Apple iPhone 13 : ഒന്നും രണ്ടുമല്ല പതിനായിരം രൂപ കുറവ്; ആപ്പിൾ ഐഫോൺ 13 സ്വന്തമാക്കാൻ സുവർണാവസരം

ടെക്-നെക്‌സ്‌റ്റിൽ ഒരു അധിക ഓഫർ കൂടിയുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ഐഫോൺ വാങ്ങുമ്പോൾ  നിങ്ങൾക്ക് 4,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. അതായത് 65900 രൂപയ്ക്ക് ലഭിക്കും

Apple iPhone 13 available at Rs 10000 discount

ആപ്പിൾ ഐഫോൺ (Apple Iphone) ലാഭത്തിന് വാങ്ങാനൊരവസരം. ആപ്പിൾ ഐഫോൺ 13 ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിൽ യഥാർത്ഥ വിലയ്ക്കേ കിട്ടൂ. തേർഡ് പാർട്ടി ഷോപ്പിങ് വെബ്സൈറ്റിലോ ആപ്പിളിന്റെ അംഗീകൃത റിസെല്ലറിന്റെ അടുത്ത് നിന്നോ ആണ് ഡിസ്കൗണ്ടോടെ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നത്. ആപ്പിൾ അംഗീകൃത റീസെല്ലറായ ടെക്-നെക്സ്റ്റ് അതിന്റെ ഫിസിക്കൽ, ഓൺലൈൻ സ്റ്റോറുകൾ വഴി 69,900 രൂപയ്ക്കാണ് ഐഫോൺ 13 വിൽക്കുന്നത്. യഥാർത്ഥ വിലയേക്കാൾ 10,000 രൂപ കുറച്ചാണ് ഇവർ വിൽക്കുന്നത്.  ടെക്-നെക്‌സ്‌റ്റിൽ ഒരു അധിക ഓഫർ കൂടിയുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ഐഫോൺ വാങ്ങുമ്പോൾ  നിങ്ങൾക്ക് 4,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. അതായത് 65900 രൂപയ്ക്ക് ലഭിക്കും. ആമസോണും ഫ്ലിപ്കാർട്ടും ഇതുവരെ സീസൺ വിൽപ്പന ആരംഭിച്ചിട്ടില്ല,

ടെക്-നെക്‌സ്‌റ്റിന്റെ വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച്, നിങ്ങൾ ഒരു ഐഫോൺ 11-ൽ ട്രേഡ് ചെയ്യുകയാണെങ്കിൽ 21,000 രൂപ നിങ്ങൾക്ക് ലഭിക്കും. കൂടാതെ ടെക്-നെക്സ്റ്റ് 3,000 രൂപ ബോണസായും നൽകും. അങ്ങനെ എക്സ്ചേഞ്ച് വില 24,000 രൂപയാകുന്നതിലൂടെ ഐഫോണിന്റെ വില 41,900 രൂപയായി കുറയുന്നു. കൈമാറ്റം ചെയ്യുന്ന ഐഫോണിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്.

ഭാഗ്യപരീക്ഷണവും ഐഫോണിന്റെ കാര്യത്തിലുണ്ട്. ഐഫോണിന്റെ പച്ച നിറമാണ് ഓപ്ഷനായി തിരയുന്നതെങ്കിൽ  നിങ്ങൾക്ക് ഭാഗ്യമില്ല എന്നാണ് കണക്കുകൂട്ടൽ. മിക്കവാറുമുള്ള അംഗീകൃത റീസെല്ലർമാർക്ക് ഗ്രീൻ കളർ വേരിയന്റ് ഇല്ല എന്നതാണ് കാരണം.അഥവാ ഇഷ്ടപ്പെട്ട നിറം കിട്ടിയാൽ ഓഫറുകൾ നഷ്ടമാകും. ആപ്പിൾ ഓൺലൈൻ സ്റ്റോർ ഐഫോൺ 13 ഗ്രീൻ വിൽക്കുന്ന ചുരുക്കം ഇടങ്ങളിലൊന്നാണ് നിലവിൽ ഇന്ത്യ. ആപ്പിളിന്റെ സ്വന്തം സ്റ്റോറിൽ   ഇളവുകളൊന്നുമുണ്ടാകില്ല. തവണകളായി ഒരു ഐഫോൺ വാങ്ങണമെങ്കിൽ നോ-കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

ഫോൺ പേയ്ക്ക് പിന്നാലെ പേടിഎമ്മും; മൊബൈൽ റീചാർജുകൾക്ക് അധികതുക ഈടാക്കി തു‌ടങ്ങി

ദില്ലി: മൊബൈൽ റീചാർജുകൾക്ക് (Mobile Recharge) അധികതുക ഈടാക്കി പേടിഎം (PAYTM). ഒരു രൂപ മുതൽ ആറു രൂപ വരെയാണ് ഈടാക്കുന്നത്. റിചാർജ് തുകയനുസരിച്ചാണ് അധികതുക ഈടാക്കുന്നത്.  പേടിഎം വാലറ്റ് ബാലൻസ് അല്ലെങ്കിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) വഴിയോ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി റീചാർജ് ചെയ്താലും അധിക തുക ഈടാക്കും. നിലവിൽ പുതിയ അപ്ഡേഷൻ പ്രകാരമുള്ള ഈ മാറ്റം എല്ലാവർക്കും ലഭ്യമല്ല.  കൺവീനിയൻസ് ഫീസായാണ് പേടിഎം പണമെടുക്കുന്നതെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പണമീടാക്കുന്നത് സംബന്ധിച്ച അപ്ഡേഷൻ പല ഉപയോക്താക്കൾക്കും മാർച്ച് മുതൽ ലഭ്യമായിരുന്നു. വൈകാതെ ഇത് കൂടുതൽ പേരിലെക്കെത്തും. വരുമാനം വർധിപ്പിക്കാനായി പേടിഎം കണ്ടുപിടിച്ച മാർഗമാണിതെന്നാണ് വിലയിരുത്തൽ.

കാർഡുകൾ, യുപിഐ, വാലറ്റ് എന്നിവ ഉൾപ്പെടുന്ന ഏതെങ്കിലും പേയ്‌മെന്റ് രീതി ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളിൽ നിന്ന് അധികതുക ഈടാക്കില്ലെന്ന് 2019 ൽ പേടിഎം ട്വീറ്റ് ചെയ്തിരുന്നു. പേടിഎമ്മിലെ നിലവിലെ അപ്ഡേഷന് സമാനമായി ഒക്ടോബറിൽ ഫോൺപേ ഉപഭോക്താക്കളിൽ നിന്നും പണമീടാക്കിയിരുന്നു. 100 രൂപയ്ക്ക് മുകളിലുള്ള മൊബൈൽ റീചാർജുകൾക്കാണ് ഉപഭോക്താക്കളിൽ നിന്ന് "പ്രോസസിംഗ് ഫീസ്" എന്ന പേരിൽ അന്ന് അധികതുക ഈടാക്കിയിരുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഈടാക്കലെന്നായിരുന്നു അന്നത്തെ വാദങ്ങൾ. ഫോൺപേയും പേടിഎമ്മും അധിക തുക ഈടാക്കുന്നതിനായി ഉപയോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് ഉപയോഗിക്കുന്ന മാനദണ്ഡമെന്തെന്ന് ഔദ്യോഗികമായി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.സോഷ്യൽ മീഡിയയിൽ ഉപഭോക്താക്കൾ പങ്കുവെച്ച വിവരങ്ങൾപ്രകാരം ഫോൺപേ കൂടുതൽ പേരിൽ നിന്നും മൊബൈൽ റീചാർജുകൾക്ക് അധിക തുക ഈടാക്കുന്നുണ്ടെന്നും വ്യക്തമാണ്.

അടുത്തിടെയാണ് രാജ്യത്തെ ടെലികോം കമ്പനികൾ  ഓൺലൈൻ റീട്ടെയിലർമാർക്കുള്ള കമ്മീഷൻ ഏകദേശം 50 ബേസിസ് പോയിന്റായി (BPS) കുറച്ചത്. പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) യാണ് ഇക്കാര്യം അറിയിച്ചത്. ഒരു ഉപഭോക്താവ് ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കുമ്പോൾ  മർച്ചന്റ് ഡിസ്കൗണ്ട് നിരക്കായി ലഭിക്കുന്നത് (എംഡിആർ) 1.8 ശതമാനമാണ്. പക്ഷേ, പല ഓൺലൈൻ റീട്ടെയിലർമാർക്കും ഇത് ലഭ്യമാകുന്നില്ല. ആമസോൺ, ഗൂഗിൾ പേ തുടങ്ങിയ  പ്ലാറ്റ്ഫോമുകളാണ് നിലവിൽ മൊബൈൽ റീചാർജുകൾക്ക് അധികതുക ഈടാക്കാത്തവർ. ടെലികോം ഓപ്പറേറ്റേഴ്സായ എയർടെൽ, ജിയോ എന്നിവർ തങ്ങളുടെ ആപ്പുകളിലൂടെയുള്ള റീച്ചാർജിനെ പിന്തുണക്കുന്നവരാണ്. അധിക തുക ഈടാക്കലിനെ കുറിച്ച് ബോധ്യമുള്ള ഉപഭോക്താക്കൾ നിലവിൽ തുക ഈടാക്കാത്ത ആപ്പുകളെ റീച്ചാജിനായി ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios