പ്രശ്‌നത്തില്‍ വലഞ്ഞ് ഈ ഐഫോണ്‍ മോഡല്‍; സൗജന്യ റിപ്പയര്‍ പ്രഖ്യാപിച്ചു

ഐഫോണ്‍ 14 പ്ലസിലെ ക്യാമറ പ്രശ്നത്തിന് ഒടുവില്‍ പരിഹാരം, സൗജന്യമായി റിപ്പയര്‍ ചെയ്യാം 

Apple introduces free repair program for iPhone 14 Plus users after camera issue

കാലിഫോര്‍ണിയ: ഐഫോണ്‍ 14 പ്ലസ് ഉപഭോക്താക്കള്‍ നേരിടുന്ന ക്യാമറ പ്രശ്നം പരിഹരിക്കാന്‍ ആപ്പിളിന്‍റെ ശ്രമം. ക്യാമറയില്‍ സാങ്കേതിക പ്രശ്‌നം നേരിടുന്ന ഐഫോണ്‍ 14 പ്ലസ് മോഡലുകള്‍ക്ക് തികച്ചും സൗജന്യമായ റിപ്പയര്‍ ആപ്പിള്‍ പ്രഖ്യാപിച്ചു. 

ചില ഐഫോണ്‍ 14 പ്ലസ് ഫോണുകളിലുള്ള റീയര്‍ ക്യാമറ പ്രശ്‌നം ഉടനടി പരിഹരിക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. പ്രിവ്യൂ ഇമേജുകള്‍ കാണിക്കുന്നില്ല എന്നാണ് ഐഫോണ്‍ 14 പ്ലസ് ഉപഭോക്താക്കളുടെ പരാതി. ചുരുക്കം ഫോണുകളില്‍ മാത്രമാണ് ഈ പ്രശ്നമുള്ളതെന്ന് ആപ്പിള്‍ വിശദീകരിക്കുന്നു. 2023 ഏപ്രില്‍ 10 മുതല്‍ 2024 ഏപ്രില്‍ 28 വരെയുള്ള 12 മാസ കാലയളവില്‍ നിര്‍മിച്ച ഫോണുകളിലാണ് സാങ്കേതിക പ്രശ്‌നം നിലനില്‍ക്കുന്നത്. റീയര്‍ ക്യാമറയുടെ പ്രിവ്യൂ ഇമേജ് ലഭിക്കാത്തവര്‍ക്ക് ആപ്പിളിന്‍റെ അംഗീകൃത സര്‍വീസ് സെന്‍ററുകളിലെത്തി റിപ്പയര്‍ ചെയ്യാം. ആപ്പിളിന്‍റെ സപ്പോര്‍ട്ട് പേജില്‍ പ്രവേശിച്ച് ഫോണിന്‍റെ സീരിയല്‍ നമ്പര്‍ നല്‍കി വേണം ഫോണ്‍ റിപ്പയറിന് അനുയോജ്യമാണോ എന്ന് കണ്ടെത്താന്‍. ഐഫോണ്‍ 14 പ്ലസിലെ സെറ്റിംഗ്‌സില്‍ പ്രവേശിച്ച് ജനറല്‍ എന്ന ഓപ്ഷന്‍ തെര‌ഞ്ഞെടുത്ത് എബൗട്ടില്‍ നിന്ന് സീരിയല്‍ നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ കോപ്പി ചെയ്‌ത് ആപ്പിളിന്‍റെ സപ്പോര്‍ട്ട് പേജില്‍ പേസ്റ്റ് ചെയ്‌ത് സൗജന്യ റിപ്പയറിന് നിങ്ങളുടെ ഫോണ്‍ അര്‍ഹമാണോ എന്ന് തിരിച്ചറിയാം. 

അതേസമയം റീയര്‍ ഗ്ലാസ് പൊട്ടിയത് പോലുള്ള മറ്റ് തകരാറുകള്‍ ഫോണിനുണ്ടെങ്കില്‍ ആദ്യം ആ പ്രശ്‌നം പരിഹരിച്ചതിന് ശേഷം മാത്രമേ ക്യാമറ പ്രിവ്യൂ ഇമേജിലെ റിപ്പയറിന് അപേക്ഷിക്കാവൂ എന്ന് ആപ്പിള്‍ അറിയിച്ചു. റിയര്‍ ക്യാമറ പ്രശ്നം കാശ് നല്‍കി ഇതിനകം നിങ്ങള്‍ പരിഹരിച്ചതാണെങ്കില്‍ റീഫണ്ടിനായി അപേക്ഷിക്കാവുന്നതാണ് എന്നും ആപ്പിള്‍ കമ്പനി വ്യക്തമാക്കി. 

Read more: ഉപഭോക്താക്കളെ ഇരട്ടി സന്തോഷിപ്പിച്ച് ബിഎസ്എന്‍എല്‍; 4ജി പുതിയ നാഴികക്കല്ലില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios