Asianet News MalayalamAsianet News Malayalam

ഐഫോണ്‍ 14നേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഐഫോണ്‍ 14 പ്ലസ്! വമ്പന്‍ ഓഫര്‍

79,900 രൂപ വിലയുള്ള ഐഫോണ്‍ 14 പ്ലസാണ് 55,000ത്തില്‍ താഴെ രൂപയ്ക്ക് ലഭിക്കുന്നത് 

Apple iPhone 14 Plus is now more affordable than iPhone 14 at flipkart
Author
First Published Jun 28, 2024, 9:51 AM IST

ആപ്പിള്‍ ഐഫോണ്‍ 14 പ്ലസിന് പ്രത്യേക കിഴിവുമായി ഓണ്‍ലൈന്‍ വില്‍പന പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാര്‍ട്ട്. ഫ്ലാറ്റ് ഡ‍ിസ്‌കൗണ്ടിന് പുറമെ ബാങ്ക് ഡിസ്‌കൗണ്ടും ഐഫോണ്‍ 14 പ്ലസിന് ആപ്പിള്‍ പ്രത്യേക പ്രൊമോഷന്‍റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോണ്‍ 14നേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇതോടെ ഐഫോണ്‍ 14 പ്ലസ് ലഭിക്കുമെന്നതാണ് പ്രധാന സവിശേഷത. 128 ജിബി വേരിയന്‍റിനാണ് ഈ ഓഫര്‍ ലഭിക്കുക എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആപ്പിളിന്‍റെ ഐഫോണ്‍ 14 പ്ലസിന് ഫ്ലിപ്‌കാര്‍ട്ട് 79,900 രൂപയാണ് യഥാര്‍ഥത്തില്‍ വിലയിട്ടിരിക്കുന്നത്. എന്നാല്‍ ഈ ഫോണിന് ഇപ്പോള്‍ 26 ശതമാനം അഥവാ 20,901 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ട് ലഭിക്കും. ഇതോടെ 58,999 രൂപയെ ഐഫോണ്‍ 14ന് പ്ലസിന് ഇപ്പോള്‍ വിലയുള്ളൂ. ഇതിന് പുറമെയാണ് ബാങ്ക് ഓഫറും ആപ്പിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എച്ച്‌ഡിഎഫ്‌സിയുടെ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുള്ളവര്‍ക്ക് ഫ്ലീപ്‌കാര്‍ട്ടില്‍ 4000 രൂപയുടെ അധിക ഡിസ്‌കൗണ്ട് ലഭിക്കും. ബാങ്ക് ഓഫ് ബറോഡയുടെ കാര്‍ഡിനും ഓഫറുണ്ട്. ഇതോടെ 54,999 രൂപയ്ക്ക് ഐഫോണ്‍ 14 പ്ലസ് ഫ്ലിപ്‌കാര്‍ട്ടില്‍ നിന്ന് വാങ്ങാനാകും. 55,000ത്തില്‍ താഴെ രൂപയ്ക്ക് ഐഫോണ്‍ 14 പ്ലസ് ഇപ്പോള്‍ വാങ്ങാനാകുമ്പോള്‍ ഐഫോണ്‍ 14ന് 56,999 രൂപ വിലയുണ്ട്. 

ഐഫോണ്‍ 14 പ്ലസ് വാങ്ങാന്നവര്‍ക്ക് മറ്റ് പ്രീമിയം ഫോണുകളുടെ എക്‌സ്ചേഞ്ച് ഓഫറും ഫ്ലിപ്‌കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ കൂടുതല്‍ ഇളവ് വിലയില്‍ നേടാന്‍ സാധിക്കും. കൈമാറുന്ന സ്‌മാര്‍ട്ട്‌ഫോണിന്‍റെ വിലയെ ആശ്രയിച്ചിരിക്കും ഈ കിഴിവ്. 

Read more: കോളിനും നെറ്റിനും വില കൂടും; ജിയോയ്‌ക്ക് പിന്നാലെ ഉപയോക്താക്കൾക്ക് ഇരുട്ടടി നൽകാന്‍ മറ്റ് കമ്പനികളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios