നിനക്കൊന്നും ഇനിയും മതിയായില്ല അല്ലേടാ എന്ന് ആപ്പിൾ ; ട്രോളി തകർത്ത് സോഷ്യൽ മീഡിയ, കാരണമിതാണ്....

ഐഫോൺ 15 സീരിസിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് ആപ്പിളിനെ കളിയാക്കി രം​ഗത്തെത്തിയതിൽ മുന്നിൽ നിന്നത് സാംസങ്ങാണ്. 

apple gets trolls from social media after iphone 15 launch prm

നിനക്കൊന്നും ഇനിയും മതിയായില്ല അല്ലേടാ എന്ന മലയാള സിനിമയിലെ ഡയലോ​ഗ് ഓർമ്മയില്ലേ , അതെ അവസ്ഥയാണ് ആപ്പിളിന് ഇപ്പോൾ. സി ടൈപ്പ് ചാർജറാണ് ആപ്പിളിന് തലവേദനയായിരിക്കുന്നത്. ആപ്പിളിന്റെ ടൈപ് സി യുഎസ്ബി ചാർജറിനെ വീണ്ടും ട്രോളികൊല്ലുകയാണ് സോഷ്യൽമീഡിയ. ഇക്കുറി പത്തുവർഷം പഴക്കമുള്ള സാങ്കേതികവിദ്യയെ പുതിയതായി അവതരിപ്പിച്ച് നൃത്തം ചെയ്ത് ആഘോഷിക്കുന്ന ടിം കുക്കിന്റെ വിഡിയോയാണ് വൈറലാകുന്നത്.  എക്‌സിൽ(പഴയ ട്വിറ്റർ) ആണ് ഇത് വൈറലാകുന്നത്. ഐഫോൺ എക്‌സ് മുതലിങ്ങോട്ട് കാര്യമായ മാറ്റങ്ങളില്ലാതെയാണ്  ഐഫോണുകളെത്തുന്നതെന്ന രീതിയിലുള്ള ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഐഫോൺ 14നെ അപേക്ഷിച്ച് ഐഫോൺ 15ന് ഒരു ഗ്രാം ഭാരം കുറവാണെന്നും ട്രോളുന്ന വിരുതൻമാരുണ്ട്.  

ഐഫോൺ 15 സീരിസിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് ആപ്പിളിനെ കളിയാക്കി രം​ഗത്തെത്തിയതിൽ മുന്നിൽ നിന്നത് സാംസങ്ങാണ്.  ഒരു മാറ്റമെങ്കിലും കാണാനാകുന്നുവെന്നത് അതിശയിപ്പിക്കുന്നു എന്നാണ് സാംസങ്ങിന്റെ ട്വിറ്റ്. സാംസങ്ങിന് പിന്നാലെ വൺ പ്ലസും ആപ്പിളിനെ ട്രോളുന്നുണ്ട്. യുഎസ്ബി- ടൈപ്പ് സി ചാർജറുകൾ ഒരു പുതിയ കണ്ടുപിടുത്തമായി അവതരിപ്പിച്ചതിനാണ് വൺപ്ലസ് ആപ്പിളിനെ ട്രോളുന്നത്. 

2015ൽ മുൻനിര ഫോണുകളിൽ ടൈപ്പ് സി ചാർജറുകൾ അവതരിപ്പിച്ചത് ആരാണെന്ന് ​ഗസ് ചെയ്യാനായിരുന്നു വൺ പ്ലസിന്റെ ട്വീറ്റ്. 2015 ലെ തങ്ങളുടെ ട്വീറ്റിന്റെ സ്ക്രീൻഷോട്ടും വൺപ്ലസ് ഷെയർ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ഐഫോൺ 15 സീരീസിന്റെ റീഫ്രഷിങ് റേറ്റിനെയും വൺപ്ലസ് കളിയാക്കാൻ മറന്നിട്ടില്ല.

എക്സിൽ ആരാധകരും കമ്പനികളും തമ്മിലുള്ള പോര് മുറുകുകയാണ്.  ഐഫോണിന് വേണ്ടി സംസാരിക്കാൻ ആപ്പിളിൻറെ ആരാധകരും രം​ഗത്തെത്തിയിട്ടുണ്ട്. ‘നല്ലൊരു സ്‌നാപ്ചാറ്റ് ചിത്രം’ എടുക്കാൻ പറഞ്ഞുകൊണ്ടാണ് ഒരാൾ സാംസങിനെ പരിഹസിച്ചത്. ഐഫോണിന് ചാർജർ ലഭിക്കാൻ വേണ്ടി സാംസങ്ങ് വാങ്ങുമെന്ന് പറഞ്ഞ വിരുതനുമുണ്ട്. 

ഐഫോൺ 15 പ്രോയും ഐഫോൺ 15 പ്രോ മാക്സും ചൊവ്വാഴ്ച കാലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ നടന്ന 'വണ്ടർലസ്റ്റ്' ഇവന്റിൽ വെച്ചാണ് കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തത്. ആഗോള ലോഞ്ചിംഗാണ് ഐഫോണിൻറെ പുതിയ പതിപ്പിന് ലഭിച്ചിരിക്കുന്നത്. പുതിയ ഐഫോണുകളുടെ പ്രീ ഓർഡറുകൾ  തുടങ്ങി കഴിഞ്ഞു.  ഫോണുകൾ ഈ മാസം 22-ന് തന്നെ വിൽപ്പനയ്‌ക്കെത്തും. ഐഫോണിൻറെ ഐസ്റ്റോറിൽ നിന്നും. അംഗീകൃത ഡീലറിൽ മാറിൽ നിന്നും ഫോൺ വാങ്ങാം. 

Latest Videos
Follow Us:
Download App:
  • android
  • ios