ഐഫോണ്‍ സ്വന്തമാക്കാം; വന്‍ വിലക്കുറവില്‍: കിടിലന്‍ ഓഫര്‍ ഇങ്ങനെ
എല്ലാ ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസുകളും സംയോജിപ്പിച്ച്, ഏറ്റവും വിലകുറഞ്ഞ ഐഫോണുകളിലൊന്നായ ഐഫോണ്‍ എസ്ഇ ഇപ്പോള്‍ വളരെ വിലക്കുറവില്‍ ലഭിക്കുന്നുണ്ട്.
ദില്ലി: ഐഫോൺ 14 സീരീസ് ആപ്പിൾ സെപ്തംബറില്‍ പുറത്തിറക്കാന്‍ ഇരിക്കുകയാണ്. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ലോഞ്ചുകളിൽ ഒന്നാണ് ഇതെന്ന് പറയാം. അതേസമയം, നിരവധി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ ഐഫോൺ 14 സീരീസ് ലോഞ്ചിന് മുന്നോടിയായി ഐഫോണിന്റെ പ്രധാന മോഡലുകളിൽ കിഴിവ് ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസുകളും സംയോജിപ്പിച്ച്, ഏറ്റവും വിലകുറഞ്ഞ ഐഫോണുകളിലൊന്നായ ഐഫോണ്‍ എസ്ഇ ഇപ്പോള്‍ വളരെ വിലക്കുറവില്‍ ലഭിക്കുന്നുണ്ട്. ഐഫോൺ 14-ന്റെ റിലീസുമായി ബന്ധപ്പെട്ട് നോക്കിയാല്‍ ഐഫോണ്‍ എസ്ഇ ഒരു പ്രധാന മോഡല്‍ അല്ല. എന്നാല്‍ പല വ്യക്തികള്‍ക്കും ആപ്പിൾ ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ വിലയുടെ കാര്യം വരുമ്പോള്‍ ആ ആഗ്രഹം സാധിക്കാന്‍ കഴിയില്ല. ഇത് അവരുടെ അവസരമാണ്. ഐഫോൺ എസ്ഇ നിലവിൽ 15,000 രൂപയ്ക്ക് ഇന്ത്യയിൽ ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. ഈ ഓഫര്‍ എങ്ങനെയെന്ന് നോക്കാം.
ആപ്പിള്‍ ഐഫോണ്‍ എസ്ഇ (2020) 64GB പതിപ്പ് ഫ്ലിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ 29,999 രൂപയ്ക്ക് ലഭ്യമാണ്, ചില്ലറ വിൽപ്പന വിലയായ 39,900 രൂപയിൽ നിന്ന് 9,901 രൂപ ഇവിടെ തന്നെ ലാഭിക്കാം. ഫ്ലിപ്പ്കാർട്ടിലെ ഉപഭോക്താക്കൾക്ക് എക്‌സ്‌ചേഞ്ച് ഓഫറിൽ ഐഫോണ്‍ എസ്ഇ (2020) സ്വന്തമാക്കാനുള്ള ഓഫര്‍ ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാല്‍ 17,000 രൂപ വരെ അധിക കിഴിവ് നേടാനുള്ള അവസരമുണ്ട്. ഈ അവസരങ്ങള്‍ എല്ലാം സംയോജിപ്പിച്ചാല്‍ 12,999 രൂപയ്ക്ക് ഉപയോക്താവിന് ഐഫോൺ വാങ്ങാം.
എ13 ബയോണിക് ചിപ്‌സെറ്റും 4.7 ഇഞ്ച് റെറ്റിന എച്ച്‌ഡി ഡിസ്‌പ്ലേയും ഉൾപ്പെടുന്ന ആപ്പിളിന്‍റെ ഐഫോൺ എസ്ഇ 2020-ൽ പുറത്തിറക്കിയത്. ഫിംഗർപ്രിന്റ് സ്കാനർ ഹോം ബട്ടണിന്‍റെ വൃത്താകൃതിയിൽ സംയോജിപ്പിച്ചിരിക്കുന്നു, ഡിസ്പ്ലേയ്ക്ക് വിശാലമായ ബെസലുകൾ ഉണ്ട്. ഐഫോൺ എസ്ഇ 2020 ന് 12 മെഗാപിക്സൽ പിൻ ക്യാമറയും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 7 മെഗാപിക്സൽ മുൻ ക്യാമറയും ഉണ്ട്. ഫോൺ വെള്ളവും പൊടിയും പ്രതിരോധിക്കും കൂടാതെ ഐപി67 റേറ്റിംഗും ഉണ്ട്.
ഫോണ്‍ ടെക്നീഷ്യന്മാരുടെ പണി കളയുമോ; ആപ്പിളിന്‍റെ പുതിയ പരിപാടി കൂടുതല്‍ ഉപകരണങ്ങളിലേക്ക്.!
'ആപ്പിള്‍' ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി