ഒഎല്‍ഇഡി ഡിസ്‌പ്ലെയായിരിക്കും ഫോണില്‍ വരിക.

Read more: ഐഫോണ്‍ 16 പ്രോ 58,000 രൂപയ്ക്ക്; ആപ്പിള്‍ ദീപാവലി സെയില്‍ 2024ലെ ഈ സൗകര്യം ഗുണം ചെയ്യും 

ആപ്പിളിന്‍റെ സ്വന്തം എഐയായ ആപ്പിള്‍ ഇന്‍റലിജന്‍സിന്‍റെ ഫീച്ചറുകള്‍ പുത്തന്‍ എസ്ഇ4ല്‍ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. ആപ്പിളിന്‍റെ ഏറ്റവും പുതിയ ചിപ്പുകളിലൊന്നാവും ഐഫോണ്‍ എസ്ഇ4നുണ്ടാവുക. 8 ജിബി റാമോടെയുള്ള എ18 ചിപ്പാണ് ഐഫോണ്‍ എസ്ഇ4 ഫോറില്‍ വരാനിട. ഐഫോണ്‍ 15ലെ സമാന ക്യാമറ എസ്ഇ4ലേക്ക് എത്തുമെന്ന വിവരമാണ് ശ്രദ്ധേയമായ മറ്റൊന്ന്. 48 എംപി പ്രധാന ക്യാമറയും 12എംപി സെല്‍ഫി ക്യാമറയും ഐഫോണ്‍ എസ്ഇ4ല്‍ പ്രതീക്ഷിക്കാമെന്നും ആപ്പിള്‍ വിവരങ്ങള്‍ അറിയിക്കുന്നതില്‍ പ്രസിദ്ധനായ മാര്‍ക് ഗുര്‍മാന്‍റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. . 

മിക്ക ഐഫോണ്‍ മോഡലുകള്‍ക്കും വലിയ വിലയാകുമെങ്കില്‍ മിഡ്-റേഞ്ച് എന്ന നിലയില്‍ ആപ്പിള്‍ ജനകീയമായി അവതരിപ്പിക്കുന്ന സ്‌മാര്‍ട്ട്ഫോണ്‍ മോഡലുകളാണ് ഐഫോണ്‍ എസ്ഇ സിരീസ്. ആപ്പിളിന്‍റെ ബഡ്‌ജറ്റ് ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്ഫോണുകള്‍ എന്ന വിശേഷണവും ഇവയ്ക്കുണ്ട്. വലിയ കാശ് മുടക്കില്ലാതെ വാങ്ങാന്‍ കഴിയുന്ന ഇത്തരം ഐഫോണുകള്‍ക്ക് വലിയ ഫാന്‍ബേസ് ടെക് ലോകത്തുണ്ട്. ഇവയിലെ വരാനിരിക്കുന്ന നാലാം തലമുറ സ്‌മാര്‍ട്ട്ഫോണാണ് ഐഫോണ്‍ എസ്ഇ4. ഇതിന് മുമ്പ് ഐഫോണ്‍ എസ്ഇ മൂന്നാം തലമുറ സ്മാര്‍ട്ട്ഫോണ്‍ 2022ലാണ് പുറത്തിറങ്ങിയത്. 

Read more: വൺപ്ലസ്, സാംസങ്, റെഡ്‌മി സ്‌മാര്‍ട്ട്ഫോണ്‍ കയ്യിലുണ്ടോ; ഐഫോൺ 16 വാങ്ങാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios