Asianet News MalayalamAsianet News Malayalam

ഐറ്റം ഐഫോണ്‍ 16 മിനി തന്നെ; എസ്‌ഇ 4 ലോഞ്ച് തിയതിയും വിലയും ഫീച്ചറുകളു ലീക്കായി, ഐഫോണ്‍ 15 കംപ്ലീറ്റ് ഔട്ടാകും

വെള്ള, കറുപ്പ് നിറങ്ങളില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോണ്‍ എസ്ഇ 4ല്‍ 128 ജിബി സ്റ്റോറേജാണ് പ്രതീക്ഷിക്കുന്നത്

Apple iPhone SE 4 launch is date disclosed report
Author
First Published Sep 15, 2024, 9:58 AM IST | Last Updated Sep 15, 2024, 10:02 AM IST

ആപ്പിളിന്‍റെ ഐഫോണ്‍ എസ്‌ഇ 4നെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ആഴ്‌ചകളായി സജീവമാണ്. 2024 സെപ്റ്റംബര്‍ 9ന് നടന്ന ആപ്പിള്‍ ഗ്ലോടൈം ഇവന്‍റില്‍ എസ്‌ഇ 4ന്‍റെ ലോഞ്ച് പലരും പ്രതീക്ഷിച്ചതാണെങ്കിലും അതുണ്ടായില്ല. എന്നിരുന്നാലും ഐഫോണ്‍ എസ്‌ഇ 4നായുള്ള കാത്തിരിപ്പ് അധികം നീളില്ല എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഐഫോണ്‍ 16നോട് കിടപിടിക്കുന്ന ഫീച്ചറുകള്‍ ഈ സ്‌മാര്‍ട്ട്ഫോണിലുണ്ടാകും. 

ഐഫോണ്‍ എസ്ഇ 4 വിപണിയില്‍ 2025 മാര്‍ച്ചില്‍ എത്തും എന്നാണ് ഡവലപ്പറായ മൈക്കല്‍ ടൈഗാസ് പുറത്തുവിടുന്ന വിവരം. ഐഫോണ്‍ 16നുള്ളത് പോലുള്ള റീയര്‍ ഡിസൈന്‍ എസ്‌ഇ 4ന് പ്രതീക്ഷിക്കുന്നു. ഇതിനൊപ്പം കരുത്തുറ്റ എ18 ചിപ്പും ഒഎല്‍ഇഡി ഡിസ്‌പ്ലെയും ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളും ഐഫോണ്‍ എസ്‌ഇ 4യില്‍ പ്രതീക്ഷിക്കുന്നുണ്ട്. ആക്ഷന്‍ ബട്ടനും യുഎസ്‌ബി-സി പോര്‍ട്ടും അടക്കമുള്ള ഫീച്ചറുകളും എസ്‌ഇ 4ന് പ്രതീക്ഷിക്കുന്നു. ഐഫോണ്‍ എസ്‌ഇ 4ന്‍റെ വരവോടെ ഐഫോണ്‍ 15ന്‍റെ പ്രസക്തി ഇല്ലാതാകും എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ എസ്‌ഇ 4ലെ ക്യാമറ ഫീച്ചറുകള്‍ എന്തൊക്കെയായിരിക്കും എന്നത് സംബന്ധിച്ച് സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. വെള്ള, കറുപ്പ് നിറങ്ങളില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോണ്‍ എസ്ഇ 4ല്‍ 128 ജിബി സ്റ്റോറേജാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ 49,990 രൂപയായിരിക്കും ഈ മോഡലിന്‍റെ വില എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 

സെപ്റ്റംബര്‍ 9ന് നടന്ന ആപ്പിള്‍ ഗ്ലോടൈം ഇവന്‍റില്‍ പുറത്തിറക്കിയ ഐഫോണ്‍ 16 സിരീസാണ് ബ്രാന്‍ഡിന്‍റെ ഏറ്റവും പുതിയ സ്‌മാര്‍ട്ട് ഫോണുകള്‍. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകളാണ് ഈ സിരീസിലുള്ളത്. ഇവയുടെ പ്രീ-ഓര്‍ഡര്‍ ആപ്പിള്‍ സ്റ്റോറില്‍ തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബര്‍ 20 മുതലാണ് വില്‍പന ആരംഭിക്കുന്നത്. അന്നുതന്നെ ഐഫോണ്‍ 16 മോഡലുകള്‍ ഉപഭോക്താക്കള്‍ക്ക് പാഴ്‌സല്‍ ചെയ്തുതുടങ്ങും. 

Read more: ഐഫോണ്‍ പാര്‍ട്‌സുകള്‍ക്കും ലോക്ക്! അടിച്ചുമാറ്റലും മാറ്റിയിടലും ഇനി നടക്കില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios