ഐഫോണ്‍ 16 ക്യാമറകള്‍ കസറും, ആകാംക്ഷ കൂട്ടി ആപ്പിള്‍ വാച്ചും; ആപ്പിളിന്‍റെ അത്ഭുതങ്ങള്‍ കാത്ത് ടെക് ലോകം

'ഇനി തിളങ്ങേണ്ട സമയം'... എന്നാണ് ആപ്പിൾ ഇന്നത്തെ ചടങ്ങിന് ഇട്ടിരിക്കുന്ന പേര്

Apple iPhone 16 launch 2024 September 09 what expecting in Its Glowtime event

കുപ്പെർട്ടിനൊ: ടെക് ഭീമനായ ആപ്പിളിന്‍റെ പുത്തൻ ഐഫോണുകള്‍ ഇന്ന് അവതരിപ്പിക്കും. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്കാണ് ആപ്പിളിന്‍റെ 'ഇറ്റ്സ് ഗ്ലോടൈം' ഇവന്‍റിന് കാലിഫോര്‍ണിയയിലെ കുപ്പെർട്ടിനൊയിലുള്ള ആപ്പിള്‍ ആസ്ഥാനത്ത് തുടക്കമാകുക. ഐഫോൺ 16 ശ്രേണിക്കൊപ്പം പുത്തൻ ആപ്പിൾ വാച്ചും കമ്പനി അവതരിപ്പിക്കുമെന്നാണ് സൂചന

'ഇനി തിളങ്ങേണ്ട സമയം'... എന്നാണ് ആപ്പിൾ ഇന്നത്തെ ചടങ്ങിന് ഇട്ടിരിക്കുന്ന പേര്. പതിനാറാം തലമുറ ഐഫോണുകൾ തിളങ്ങുമെന്ന് തന്നെയാണ് ടെക്  ലോകവും പ്രതീക്ഷിക്കുന്നത്. എ 18 ചിപ്പുകളാകും പുത്തൻ ഫോണുകളുടെ കരുത്ത്. ആപ്പിൾ ഇന്‍റലിജൻസ് എന്ന പേരിൽ അവതരിപ്പിച്ച കമ്പനിയുടെ സ്വന്തം എഐ ഫീച്ചറുകളിലാകും എല്ലാവരുടെയും കണ്ണുകൾ. കൂടുതൽ മെച്ചപ്പെട്ട ക്യാമറയുണ്ടാകുമെന്നാണ് സൂചന. പ്രോ മോഡലുകളിൽ സെക്കൻഡിൽ 120 ഫ്രെയിമുകൾ 4കെ ദൃശ്യമിഴിവിൽ ഒപ്പിയെടുക്കാനാകുന്ന ക്യാമറകൾ പ്രതീക്ഷിക്കുന്നു. ചിത്രങ്ങളെടുക്കാൻ ഫോണിൽ ഒരു പുതിയ ക്യാമറ ബട്ടൺ പ്രത്യക്ഷപ്പെടുമെന്നാണ് ആപ്പിൾ ലീക്കർമാർ അവകാശപ്പെടുന്നത്. ഡിസ്പ്ലേയുടെ വലിപ്പം കൂടുമെന്നും റിപ്പോർട്ടുകളുണ്ട്.

Read more: ഐഫോണ്‍ 16 സിരീസിന് കണ്ണുംനട്ട് ലോകം; രണ്ട് മാറ്റങ്ങള്‍ ലോകത്തെ അമ്പരപ്പിക്കും

ഐഫോൺ കഴിഞ്ഞാൽ ശ്രദ്ധ ആപ്പിൾ വാച്ച് പത്താം സീരീസിലേക്കാണ്. വാച്ചിന്‍റെ ഡിസ്പ്ലേയുടെ വലിപ്പം കൂട്ടി കട്ടി കുറയ്ക്കുമെന്നാണ് ഇത് വരെ ലഭ്യമായ വിവരം. ഉറക്ക പ്രശ്നങ്ങൾ തിരിച്ചറിയാനുള്ള ശേഷി കൂടി വാച്ചുകൾക്ക് കിട്ടുമെന്നാണ് റിപ്പോർട്ട്.

Read more: സ്ലോ-മോഷനില്‍ പെടയ്ക്കാന്‍ ഐഫോണ്‍ 16 തന്നെ കിടിലം, വരുന്നത് ഇരട്ടി മാറ്റം, 8കെ വീഡിയോ റെക്കോർഡിംഗും വരുമോ?

ആൻഡ്രോയ്ഡ് ഫോണുകൾ എഐ ഫീച്ചറുകളിൽ അതിവേഗം മുന്നേറുമ്പോൾ ഇനിയും മാറി നിൽക്കാൻ ഐഫോണിനാകില്ല എന്ന പ്രഖ്യാപനമാണ് ഇന്നത്തെ 'ഇറ്റ്സ് ഗ്ലോടൈം' ഇവന്‍റില്‍ പ്രതീക്ഷിക്കുന്നത്. ആപ്പിൾ ഇന്‍റലിജൻസ് ഫീച്ചറുകൾ നേരത്തെ തന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവിൽ അത് ഐഫോൺ 15 പ്രോ മോഡലുകളിൽ മാത്രമേ ലഭ്യമായിട്ടുള്ളൂ. ബേസ് മോഡൽ ഐഫോൺ 16കളിൽ ആപ്പിൾ ഇന്‍റലിജൻസ് കടന്നുവരുമെങ്കിലും പഴയ ഫോണുകളിലേക്ക് ഫീച്ചറെത്താൻ സാധ്യത കുറവാണ്. എന്തായാലും ഇന്ന് ടെക് ലോകത്തിന്‍റെ കണ്ണുകളെല്ലാം കാലിഫോര്‍ണിയയിലെ കുപ്പെർട്ടിനൊയിലുള്ള ആപ്പിള്‍ ആസ്ഥാനത്തേക്ക് നീളുമെന്നുറപ്പ്. 

Read more: ഐഫോണ്‍ 16: കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; മെഗാ ലോ‌‌ഞ്ച് ഇന്ന്, കാത്തിരിക്കുന്നത് എന്തെല്ലാം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios