Asianet News MalayalamAsianet News Malayalam

ഐഫോണ്‍ 16 സിരീസ് ബുക്കിംഗ് ഇന്നുമുതല്‍; സമയം എപ്പോള്‍? എങ്ങനെ ബുക്ക് ചെയ്യാം, ഓഫറുകള്‍ നേടാം

ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ 16 സിരീസിന്‍റെ പ്രീ-ഓര്‍ഡര്‍ ഇന്നാരംഭിക്കും

Apple iPhone 16 series pre order starts at 5 30 pm today Check all offers
Author
First Published Sep 13, 2024, 11:52 AM IST | Last Updated Sep 13, 2024, 5:10 PM IST

ദില്ലി: ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസിന്‍റെ പ്രീ-ഓര്‍ഡര്‍ ഇന്നാരംഭിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 5.30നാണ് ഓര്‍ഡര്‍ സ്വീകരിച്ച് തുടങ്ങുക. സെപ്റ്റംബര്‍ 20 മുതലാണ് ഐഫോണ്‍ 16 സിരീസ് ലഭിച്ചുതുടങ്ങുക. 

നീണ്ട കാത്തിരിപ്പിനൊടുവില്‍ ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളോടെ ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ 16 സിരീസിന്‍റെ പ്രീ-ഓര്‍ഡര്‍ ഇന്നാരംഭിക്കും. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ സ്‌മാര്‍ട്ട്ഫോണുകളാണ് ഈ സിരീസിലുള്ളത്. ആപ്പിള്‍ സ്റ്റോറും റീടെയ്‌ല്‍ പ്ലാറ്റ്ഫോമുകളും വഴി ഫോണുകള്‍ ബുക്ക് ചെയ്യാം. തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് ഇന്‍സ്റ്റന്‍റ് ക്യാഷ്ബാക്കും നോണ്‍-ഇന്‍ററെസ്റ്റ് ഇഎംഐയും (നോ-കോസ്റ്റ് ഇഎംഐ) ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്ന്, ആറ് എന്നിങ്ങനെ മാസക്കാലത്തേക്കാണ് ഇഎംഐ പരിധി. തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് 5,000 രൂപ ഇന്‍സ്റ്റന്‍റ് ക്യാഷ്‌ബാക്ക് ലഭ്യമാണ്. അമേരിക്കന്‍ എക്‌സ്പ്രസ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയവ ഈ പട്ടികയിലുണ്ട്.

ട്രേഡ്-ഇന്‍ സൗകര്യവും 

പതിവുപോലെ മുന്‍ ഐഫോണ്‍ മോഡലുകള്‍ എക്‌സ്‍ചേഞ്ച് ചെയ്ത് പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാനാവുന്ന ട്രേഡ്-ഇന്‍ സൗകര്യവും ആപ്പിള്‍ ഒരുക്കിയിട്ടുണ്ട്. പഴയ ഐഫോണുകള്‍ എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ 37,900 രൂപ വരെ ഇത്തരത്തില്‍ ലാഭിക്കാം. ഇതിന് പുറമെ മൂന്ന് മാസത്തേക്ക് ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി+, ആപ്പിള്‍ ആര്‍ക്കേഡ് എന്നിവയുടെ സൗജന്യ സബ്‌ക്രിപ്ഷനും ആപ്പിള്‍ നല്‍കുന്നു. 

ഐഫോണ്‍ 16 സിരീസിലെ നാല് മോഡലുകള്‍ അവതരിപ്പിച്ചതോടെ ആപ്പിള്‍ കഴിഞ്ഞ വര്‍ഷമിറങ്ങിയ ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നിവ പിന്‍വലിച്ചിട്ടുണ്ട്. മറ്റ് മുന്‍ മോഡലുകള്‍ക്ക് 10,000 രൂപ വീതം വിലക്കിഴിവും ആപ്പിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

Read more: വമ്പിച്ച ആദായവില്‍പന; ഈ മോഡലുകളുടെ വില കുറച്ച് ആപ്പിള്‍, ഐഫോണുകള്‍ ചുളുവിലയ്ക്ക്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios