ഐഫോൺ 15 മുന്തിയ പതിപ്പ് ഉപയോക്താക്കളുടെ കൈയ്യിലെത്താന്‍ വൈകുമോ? ഒന്നും മിണ്ടാതെ ആപ്പിള്‍.!
ഷെഡ്യൂൾ ചെയ്ത ആപ്പിൾ ഇവന്റിലോ ഐഫോണ് 15 സീരീസിന്റെ റീലിസിങ്ങിലോ ഈ പ്രശ്നം ഒരു തരത്തിലും സ്വാധീനം ചെലുത്തില്ലെന്നാണ് പ്രതീക്ഷ.
ആപ്പിൾ ഐഫോൺ 15 സീരിസിന്‍റെ വില്‍പ്പനയില്‍ കാലതാമസം ഉണ്ടായേക്കുമെന്നാണ് സൂചന. ഐഫോൺ 15 പ്രോ മാക്‌സ് ഷെഡ്യൂൾ ചെയ്ത ഓൺ-സെയിൽ തീയതിയിൽ ഷിപ്പിംഗിനായി തയ്യാറായേക്കില്ല എന്നാണ് ലീക്കായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആവശ്യമായ ഇമേജ് സെൻസറുകൾ കൃത്യസമയത്ത് എത്തിക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്ന, സ്മാർട്ട്‌ഫോണിന്റെ ക്യാമറ ഭാഗങ്ങളുടെ ഉത്തരവാദിത്തമുള്ള സോണിയാണ് ഈ കാലതാമസത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.
ഷെഡ്യൂൾ ചെയ്ത ആപ്പിൾ ഇവന്റിലോ ഐഫോണ് 15 സീരീസിന്റെ റീലിസിങ്ങിലോ ഈ പ്രശ്നം ഒരു തരത്തിലും സ്വാധീനം ചെലുത്തില്ലെന്നാണ് പ്രതീക്ഷ.ഐഫോൺ 15 ലൈനപ്പിലെ മറ്റ് മൂന്ന് മോഡലുകൾ കൃത്യസമയത്ത് ലോഞ്ച് ചെയ്യപ്പെടുമെന്നാണ് കണക്കുകൂട്ടൽ.
ആപ്പിൾ ഇവന്റ് സെപ്തംബർ 12-നോ സെപ്റ്റംബർ 13-നോ നടന്നേക്കുമെന്നാണ് നേരത്തെയുള്ള വാർത്തകൾ ചൂണ്ടിക്കാണിക്കുന്നത്. ആപ്പിൾ ഇവന്റിൽ, നാല് ഐഫോൺ മോഡലുകളാണ് അവതരിപ്പിക്കുന്നത്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് (ഇവയെ ഐഫോൺ 15 അൾട്രാ എന്ന് പുനർനാമകരണം ചെയ്തേക്കാം). കൂടാതെ, ഇവന്റിൽ രണ്ട് പുതിയ ആപ്പിൾ വാച്ചുകൾ കൂടി അവതരിപ്പിച്ചേക്കും.
ഐഫോൺ 15 പ്രോ മാക്സ് ഒഴികെയുള്ള എല്ലാ ഉപകരണങ്ങളും സെപ്റ്റംബർ 22-ന് വിപണിയിലെത്തും. ഇവ ഔദ്യോഗികമായി സ്ഥീരികരിച്ചിട്ടില്ല. ലോഞ്ചിന്റെ തീയതി വൈകിയാൽ കണക്കുകൂട്ടലുകൾ മാറും. 3-4 ആഴ്‌ച വൈകാനുള്ള സാധ്യത കൂടി കണക്കിലെടുക്കുന്നതിനാൽ ഒക്‌ടോബർ അവസാന പകുതി വരെ ഐഫോൺ 15 പ്രോ മാക്സ് വാങ്ങാൻ കഴിഞ്ഞേക്കില്ലെന്ന് പറയുന്നവരുമുണ്ട്. പുറത്തുവരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീയതി കണക്കുകൂട്ടുന്നത്. ഔദ്യോഗികമായി കമ്പനി ഇതുവരെ ഒന്നും സ്ഥീരികരിച്ചിട്ടില്ല.
പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആപ്പിളിന്റെ അടുത്ത ഫ്ലാഗ്ഷിപ്പ് ഫോണുകൾ പരമ്പരാഗത ലൈറ്റ്നിംഗ് പോർട്ടിന് പകരം യുഎസ്ബി ടൈപ്പ്-സി പോർട്ട് നൽകിയേക്കും. ഐഫോൺ 15 പ്ലസിന്റെ ഇന്റേണൽ ചാർജിംഗ് ഘടകങ്ങൾ നിർദ്ദേശിക്കുന്ന റെൻഡറുകൾ ഓൺലൈനിലാണ് ലീക്കായത്.
ഐഫോൺ 15 അവതരിപ്പിക്കാന്‍ പ്രധാന തയ്യാറെടുപ്പ് തുടങ്ങി ആപ്പിള്‍
പുതിയ ഐഫോണ്‍ സ്വന്തമാക്കാം മികച്ച വിലക്കുറവില്‍; ഗംഭീര ഓഫര്‍ ഇങ്ങനെ.!