വിലക്കിഴിവ്, ക്യാഷ്‌ബാക്ക്; ഓഫറുകള്‍ വാരിവിതറി ആപ്പിള്‍ ദീപാവലി സെയില്‍; ഐഫോണ്‍ 16 മോഡലുകള്‍ കുറഞ്ഞ വിലയില്‍
ഏറ്റവും പുതിയ ഐഫോണ്‍ 16 സിരീസിലെ ഫോണുകള്‍ക്കും ഓഫര്‍ ലഭ്യം
തിരുവനന്തപുരം: ടെക് ഭീമനായ ആപ്പിളിന്‍റെ ദീപാവലി സെയില്‍ ഇന്ത്യയില്‍ ആരംഭിച്ചിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് 10,000 രൂപ വരെ ഇന്‍സ്റ്റന്‍റ് ക്യാഷ്‌ബാക്ക് ആപ്പിള്‍ നല്‍കുന്നു. ആപ്പിളിന്‍റെ ട്രേഡ്-ഇന്‍ സൗകര്യവും ദീപാവലി വില്‍പന മേളയിലുണ്ട്. ഐഫോണുകള്‍ക്ക് പുറമെ മാക്‌ബുക്ക്, ഐപാഡ്, ആപ്പിള്‍ വാച്ച് തുടങ്ങിയവയ്ക്കും ഓഫറുകളുണ്ട് എന്ന് ആപ്പിള്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ആപ്പിള്‍ പ്രേമികള്‍ കാത്തിരുന്ന വില്‍പന മേള ആരംഭിച്ചു. ഏറെ ഡിസ്‌കൗണ്ടുകളോടെയും ഓഫറുകളോടെയുമാണ് ഇന്ത്യയില്‍ ദീപാവലി സെയില്‍ ആപ്പിള്‍ ആരംഭിച്ചിരിക്കുന്നത്. 10,000 രൂപ വരെയാണ് ആപ്പിള്‍ പ്രത്യേക വില്‍പന കാലയളവില്‍ നല്‍കുന്ന ക്യാഷ്‌ബാക്ക്. അമേരിക്കന്‍ എക്‌സ്‌പ്രസ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക. 12 മാസത്തേക്ക് നോ-കോസ്റ്റ് ഇംഎംഐ സൗകര്യം ലഭിക്കും. ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണ്‍ 16 സിരീസിന് 5,000 രൂപ വരെ വരെ വിലക്കിഴിവുണ്ട്. മാക്‌ബുക്ക് എയര്‍ എ3യ്ക്കും മാക്‌ബുക്ക് പ്രോയ്ക്കും 10,000 രൂപയും, മാക്‌ബുക്ക് എയര്‍ എം2വിന് 8,000 രൂപയും ക്യാഷ്‌ബാക്ക് കിട്ടും. ഐഫോണ്‍ 15 വാങ്ങുമ്പോള്‍ ബീറ്റ്‌സ് സോളോ ബഡ്‌സ് സൗജന്യമായി ആപ്പിള്‍ നല്‍കുന്നതാണ് മറ്റൊരു ശ്രദ്ധേയ ഓഫര്‍. ഒക്ടോബര്‍ നാല് വരെ മാത്രമേ ബഡ്‌സിന് ഓഫര്‍ ലഭ്യമാകൂ.
Read more: 'ചോദിച്ച് ചോദിച്ച് പോകാം'; ഇനി ജെമിനിയും പറയും മലയാളം ഉൾപ്പെടെയുള്ള ഇന്ത്യന്‍ ഭാഷകൾ
ഐപാഡിനും ആപ്പിള്‍ വാച്ചിനും അര്‍ഹരായവര്‍ക്ക് 6,000 രൂപ വരെ ക്യാഷ്‌ബാക്ക് കിട്ടും. 4,000 രൂപ വരെ ഇന്‍സ്റ്റന്‍റ് ക്യാഷ്‌ബാക്കോടെയാണ് എയര്‍പോഡ്‌സ് വില്‍ക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ചില ഐപാഡുകളില്‍ മൂന്ന് മാസത്തെ ആപ്പിള്‍ മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായിരിക്കും. ഓഫറുകളുടെ വിശദ വിവരങ്ങള്‍ ആപ്പിളിന്‍റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Read more: പൈലറ്റ് ഇല്ല, ലോകത്തെ ആദ്യ എഐ യാത്രാവിമാനം ആലോചനയില്‍; അതിശയകരമായ സൗകര്യങ്ങള്‍!