കാത്തുകാത്തിരുന്ന് ഐ ഫോണ്‍ 13 സീരീസ് വിപണിയിലേക്ക്, പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കി ആപ്പിള്‍

സെറാമിക് ഷീല്‍ഡ്, ഫ്‌ലാറ്റ് എഡ്ജ് ഡിസൈനില്‍ പിങ്ക്, നീല, മിഡ്‌നൈറ്റ്, സ്റ്റാര്‍ലൈറ്റ്, പ്രൊഡക്ട് റെഡ് എന്നി നിറങ്ങളിലാണ് ഐ ഫോണ്‍ 13 സീരീസ് വിപണിയില്‍ എത്തുക.
 

Apple introduce iphone 13 series and apple 7 series watch

ഫോണ്‍ പ്രേമികള്‍ കാത്തിരുന്ന ഐ ഫോണ്‍ 13 സീരീസ് പുറത്തിറങ്ങി. 5 ജി കരുത്തുമായാണ് പുതിയ ഐ ഫോണ്‍ സീരീസ് പുറത്തിറങ്ങിയിരിക്കുന്നത്. സെറാമിക് ഷീല്‍ഡ്, ഫ്‌ലാറ്റ് എഡ്ജ് ഡിസൈനില്‍ പിങ്ക്, നീല, മിഡ്‌നൈറ്റ്, സ്റ്റാര്‍ലൈറ്റ്, പ്രൊഡക്ട് റെഡ് എന്നി നിറങ്ങളിലാണ് ഐ ഫോണ്‍ 13 സീരീസ് വിപണിയില്‍ എത്തുക. ട്വിന്‍ റിയര്‍ ക്യാമറയോടൊപ്പം മികച്ച വാട്ടര്‍ റെസിസ്റ്റ് പ്രത്യേകതയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഐ ഫോണ്‍ 13 മിനി, ഐ ഫോണ്‍ 13 പ്രോ, ഐ ഫോണ്‍ 13 പ്രോ മാക്‌സ് എന്നിവയാണ് മോഡലുകള്‍. മിനിക്ക് 69,900 രൂപയും പ്രോക്ക് 1,19,900 രൂപയും മാക്‌സിന് 1,29,900 രൂപയുമായിരിക്കും വില. 

12 എംപി വൈഡ് ആംഗിള്‍ ക്യാമറയില്‍ സവിശേഷമായ സിനിമാറ്റിക്ക് മോഡ് പ്രത്യേകതയുണ്ട്. ചലിക്കുന്ന വസ്തുക്കളെ ഫോണ്‍ ട്രാക്ക് ചെയ്യുകയും ഓട്ടോമാറ്റിക്കായി ഫോക്കസ് അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യും. ഐ ഫോണ്‍ 13 പ്രോയ്ക്ക് മൂന്ന് ക്യാമറകളുണ്ട്. ബാറ്ററി ബാക്കപ്പും വര്‍ധിപ്പിച്ചിട്ടുണ്ട്,- ഐ ഫോണ്‍ 12 നേക്കാള്‍ ഐഫോണ്‍ 13 മിനിക്ക് 1.5 മണിക്കൂറും ഐ ഫോണും 2.5 മണിക്കൂറും അധികമായി ബാറ്ററി ലൈഫ് ലഭിക്കും. എല്ലാം 128 ജിബി മോഡലാണ്.

Apple introduce iphone 13 series and apple 7 series watch

ഐ ഫോണ്‍ 13 സീരീസിന് പുറമെ, ആപ്പിള്‍ വാച്ച് 7 സീരീസും പുറത്തിറക്കി. സീരീസ് 7 വാച്ചില്‍ സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക ഫീച്ചര്‍ ഒരുക്കിയിട്ടുണ്ട്. പഴയ വാച്ചിനേക്കാള്‍ സ്‌ക്രീന്‍ വലുപ്പം കൂടുതലുണ്ട്. ഓഎസ് എട്ടിലാണ് പ്രവര്‍ത്തിക്കുക. ടൈപ്പ് ചെയ്യാമെന്നതും പ്രത്യേകതയാണ്. ആറ് സീരീസിനേക്കാള്‍ 20 ശതമാനം അധികം റെറ്റിന ഡിസ്‌പ്ലേയുണ്ട്. ബോര്‍ഡറുകള്‍ 40 ശതമാനം മെലിഞ്ഞ് ബട്ടനുകള്‍ വലിയതാക്കിയുണ്ട്. 

പുതിയ ഐപാഡും ഐ പാഡ് മിനിയും അവതരിപ്പിച്ചു. പുതിയ ഐ പാഡ് 20 ശതമാനം അധികം പെര്‍ഫോമന്‍സ് ഉറപ്പ് നല്‍കുന്നു. എ 13 ബയോണിക് പ്രൊസസര്‍, 12 മെഗാപിക്‌സല്‍ മുന്‍ ക്യാമറ എന്നിവയാണ് പ്രത്യേകത. വില 329 ഡോളര്‍. 8.3 ഇഞ്ച് സ്‌ക്രീനില്‍ പുതിയ ഐ പോഡ് മിനിയും അവതരിപ്പിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios