ഐഫോണ്‍ 16 ചിപ്പില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന അത്ഭുതം; ആ രഹസ്യം പുറത്തായി

മികച്ച വേഗം, എഐ ടൂളുകള്‍ ഉപയോഗിക്കാനുള്ള സാങ്കേതികത്വം എന്നിവ എ18 ചിപ്പിന് ഉറപ്പാക്കുകയാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്

Apple iPhone 16 A18 chip built on Arm V9 chip design

കാലിഫോർണിയ: ഏറെ അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവച്ച് ആപ്പിള്‍ ഉടന്‍ പുറത്തിറക്കാനിരിക്കുന്ന ഐഫോണ്‍ 16 സിരീസിലെ ചിപ്പും അതിശയിപ്പിക്കും എന്ന് സൂചന. നവീനമായ എ18 ചിപ് സെറ്റിലാണ് ഐഫോണ്‍ 16 സിരീസ് വരുന്നത്. സോഫ്റ്റ്-ബാങ്കിന്‍റെ ഉടമസ്ഥതയിലുള്ള ആം (Arm) ആണ് ഈ ചിപിന്‍റെ അണിയറശില്‍പികള്‍ എന്ന വിവരമാണ് ഒടുവിലായി പുറത്തുവരുന്നത്. ആംമിന്‍റെ വി9 ചിപ് ഡിസൈനിലാണ് എ18 നിർമിച്ചിരിക്കുന്നത്. 

ചിപ് നിർമാണ രംഗത്തെ അതികായരില്‍ ഒരാളാണ് ആം എന്ന കമ്പനി. ആപ്പിള്‍ അടക്കമുള്ള നിരവധി കമ്പനികളുടെ സ്മാർട്ട്ഫോണുകളുടെ ചിപ് പേറ്റന്‍റ് ഈ കമ്പനിയുടെ കൈവശമാണുള്ളത്. 

ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ (എഐ), 4കെ റെക്കോർഡിംഗ് തുടങ്ങി വലിയ ടാസ്കുകള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമായ ചിപ്പാണ് ഐഫോണ്‍ 16 സിരീസിന് ആവശ്യം. ഈ സാഹചര്യത്തിലാണ് ആപ്പിള്‍ ആം കമ്പനിയുടെ സഹായം തേടിയത്. വി9 ചിപ് ഡിസൈന്‍ ആപ്പിള്‍ പൂർത്തിയാക്കിയത് ആംമിന്‍റെ പിന്തുണയിലാണ്. 2023 സെപ്റ്റംബറില്‍ ആം കമ്പനിയുമായി ദീർഘകാല കരാർ ആപ്പിള്‍ ഒപ്പിട്ടിരുന്നു. 2040നും ആപ്പുറം നീളുന്ന കരാറാണിത്. ആപ്പിളിനായി പ്രത്യേകം കസ്റ്റമൈസായ ചിപ്പാണ് ആം തയ്യാറാക്കുന്നത്. 

നാളെയാണ് ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങുന്നത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവ സെപ്റ്റംബര്‍ 9ന് പ്രകാശനം ചെയ്യും. ഇതിനൊപ്പം ആപ്പിള്‍ വാച്ച് അടക്കമുള്ള ഗാഡ്ജറ്റുകളും പ്രതീക്ഷിക്കുന്നു. ആപ്പിളിന്‍റെ സ്വന്തം എഐയായ ആപ്പിള്‍ ഇന്‍റലിജന്‍സിനെ കുറിച്ചുള്ള വിശദാംശങ്ങളും പരിപാടിയില്‍ പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിളിന്‍റെ ലോഞ്ച് ഇവന്‍റ് ഇന്ത്യയിലും തത്സമയം കാണാനാകും. 

Read more: ഐഫോണ്‍ ഡിസ്‌പ്ലെയില്‍ ചരിത്ര മാറ്റത്തിന് ആപ്പിള്‍; ഒഎല്‍ഇഡി സ്ക്രീനുകള്‍ വരുന്നു

Latest Videos
Follow Us:
Download App:
  • android
  • ios