ഇനി ഇങ്ങനെയൊരു അവസരം കിട്ടിയെന്നുവരില്ല; ഐഫോണ്‍ 15 കുറഞ്ഞ വിലയില്‍
69,900 രൂപയാണ് ഐഫോണ്‍ 15 ബേസ് മോഡലിന്‍റെ യഥാര്‍ഥ വില
തിരുവനന്തപുരം: ഫ്ലിപ്‌കാര്‍ട്ടിന്‍റെ ബിഗ് ബില്യണ്‍ ഡെയ്‌സ് സെയില്‍ തുടങ്ങിയിരിക്കുകയാണ്. സ്‌മാര്‍ട്ട്ഫോണുകളാണ് ഫ്ലിപ്‌കാര്‍ട്ടിന്‍റെ പ്രത്യേക വില്‍പനയില്‍ ഏറ്റവും ആകര്‍ഷകമായ ഉല്‍പന്നങ്ങളിലൊന്ന്. ആപ്പിളിന്‍റെ ഐഫോണ്‍ 15 വന്‍ വിലക്കുറവില്‍ വാങ്ങാന്‍ മേളയില്‍ അവസരമുണ്ട്. മികച്ച ഫീച്ചറുകളോടെയുള്ള ആപ്പിളിന്‍റെ സ്‌മാര്‍ട്ട്ഫോണുകളിലൊന്നാണിത്.
ഐഫോണ്‍ 15ന്‍റെ 128 ജിബി സ്റ്റോറേജുള്ള ബേസ് മോഡല്‍ 49,999 രൂപയ്ക്കാണ് ബിഗ് ബില്യണ്‍ ഡെയ്‌സ് സെയിലില്‍ വാങ്ങാനാവുക. ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങിയ ശേഷമുള്ള വിലക്കുറവില്‍ 69,900 രൂപയാണ് ഐഫോണ്‍ 15 ബേസ് മോഡലിന്‍റെ യഥാര്‍ഥ വില. എന്നാല്‍ പ്ലസ് ആന്‍ഡ് വിഐപി മെമ്പര്‍മാര്‍ക്ക് 54,999 രൂപയ്ക്കാണ് ഫോണ്‍ ഫ്ലിപ്‌കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. അതായത് ഫ്ലിപ്‌കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സ് സെയിലില്‍ 14,901 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ട് ഐഫോണ്‍ 15ന് ലഭ്യം. ഇതിന് പുറമെ 3000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓവറും ഫ്ലിപ്‌കാര്‍ട്ട് നല്‍കുന്നുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാര്‍ഡിലെ 2,000 രൂപയുടെ ഡിസ്‌കൗണ്ടും ചേരുമ്പോള്‍ ഐഫോണ്‍ 15 വെറും 49,999 രൂപയ്ക്ക് കൈകളിലെത്തും എന്നതാണ് യാഥാര്‍ഥ്യം.
6.1 ഇഞ്ചിന്‍റെ സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്പ്ലെയിലാണ് ഐഫോണ്‍ 15 വരുന്നത്. പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളില്‍ പുറത്തിറക്കിയിട്ടുള്ള ഫോണ്‍ ദിവസം മുഴുവന്‍ ബാറ്ററി ലൈഫ് നല്‍കും എന്നാണ് ആപ്പിളിന്‍റെ വാഗ്ദാനം. പിന്‍ഭാഗത്ത് 48 എംപി, 12 എംപി ക്യാമറകളും, മുന്‍ഭാഗത്ത് സെല്‍ഫിക്കായി 12 മെഗാപിക്‌സലിന്‍റെ ഫ്രണ്ട് ക്യാമറയും വരുന്നു. എ16 ബയോനിക് ചിപ്പില്‍ വരുന്ന ഫോണ്‍ 6 കോര്‍ പ്രൊസസറിലുള്ളതാണ്. നാനോ+ഇ-സിം എന്നിങ്ങനെ രണ്ട് സിമ്മുകള്‍ ഉപയോഗിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം