Apple IPhone 14 : 'നോച്ചി'നെ ആപ്പിള്‍ പിടിച്ച് പുറത്താക്കും; സഹായത്തിന് സാംസങ്ങിനെ കൂടെകൂട്ടും.!
48 എംപി പഞ്ച് ഹോള്‍ സെല്‍ഫി ക്യാമറയായിരിക്കും വരുന്ന ആപ്പിള്‍ ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ ഉണ്ടാകുക.
ഒടുവില്‍ 'നോച്ച് ഡിസ്പ്ലേയെ' ഉപേക്ഷിക്കാന്‍ ആപ്പിള്‍ (Apple) ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സാധാരണ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ പോലും ഉപേക്ഷിച്ച് നോച്ച് ഡിസ്പ്ലേ രീതിയിലാണ് ഐഫോണ്‍ x (ഐഫോണ്‍ 10) മുതല്‍ ആപ്പിള്‍ തങ്ങളുടെ പ്രിമീയം ഫോണുകള്‍ (Apple IPhone) പുറത്തിറക്കിയിരുന്നത്. എന്നാല്‍ അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന ഐഫോണ്‍ 14ഓടെ പഞ്ച് ഹോള്‍ ഡിസ്പ്ലേ എന്ന രീതിയിലേക്ക് ആപ്പിള്‍ മാറുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ദി എലക് (The Elec) ആണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഐഫോണ്‍ 14 പഞ്ച് ഹോള്‍ കട്ട്ഔട്ടുകളായിരിക്കും നോച്ചിന് പകരം ഉണ്ടാകുക. ഇതിനുള്ള സാങ്കേതിക സഹായം നല്‍കുക സാംസങ്ങ് ആയിരിക്കും എന്നും സൂചനയുണ്ട്. നേരത്തെ പഞ്ച്ഹോള്‍ കട്ട്ഔട്ടുകള്‍ സംബന്ധിച്ച് നിര്‍ണ്ണായകമായ സങ്കേതിക വിദ്യ സാംസങ്ങ് കൈവശമാക്കിയിരുന്നു. ഇതിനാല്‍ കുറ്റമറ്റ പഞ്ച്ഹോള്‍ ഡിസ്പ്ലേയ്ക്കായി ആപ്പിള്‍ സാംസങ്ങിന്‍റെ സഹായം തേടാന്‍ സാധ്യതയുണ്ടെന്നാണ് ദി എലകിന്‍റെ പുതിയ ലീക്ക് പറയുന്നത്. സാംസങ്ങ് ഗ്യാലക്സി എസ് 10 മുതല്‍ നോച്ച് ഒഴിവാക്കിയാണ് ഫോണ്‍ പുറത്തിറക്കുന്നത്.
48 എംപി പഞ്ച് ഹോള്‍ സെല്‍ഫി ക്യാമറയായിരിക്കും വരുന്ന ആപ്പിള്‍ ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ ഉണ്ടാകുക. ഇതില്‍ ഐഫോണ്‍ 14 പ്രോ മോഡലിന് 6.7 ഇഞ്ച് ഡിസ്പ്ലേയും, ഐഫോണ്‍ പ്രോ മാക്സിന് 6.7 ഇഞ്ച് ഡിസ്പ്ലേയുമാണ് ഉണ്ടാകുക. എല്‍ജിയുടെ എല്‍ടിപിഒ 120 Hz ഒഎല്‍ഇഡി ഡിസ്പ്ലേ ആയിരിക്കും ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം പ്രോ മോഡലുകളില്‍ താഴ്ന്ന ഐഫോണ്‍ 14 പതിപ്പുകള്‍ നോച്ച് ഡിസ്പ്ലേയുമായി തന്നെയായിരിക്കും എത്തുക. ബിഒഇ ആയിരിക്കും ഇതിന്‍റെ ഡിസ്പ്ലേ ആപ്പിളിന് വിതരണം ചെയ്യുക. ബിഒഇയുമായി 2023വരെ ഡിസ്പ്ല വിതരണത്തിനുള്ള കരാര്‍ ആപ്പിളിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 ല്‍ ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ എസ്ഇ മോഡലും പുതുക്കി അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മോഡലില്‍ ആപ്പിള്‍ 5ജി കണക്ടിവിറ്റി അവതരിപ്പിക്കും.
5ജി പിന്തുണയുള്ള ഐഫോണ്‍ എസ്ഇ വരുന്നു; വിശേഷങ്ങള്‍ ഇങ്ങനെ
ഒരു പുതിയ മാര്‍ക്കറ്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍ 2022-ല്‍ ആപ്പിളിന്റെ അടുത്ത തലമുറ ഐഫോണ്‍ എസ്ഇ (IPhone SE) കാണാനാകും. ട്രന്‍ഡ് ഫോഴ്‌സ് അതിന്റെ ഏറ്റവും പുതിയ മാര്‍ക്കറ്റ് റിപ്പോര്‍ട്ടില്‍, ആപ്പിള്‍ അതിന്റെ മൂന്നാം തലമുറ ഐഫോണ്‍ എസ്ഇ പുറത്തിറക്കാനുള്ള പദ്ധതിയില്‍ ഉറച്ചുനില്‍ക്കുന്നതായി അവകാശപ്പെട്ടു. കൂടാതെ, വരാനിരിക്കുന്ന ഐഫോണ്‍ എസ്ഇ ആപ്പിളിന് മിഡ് റേഞ്ച് സെഗ്മെന്റില്‍ മികച്ച സ്ഥാനം നല്‍കുമെന്നും റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു. ഐഫോണ്‍ എസ്ഇ 3-ന്റെ ഉല്‍പ്പാദന അളവ് ഏകദേശം 25-30 ദശലക്ഷം യൂണിറ്റ് ആയിരിക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
ഐഫോണ്‍ എസ്ഇ-യുടെ സവിശേഷതകളെ സംബന്ധിച്ചിടത്തോളം, എ14 ബയോണിക് ചിപ്പ് പായ്ക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കാം, പിന്നില്‍ ഒരൊറ്റ ക്യാമറ സെന്‍സര്‍ ഫീച്ചര്‍ ചെയ്യുന്നത് തുടരാന്‍ സാധ്യതയുണ്ട്. 2016-ലെ യഥാര്‍ത്ഥ ഐഫോണ്‍ എസ്ഇ -യും 2020-ല്‍ ഐഫോണ്‍ എസ്ഇ 2-ലും സിഗ്നേച്ചര്‍ ഹോം ബട്ടണ്‍ ഫീച്ചര്‍ ചെയ്തത് പരിഗണിക്കുമ്പോള്‍, അടുത്ത തലമുറ ഐഫോണ്‍ എസ്ഇ യിലും സമാനമായ ഒരു ഡിസൈന്‍ കണ്ടേക്കാം.
കൂടാതെ, ബാറ്ററിയുമായി ബന്ധപ്പെട്ട ചില മെച്ചപ്പെടുത്തലുകളും കൊണ്ടുവന്നേക്കാം. വിലയെക്കുറിച്ച് പറയുമ്പോള്‍ ഐഫോണ്‍ എസ്ഇ 2016-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത് അടിസ്ഥാന 16ജിബി സ്റ്റോറേജ് മോഡലിന് 39,000 രൂപയ്ക്കാണ്. മറുവശത്ത്, 2020-ല്‍ 42,500 രൂപ പ്രാരംഭ വിലയില്‍ അവതരിപ്പിച്ചു. ഈ ട്രെന്‍ഡ് നോക്കുമ്പോള്‍, 45,000 രൂപയില്‍ താഴെയായിരിക്കും പുതിയ ഐഫോണ്‍ എസ്ഇ എന്ന് പ്രതീക്ഷിക്കാം. 2022-ന്റെ രണ്ടാം പകുതിയില്‍ കമ്പനി നാല് പുതിയ മോഡലുകള്‍ പുറത്തിറക്കിയേക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.