മാറ്റം അടിമുടി; ഐഫോണ്‍ 16 പ്രോ ഡിസൈന്‍ ചോര്‍ന്നു
ഒരു ടിപ്സ്റ്ററാണ് ഐഫോണ്‍ 16 പ്രോയെ കുറിച്ചുള്ള വിവരങ്ങള്‍ ചിത്രം സഹിതം പുറത്തുവിട്ടത്
സെപ്റ്റംബറില്‍ ഐഫോണ്‍ 16 സിരീസ് വരാനായി കാത്തിരിക്കുകയാണ് ആപ്പിള്‍ പ്രേമികള്‍. ഇതിന് മുമ്പ് ആകാംക്ഷ ഇരട്ടിപ്പിച്ച് ഐഫോണ്‍ 16 പ്രോയുടെ ഡിസൈന്‍ വിവരങ്ങള്‍ ലീക്കായിരിക്കുകയാണ്. കളറിലും രൂപകല്‍പനയിലും മാറ്റങ്ങളോടെയാവും ഐഫോണ്‍ 16 പ്രോ വരിക എന്നാണ് സൂചന.
ഒരു ടിപ്സ്റ്ററാണ് ഐഫോണ്‍ 16 പ്രോയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഡമ്മി ഫോണുകളുടെ ചിത്രങ്ങള്‍ സഹിതമാണ് ട്വീറ്റ്. ബ്ലാക്ക്, വൈറ്റ്, ഗോള്‍ഡ്, ഗ്രേ എന്നീ നിറങ്ങളിലാണ് ഈ വേരിയന്‍റുകളുള്ളത്. എന്നാല്‍ ഇവയുടെ ഔദ്യോഗിക പേരുകള്‍ പുറത്തുവിട്ടിട്ടില്ല. പതിവ് ബ്ലൂ ടൈറ്റാനിയം വേരിയന്‍റിന് പകരമാണ് സ്വര്‍ണ നിറത്തിലുള്ള മോഡല്‍ എത്തുന്നത് എന്നാണ് അവകാശവാദം. നിലവിലെ ഐഫോണ്‍ 15 പ്രോയില്‍ ബ്ലൂ ടൈറ്റാനിയം വേരിയന്‍റ് ലഭ്യമാണ്. ബ്ലൂ വേരിയന്‍റ് പകരം റോസ് നിറത്തിലുള്ള ഫോണ്‍ 16 വരുമെന്ന നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Read more: ആകാംക്ഷ കൊടുമുടി കയറുന്നു; ഐഫോണ്‍ 16 സിരീസ് കാത്തുവച്ചിരിക്കുന്ന ഫീച്ചറുകള്‍ ഇവ!
ഡിസൈനിലും മാറ്റം
നിറത്തിനൊപ്പം ഡിസൈനിലെ മാറ്റവും പുറത്തുവന്ന ചിത്രങ്ങളില്‍ പ്രകടമാണ്. മുന്‍ മോഡലുകളില്‍ നിന്ന് വലിപ്പക്കൂടുതല്‍ ഐഫോണ്‍ 16 പ്രോയ്ക്ക് പ്രതീക്ഷിക്കുന്നു. ഇത്തരം റിപ്പോര്‍ട്ടുകള്‍ മുമ്പും പുറത്തുവന്നതാണ്. റീയര്‍ ക്യാമറകളുടെ ഘടനയിലും മാറ്റത്തിന് സാധ്യതയുണ്ട്. എ18 പ്രോ ചിപ്, 6.27 ഇഞ്ച് ഡിസ്‌പ്ലേ സൈസ് (മുമ്പ് 6.1 ഇഞ്ചായിരുന്നു), 3,577 എംഎഎച്ച് ബാറ്ററി, 40 വാട്ട്‌സ് വയേര്‍ഡ് ചാര്‍ജിംഗ്, 20 വാട്ട്‌സ് മെഗ്‌സേഫ് വയല്‍ലസ് ചാര്‍ജിംഗ് എന്നിവയും ഐഫോണ്‍ 16 പ്രോയുടെ ഫീച്ചറുകളാവും എന്നാണ് സൂചനകള്‍. സെപ്റ്റംബര്‍ 10നാണ് ഐഫോണ്‍ 16 സിരീസിലെ നാല് മോഡലുകളുടെ ലോഞ്ച് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
Read more: ആപ്പിള്‍ ഇന്‍റലിജന്‍സ്: ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ആശ്വസിക്കാം, പക്ഷേ ഭാവിയില്‍ കീശ ചോരും!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം